എഡിറ്റര്‍
എഡിറ്റര്‍
മക്കാവയിലെ സെക്‌സ് ടോയ്‌സ് വില്പനശാലകള്‍
എഡിറ്റര്‍
Wednesday 10th September 2014 11:38am

“അഞ്ചുവയസ്സുള്ള പിഞ്ചുകുഞ്ഞ് മുതല്‍ എണ്‍പത്തിയഞ്ച് വയസ്സുള്ള മുത്തശ്ശിയെവരെ പീഡിപ്പിക്കുന്ന മലയാളി ഞരമ്പുരോഗികള്‍ക്ക് വേണ്ടിയുള്ള ചികിത്സാകേന്ദ്രമായി നിങ്ങളുടെ സര്‍ക്കാറിന് പഞ്ചായത്തുകള്‍തോറും സെക്‌സ് ടോയ്‌സ് ഷോപ്പുകള്‍ തുടങ്ങിക്കൂടേ എന്ന് ഭാര്യ ചോദിച്ചപ്പോള്‍ ഞാനും സ്തബ്ധനായി അതേകുറിച്ച് ആലോചിച്ചുപോയി. ശരിയാണ്, ലൈംഗികതയെക്കുറിച്ച് കേരളീയ സമൂഹത്തില്‍ ഒരു ഉള്ളുതുറന്ന ചര്‍ച്ചക്ക് സമയമായി.” എ.പി. അബ്ദുള്ളക്കുട്ടി എം.എല്‍.എയുടെ വിവാദ ലേഖനം


abdullakutty-sex-toys-article-title

a-p-abdullakutty

പുസ്തകം : മറക്കാനാവാത്ത മക്കാവ് യാത്ര
പേജ് : 108
പ്രസാദ്ധകര്‍: alfaone പബ്ലിഷേഴ്‌സ്
വില:  120

വിസ്മയക്കാഴ്ച സമ്മാനിക്കുന്ന ഒരു ഹൈടെക് നഗരമാണ് മക്കാവ്. എനിക്ക് മാത്രമല്ല, ഭാര്യക്കും മക്കള്‍ക്കും മക്കാവിലെ കാഴ്ചകള്‍ ജീവിതകാലത്തൊരിക്കലും മറക്കാന്‍ കഴിയുമെന്ന് തോന്നുന്നില്ല. മക്കാവിലെ ഷോപ്പിങ്ങിനിടയില്‍ ഉണ്ടായ ഒരു അനുഭവം കൗതുകകരമായിരുന്നു. കാര്യമാത്രപ്രസക്തമായ ചിന്തകള്‍ക്കും അത് വഴിവെച്ചു.

സെന്റ് പോള്‍ സ്ട്രീറ്റ് മാര്‍ക്കറ്റിലെ ഷോപ്പിങ് തുടങ്ങിയ ഉടന്‍ മകള്‍ തമന്ന ചൂണ്ടിക്കാണിച്ചത് ഒരു ടോയ്‌ഷോപ്പാണ്. ഷോപ്പിനകത്ത് നല്ല തിരക്കുണ്ട്. ഷോപ്പിലേക്ക് നടന്നടുത്ത ഭാര്യ പെട്ടെന്ന് സ്തബ്ധയായി തിരിഞ്ഞ് നിന്നു. എന്റെ മുഖത്തേക്ക് നോക്കി അവള്‍ ഒരു കള്ളച്ചിരി ചിരിച്ചു. ടോയ്‌സ് എന്ന വലിയ അക്ഷരത്തിന് മുകളില്‍ സെക്‌സ് എന്ന് ചെറുതായി എഴുതിയത് ഭാര്യ എന്റെ ശ്രദ്ധയില്‍പ്പെടുത്തി.

നമ്മുടെ കാഴ്ച്ചപ്പാടില്‍ ചിന്തിച്ചാല്‍ അതൊരു അഡള്‍ട്ട് ഒണ്‍ലി ഷോപ്പാണെന്ന കാര്യം എനിക്കും ബോധ്യപ്പെട്ടു. അവള്‍ തിടുക്കത്തില്‍ തമന്നയെ വലിച്ചിഴച്ച് കൊണ്ടുപോയി. തമന്ന വാശിപിടിച്ചു കരഞ്ഞു. ഇതിനെക്കാള്‍ നല്ല ടോയ്‌ഷോപ്പ് മറ്റൊരിടത്ത് ഉണ്ട് എന്നൊക്കെ പറഞ്ഞ് ഭാര്യ മകളെ സമാധാനിപ്പിക്കുന്നുണ്ടായിരുന്നു. മകന്‍ അമന്‍ റോസിന് കാര്യം ഏറെക്കുറെ പിടികിട്ടിയത് പോലെ തോന്നി. കണ്ണാടിക്കൂട്ടിലെ പല സെക്‌സ് ടോയ്‌സുകളും അവന്റെ കണ്ണില്‍ പെട്ടിട്ടുണ്ട്. അതൊക്കെ പ്രായപൂര്‍ത്തിയായവര്‍ക്ക് വേണ്ടിയുള്ള ടോയ്‌സാണ് എന്നകാര്യം ഞാന്‍ മകനെ ബോധ്യപ്പെടുത്താന്‍ ശ്രമിച്ചു. മക്കാവ് നഗരത്തില്‍ ഇതുപോലുള്ള സെക്‌സ് ടോയ്‌സ് ഷോപ്പുകള്‍ ഒത്തിരിയുണ്ടത്രേ. ഭാഗ്യത്തിന് മാര്‍ക്കറ്റിലെ തൊട്ടടുത്ത ജംഗ്ഷനില്‍ തന്നെ വലിയ കളിപ്പാട്ടങ്ങളുടെ ഒരു കട കണ്ടുകിട്ടി.


യു.കെയിലും യു. എസ്. എ. യിലും കണ്ട സെക്‌സ് ടോയ്‌സ് ഷോപ്പിനെക്കുറിച്ച് ഞാന്‍ വിശദമാക്കിയപ്പോള്‍ അവള്‍ക്ക് ചിരിയടക്കാനായില്ല. പുരുഷലിംഗത്തിന്റേയും സ്ത്രീലിംഗത്തിന്റേയും രൂപങ്ങള്‍ ഒറിജിനല്‍ എന്നേ തോന്നൂ. കൃത്രിമ ഭോഗങ്ങള്‍ക്ക് ഉതകുന്ന ബാറ്ററികള്‍ ഘടിപ്പിച്ച ഹൈടെക് ഉപകരണങ്ങള്‍. റബ്ബറില്‍ തീര്‍ത്ത ഊതി വീര്‍പ്പിക്കാവുന്ന ബലൂണ്‍ മാതൃകയിലുള്ള സ്ത്രീ പുരുഷ രൂപങ്ങള്‍- ഇങ്ങനെ സ്വയം ഭോഗത്തിനുള്ള ഹൈടെക് ടോയ്‌സുകളുടെ കലവറ. സെക്‌സ് വിഷയം സംബന്ധിച്ച് ഡോക്ടറായ എന്റെ ഭാര്യയുടെ സ്ഥിതി ഇതാണെങ്കില്‍ ഒരു ശരാശരി മലയാളി സ്ത്രീയുടെ സെക്‌സ് നോളജ് എന്തായിരിക്കുമെന്ന് ഞാനെന്റെ കെട്ട്യോളുടെ പെരുമാറ്റത്തില്‍ നിന്ന് വായിച്ചെടുത്തു.


abdullakutty-sex-toys-article-shope
ബാര്‍ബിയുടെ വലിയ ഒരു ശേഖരത്തിന്റെ കൗണ്ടറിലേക്ക് മകള്‍ തമന്നയെ പറഞ്ഞുവിട്ടു. മകന്റെ വീക്ക്‌നസ്സ് അയേണ്‍മാന്‍, സ്‌പൈഡര്‍മാന്‍ തുടങ്ങിയ കളിപ്പാട്ടങ്ങളാണ്. രണ്ടുപേരും ഷോപ്പിങ് തുടങ്ങി. ഭാര്യ ഷോപ്പിന് പുറത്തിറങ്ങി. ഏതോ ഒരു ആപത്തില്‍ നിന്ന് മക്കളെ രക്ഷിച്ച ഒരമ്മയുടെ മാനസികാവസ്ഥയിലായിരുന്നു അവള്‍. ഒരു ശരാശരി മലയാളിയുടെ തനികാപട്യം അവളില്‍ നിന്ന് പുറത്തുവന്നു. നിങ്ങള്‍ ആ ടോയ്‌സ് ഷോപ്പ് എനിക്കൊന്ന് കാണിച്ചു തരാമോ? അവള്‍ നാണം കുണുങ്ങി ചോദിച്ചു. കുട്ടികളെ റൂമിലാക്കിയിട്ട് നമുക്ക് പിന്നീട് വന്ന് കാണാം എന്ന് പറഞ്ഞ് ഞാന്‍ അവളെ ആശ്വസിപ്പിച്ചു. എന്തൊക്കെയാണ് ആ അഡള്‍ട്ട് ഒണ്‍ലി ടോയ്‌സ് ഷോപ്പില്‍ എന്നറിയാനുള്ള ജിജ്ഞാസ അവള്‍ മറച്ചുപിടിച്ചില്ല.

യു.കെയിലും യു. എസ്. എ. യിലും കണ്ട സെക്‌സ് ടോയ്‌സ് ഷോപ്പിനെക്കുറിച്ച് ഞാന്‍ വിശദമാക്കിയപ്പോള്‍ അവള്‍ക്ക് ചിരിയടക്കാനായില്ല. പുരുഷലിംഗത്തിന്റേയും സ്ത്രീലിംഗത്തിന്റേയും രൂപങ്ങള്‍ ഒറിജിനല്‍ എന്നേ തോന്നൂ. കൃത്രിമ ഭോഗങ്ങള്‍ക്ക് ഉതകുന്ന ബാറ്ററികള്‍ ഘടിപ്പിച്ച ഹൈടെക് ഉപകരണങ്ങള്‍. റബ്ബറില്‍ തീര്‍ത്ത ഊതി വീര്‍പ്പിക്കാവുന്ന ബലൂണ്‍ മാതൃകയിലുള്ള സ്ത്രീ പുരുഷ രൂപങ്ങള്‍- ഇങ്ങനെ സ്വയം ഭോഗത്തിനുള്ള ഹൈടെക് ടോയ്‌സുകളുടെ കലവറ. സെക്‌സ് വിഷയം സംബന്ധിച്ച് ഡോക്ടറായ എന്റെ ഭാര്യയുടെ സ്ഥിതി ഇതാണെങ്കില്‍ ഒരു ശരാശരി മലയാളി സ്ത്രീയുടെ സെക്‌സ് നോളജ് എന്തായിരിക്കുമെന്ന് ഞാനെന്റെ കെട്ട്യോളുടെ പെരുമാറ്റത്തില്‍ നിന്ന് വായിച്ചെടുത്തു.

നമ്മുടെ നാട്ടില്‍ സെക്‌സിനോടുള്ള സമീപനം വളരെ ഇടുങ്ങിയതാണ്. അടിച്ചമര്‍ത്തപ്പെട്ട സെക്‌സിന്റെ വള്‍ഗറൈസ്ഡ് ആയിട്ടുള്ള എത്ര എത്ര വാര്‍ത്തകള്‍ നാം കാണുന്നു, കേള്‍ക്കുന്നു, വായിക്കുന്നു. ഷോപ്പിങ് മാളിനടുത്തുള്ള മരച്ചുവട്ടിലെ ചാരുബെഞ്ചിലിരുന്ന് ഞാനും ഭാര്യയും മലയാളിയുടെ കാപട്യത്തെക്കുറിച്ച് ചര്‍ച്ച ചെയ്ത് വെറുതെ നേരം കളഞ്ഞു.

സ്ത്രീകളെ രൂക്ഷമായി നോക്കി ചോരകുടിച്ച്, കണ്ണുകൊണ്ട് പോലും വ്യഭിചരിക്കുന്ന കാഴ്ച കേരളത്തിലല്ലാതെ ലോകത്ത് മറ്റെവിടെയും കാണാനാവില്ല. തിരക്കുള്ള യാത്രാ ബസ്സില്‍ സ്ത്രീകളുടെ പിറകില്‍ തൊട്ടുരുമ്മി നിന്ന് ആശ്വാസം കൊള്ളുന്ന മലയാളി പുരുഷന്മാര്‍. മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് സ്ത്രീകളുടെ ഫോട്ടോ എടുത്ത് ബ്ലാക്ക് മെയില്‍ ചെയ്യുന്നത് കുറ്റകരമാണെന്നറിഞ്ഞിട്ടും കേരളത്തില്‍ അത് വര്‍ദ്ധിക്കുന്നു. പിഞ്ചുകുഞ്ഞിനെ വരെ പീഡനത്തിന് വിധേയമാക്കുന്ന ഞരമ്പുരോഗികളുടെ നാടായി കേരളം മാറുന്നു.

അടുത്ത പേജില്‍ തുടരുന്നു

Advertisement