കൊച്ചി: പ്രളയ ധനസഹായമായി കലക്ടറേറ്റില്‍ നിന്നും താലൂക്ക് ഓഫീസുകളില്‍ നിന്നും അനുവദിച്ച തുക വിതരണം ചെയ്യാതെ ട്രഷറിയില്‍ തന്നെയുണ്ടെന്ന് റിപ്പോര്‍ട്ട്. 3333 ഗുണഭോക്താക്കള്‍ക്ക് തുക വിതരണം ചെയ്യാനുണ്ടെന്നാണ് റിപ്പോര്‍ട്ട്.

പണമിടപാട് സംബന്ധിച്ച് കൃത്യമായ രേഖപ്പെടുത്തല്‍ താലൂക്ക് ഓഫീസുകളില്‍ സൂക്ഷിച്ചിട്ടില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇത്തരത്തില്‍ ആകെ 7.48 കോടിരൂപയാണ് നല്‍കാനുള്ളത്. ഇത് കലക്ടറേറ്റിലും താലൂക്ക് ഓഫീസിലും എസ്.ടി.എസ്.ബി അക്കൗണ്ടുകളിലാണ് നീക്കിയിരിപ്പുള്ളത്.

റീബില്‍ഡ് കേരള പദ്ധതിയിലൂടെ പ്രളയധനസഹായമായി ആലുവ, മൂവാറ്റുപുഴ, കൊച്ചി താലൂക്കുകലഇല്‍ നിന്ന് ആളുകള്‍ക്ക് രണ്ടുതവണ പണം അനുവദിച്ചിരുന്നു.

കൊച്ചി മട്ടാഞ്ചേരി സബ് ട്രഷറിയില്‍ നടത്തിയ പരിശോധനയിലും എട്ട് ആളുകള്‍ക്ക് രണ്ട് തവണ വീതം ധനസഹായം അനുവദിച്ചതായി കണ്ടെത്തിയിരുന്നു.

സമാനമായി മൂവാറ്റുഴ ട്രഷറിയില്‍ നിന്നും 34 പേര്‍ക്ക് രണ്ട് തവണ ധനസഹായം നല്‍കിയിട്ടുണ്ട്.

കൊച്ചി താലൂക്ക് ഓഫീസില്‍ നിന്ന് തിരിച്ചടച്ച 28.52 ലക്ഷം രൂപയുടെ ചെക്ക് ബാങ്കില്‍ നല്‍കാതെ കലക്ടറേറ്റില്‍ സൂക്ഷിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്.

കലക്ടറേറ്റില്‍ നിന്ന് 2962 ആളുകള്‍ക്ക് നല്‍കാനുള്ളത് 6.67 കോടി രൂപയാണ്. കൊച്ചി താലൂക്ക് ഓഫീസില്‍ 96 ആളുകള്‍ക്ക് 12.4 ലക്ഷം

പ്രളയധനസഹായം അനുവദിക്കുന്നതിന് ലഭിച്ച പണം ഇപ്പോഴും ബാങ്ക് അക്കൗണ്ടിലുണ്ട്. ഈ അക്കൗണ്ടും ഇതുവരെ ക്ലോസ് ചെയ്തിട്ടില്ല.

ഡയറക്ട് ബെനിഫിറ്റ് ട്രാന്‍സ്ഫര്‍ എന്ന സര്‍ക്കാര്‍ നയത്തിന് വിരുദ്ധമായി കലക്ടറേറ്റില്‍ പ്രളയധനസഹായം വിതരണം ചെയ്തതായും കണ്ടെത്തിയിട്ടുണ്ട്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights: 3333 people reportedly did not receive flood relief