ഗോപാല്‍ ജിയും കൂട്ടരും ടീനമോളുടെ ഫോട്ടോയുള്ള ടീ ഷര്‍ട്ട് ധരിച്ച് വരുന്നത് ക്രിഞ്ചായി; വീണ്ടും ചര്‍ച്ചയായി ഞാന്‍ പ്രകാശന്‍
Malayalam Cinema
ഗോപാല്‍ ജിയും കൂട്ടരും ടീനമോളുടെ ഫോട്ടോയുള്ള ടീ ഷര്‍ട്ട് ധരിച്ച് വരുന്നത് ക്രിഞ്ചായി; വീണ്ടും ചര്‍ച്ചയായി ഞാന്‍ പ്രകാശന്‍
ഐറിന്‍ മരിയ ആന്റണി
Wednesday, 11th March 2026, 4:30 pm

ശ്രീനിവാസന്റെ തിരക്കഥയില്‍ സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത് 2018ല്‍ തിയേറ്ററുകളിലെത്തിയ ചിത്രമാണ് ഞാന്‍ പ്രകാശന്‍. ഫഹദ് ഫാസില്‍, ദേവിക സഞ്ജയ്, അഞ്ജു കുര്യന്‍ എന്നിവര്‍ പ്രധാനവേഷത്തിലെത്തിയ ചിത്രം മികച്ച നിരൂപക പ്രശംസ നേടി.

നീണ്ട ഇവേളക്ക് ശേഷം സത്യന്‍ അന്തിക്കാട് ശ്രീനിവാസന്‍ കൂട്ടുകെട്ട് ഒന്നിച്ച ചിത്രം ബോക്‌സ് ഓഫീസിലും വലിയ വിജയം നേടി. ലോകം ചുറ്റി സഞ്ചരിച്ച് ആഡംബര ജീവിതം നയിക്കാന്‍ ആഗ്രഹിക്കുന്ന പ്രകാശന്‍ എന്ന വ്യക്തി ക്യാന്‍സര്‍ രോഗിയായ ടീന മോളെ കാണാന്‍ ഇടയാകുന്നതും പിന്നീട് പ്രകാശന് ഉണ്ടാകുന്ന തിരിച്ചറിവുകളും മറ്റുമാണ് സിനിമ സംസാരിക്കുന്നത്.

ഇന്നും മലയാളികളുടെ ഫേവറേറ്റ് ലിസ്റ്റില്‍ വരുന്ന ചിത്രത്തെ കുറിച്ചുള്ള പുതിയൊരു പോസ്റ്റാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധിക്കപ്പെടുന്നത്. സിനിമയില്‍ ദേവിക സഞ്ജയ് അവതരിപ്പിച്ച ടീന മോള്‍ എന്ന കഥാപാത്രത്തിന്റെ രോഗത്തിന്റെ പറ്റി അറിയുമ്പോള്‍ അവര്‍ മരിക്കുമെന്ന ഊഹിക്കാന്‍ കഴിയുമെന്ന് അഭിപ്രായം നിറയുന്നു.

എന്നാല്‍ മരിക്കുന്നതിനും തൊട്ട് മുമ്പുള്ള ‘ആത്മാവിന്‍ ആകാശത്തില്‍’ എന്ന സോങ് പോര്‍ഷനില്‍ ടീന മോളെ സന്തോഷിപ്പിക്കാന്‍ വേണ്ടി പ്രകാശനും ശ്രീനിവാസന്‍ അവതരിപ്പിച്ച ഗോപാല്‍ ജിയും കണ്‍സ്ട്രക്ഷനിലെ ബംഗാളികളും അവരുടെ ഫോട്ടോയുള്ള ടീ ഷര്‍ട്ട് ധരിച്ചുവരുന്നത് നെഗറ്റീവായി തോന്നിയെന്നാണ് അഭിപ്രായങ്ങള്‍. സിനിമയിലെ ആകെ ഒരു പോരായ്മയായി തോന്നിയത് ഈ ഭാഗമാണെന്നും ക്രിഞ്ചായി പോയ സീനാണ് ഇതെന്നും കമന്റുകള്‍ നിറയുന്നു.

സിനിമയില്‍ ദേവികയുടെ കഥാപാത്രം തന്നെ രോഗം ആണെന്ന് അറിഞ്ഞുകൊണ്ട് അനുകമ്പ കാണിക്കുന്നവരെ ഇഷ്ടമല്ല എന്ന് പറഞ്ഞിട്ടും ഈ സീന്‍ കുത്തികയറ്റിയത് വളരെ ബോറായി പോയെന്നും അഭിപ്രായമുണ്ട്. ഈ സിനിമയില്‍ ആകെ ക്രിഞ്ചായി തോന്നിയത് ഈ ഭാഗമാണെന്നും ബാക്കിയെല്ലാ സീനും പെര്‍ഫെക്ടായിരുന്നുവെന്നും കമന്റുണ്ട്.

സത്യന്‍ അന്തിക്കാടിന്റെ ഏറ്റവും മോശം സിനിമയാണ് ഞാന്‍ പ്രകാശനെന്നും കെട്ടുറപ്പില്ലാത്ത ശ്രീനിവാസന്റെ തിരക്കഥയാണ് ഈ സിനമയുടേതെന്നും കമന്റുകളുണ്ട്. നന്മ മരമായെത്തുന്ന, ഉപദേശങ്ങള്‍ നല്‍കുന്ന നായികയെ സത്യന്‍ അന്തിക്കാടിന്റെ മുമ്പുള്ള സിനിമകളിലും മലയാളികള്‍ കണ്ടതാണ്.

ഞാന്‍ പ്രകാശന്‍ അത് ആവര്‍ത്തിക്കുകയാണെന്ന അഭിപ്രായങ്ങള്‍ സിനിമ റിലീസായ സമയത്തുമുണ്ടായിരുന്നു.

സേതു മണ്ണാര്‍ക്കാട് നിര്‍മിച്ച ഈ ചിത്രത്തില്‍ നിഖില വിമല്‍, കെ.പി.എസി ലളിത തുടങ്ങിയവരും പ്രധാനവേഷത്തിലെത്തുന്നുണ്ട്.

Content Highlight: A new post about the movie Njan Prakashan is going viral 

ഐറിന്‍ മരിയ ആന്റണി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.