മലയാള സിനിമ പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ആടുജീവിതം. വലിയ ഇടവേളക്കുശേഷം സംവിധായകൻ ബ്ലെസിയുടെ സംവിധാനത്തിൽ പുറത്തിറങ്ങാനിരിക്കുന്ന ചിത്രത്തിൽ നജീബായി എത്തുന്നത് പൃഥ്വിരാജാണ്.

ഇപ്പോഴിതാ ചിത്രത്തിന്റെ ഏറ്റവും പുതിയ അപ്ഡേഷൻ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. റിബൽ സ്റ്റാർ പ്രഭാസിന്റെ ഒഫീഷ്യൽ പേജിലൂടെ നാളെ അഞ്ചു മണിക്ക് ആടുജീവിതത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങും.

പൃഥ്വിരാജ് തന്റെ സോഷ്യൽ മീഡിയയിലൂടെയാണ് പുതിയ അപ്ഡേഷൻ പ്രേക്ഷകർക്കായി നൽകിയത്. പ്രഭാസും പൃഥ്വിയും ഒന്നിച്ച് അഭിനയിച്ച സലാർ ഈയിടെ റിലീസ് ചെയ്തിരുന്നു.

എ. ആർ റഹ്മാൻ, റസൂൽ പൂക്കുട്ടി തുടങ്ങിയവർ പിന്നണിയിൽ പ്രവർത്തിക്കുന്ന ആടുജീവിതത്തിന് പ്രഖ്യാപനം മുതൽ തന്നെ വലിയ ഹൈപ്പ് ഉണ്ടായിരുന്നു.