പാട്ന: ICL ഫിൻകോർപ്പ് ലിമിറ്റചഡ് വളർച്ചയുടെ മറ്റൊരു സുപ്രധാന നേട്ടം കുറിച്ചുകൊണ്ട് ബീഹാറിലെ പാട്നയിൽ റീജിയണൽ ഓഫീസും മൂന്ന് പുതിയ ബ്രാഞ്ചുകളും ഉദ്ഘാടനം ചെയ്തു.
പാട്നയിലെ ചിത്രഗുപ്ത നഗറിലെ കങ്കർബാഗിൽ, രാജേന്ദ്ര നഗർ ടെർമിനലിന് എതിർവശം, ഓൾഡ്
ബൈപാസ് റോഡിലാണ് റീജിയണൽ ഓഫീസ്. രാജേന്ദ്ര നഗർ, മെയിൻപുറ, ദാനാപൂർ എന്നിവിടങ്ങളിലാണ് പുതിയ ബ്രാഞ്ചുകൾ.
ഇന്ത്യയിലുടനീളം സുതാര്യവും ഉപഭോക്തൃകേന്ദ്രിതവുമായ ധനകാര്യ സേവനങ്ങളിലൂടെ സാമ്പത്തിക സൗകര്യങ്ങൾ ജനങ്ങളോട് അടുപ്പിക്കാനുള്ള കമ്പനിയുടെ പ്രതിബദ്ധതയുടെ ഭാഗമാണ് ഈ വിപുലീകരണം.
ഉദ്ഘാടന ചടങ്ങ് പാട്നയിലെ ബുദ്ധ് മാർഗിലുള്ള താജ് സിറ്റി സെന്ററിൽ നടന്നു. മുഖ്യാതിഥിയായ കേന്ദ്ര സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭകത്വ (Micro, Small and Medium Enterprises) വകുപ്പ് മന്ത്രി ജിതൻ റാം മാഞ്ചി ചടങ്ങ് ഉദ്ഘാടനം ചെയ്തു. ശ്രീ ഋതുരാജ് കുമാർ എം.എൽ.എ, ഗസ്റ്റ് ഓഫ് ഓണറായിരുന്നു. LACTC യുടെ ഗുഡ്‌വിൽ അംബാസഡറും ICL ഫിൻകോർപ്പിന്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ അഡ്വ. കെ.ജി. അനിൽകുമാർ ചടങ്ങിന് അധ്യക്ഷത വഹിച്ചു.
ICL ഫിൻകോർപ്പിന്റെ Whole-time ഡയറക്ടറും വൈസ് ചെയർമാനും CEOയുമായ ഉമ അനിൽകുമാർ നിലവിളക്ക് കൊളുത്തി. ICL ഫിൻകോർപ്പിന്റെ
എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. രാജശ്രീ അജിത് സ്വാഗതപ്രസംഗവും, ഓപ്പറേഷൻസ് &ഡെവലപ്മെന്റ് AGM സതീശൻ കെ. പി. നന്ദിയും
രേഖപ്പെടുത്തി.
ബീഹാറിൽ ICL ഫിൻകോർപ്പിന്റെ പ്രധാന പ്രവർത്തന കേന്ദ്രമായി പാട്നയിലെ പുതിയ റീജിയണൽ ഓഫീസ് നഗരത്തിന്റെ സാമ്പത്തിക വളർച്ച ത്വരിതപ്പെടുത്തും. ഒപ്പം, പുതിയ ബ്രാഞ്ചുകളിലൂടെ ഉപഭോക്താക്കൾക്ക് കൂടുതൽ വേഗത്തിലും വ്യക്തിഗതമായും സേവനങ്ങൾ ലഭ്യമാക്കാൻ സാധിക്കും.
വിശ്വസ്തമായ ഒരു നോൺ-ബാങ്കിംഗ് ഫിനാൻഷ്യൽ കമ്പനിയായ (NBFC) ICL ഫിൻകോർപ്പ്, 9% വാർഷിക പലിശ നിരക്കിൽ ലഭ്യമാക്കുന്ന ഗോൾഡ് ലോൺ ഉൾപ്പെടെ വ്യക്തികൾക്കും സ്ഥാപനങ്ങൾക്കുമായി വൈവിധ്യമാർന്ന ധനകാര്യ സേവനങ്ങൾ നൽകുന്നു.
കഴിഞ്ഞ മൂന്ന് ദശാബ്ദത്തിനുള്ളിൽ, ഇന്ത്യയുടനീളം 2000-ത്തിലധികം ജീവനക്കാരും 300-ലധികം ബ്രാഞ്ചുകളും 35 ലക്ഷത്തിലധികം ഉപഭോക്താക്കളും ഉൾപ്പെടുന്ന ശക്തമായ അടിത്തറ ICL ഫിൻകോർപ്പിനുണ്ട്.
വിശ്വാസം, സുതാര്യത, സേവനമികവ് എന്നീ മൂല്യങ്ങളിൽ കമ്പനി ഉറച്ചുനിൽക്കുന്നു. അഡ്വ. കെ. ജി. അനിൽകുമാറിന്റെയും ശ്രീമതി ഉമ അനിൽകുമാറിന്റെയും നേതൃത്വത്തിൽ, പാട്നയിലെ ഈ വിപുലീകരണം കൂടുതൽ പ്രദേശങ്ങളിലേക്ക് ധനകാര്യ സേവനങ്ങൾ വ്യാപിപ്പിക്കാനുള്ള ICL ഫിൻകോർപ്പിന്റെ പ്രതിബദ്ധത വ്യക്തമാക്കുന്നു. സാന്നിധ്യം രാജ്യവ്യാപകമാക്കുമ്പോഴും ഉപഭോക്തൃ സംതൃപ്തി, സത്യസന്ധമായ സേവനങ്ങൾ, എന്നിവയോട് കമ്പനി എന്നും പ്രതിബദ്ധമാണ്.