ഒരു തകര്‍ന്ന റോഡ്, ഉപയോഗശൂന്യമായ ഫൂട്ട്പാത്ത്, മാലിന്യപ്രശ്‌നം, അപകടാവസ്ഥയിലുള്ള പൊതുസൗകര്യം… നാട്ടുകാരെ നേരിട്ട് ബാധിക്കുന്ന ഇത്തരം വിഷയങ്ങള്‍ പലപ്പോഴും ഒറ്റപ്പെട്ട പരാതികളായി അവസാനിക്കാറുണ്ട്.
ഈ ശബ്ദങ്ങളെ ഒരുമിപ്പിച്ച് പൊതുശ്രദ്ധയിലേക്കും ബന്ധപ്പെട്ട സര്‍ക്കാര്‍ സംവിധാനങ്ങളിലേക്കും എത്തിക്കുകയാണ് Kliqe.com (ക്ലിക്ക് ഡോട്ട് കോം) എന്ന സിവിക് എന്‍ഗേജ്‌മെന്റ് ഡിജിറ്റല്‍ വേദി.
പ്രശ്‌നങ്ങള്‍ കണ്ടെത്തുക, ജനങ്ങളുടെ പ്രതികരണങ്ങള്‍ രേഖപ്പെടുത്തുക, വിഷയത്തിന് ചുറ്റും ജനപങ്കാളിത്തം സൃഷ്ടിക്കുക, അധികാരികളുടെ ശ്രദ്ധയിലെത്തിക്കുക, പരിഹാരത്തിനായുള്ള കൂട്ടായ ശ്രമങ്ങള്‍ക്ക് കരുത്തേകുക, ഇതാണ് ക്ലിക്കിന്റെ പ്രവര്‍ത്തനരീതി.

കൊല്ലം അഞ്ചല്‍ ബൈപ്പാസില്‍ കാടുപിടിച്ച് ഉപയോഗശൂന്യമായിരുന്ന ഫുട്ട്പാത്തിന്റെ വിഷയം ക്ലിക്ക് ഉയര്‍ത്തിക്കാട്ടിയതിന് പിന്നാലെ അധികൃതര്‍ വിഷയത്തില്‍ ഇടപെടുകയും അത് ആളുകള്‍ക്ക് ഉപയോഗമാംവിധം മാറ്റിയെടുക്കുകയും ചെയ്തു.
കാസര്‍ഗോഡ് ചേരങ്കൈയില്‍ കടല്‍കയറ്റവും തീരദേശ റോഡുകളുടെ തകര്‍ച്ചയും മൂലം ദുരിതത്തിലായ നാട്ടുകാരുടെ ശബ്ദം ക്ലിക്ക് പൊതുശ്രദ്ധയിലെത്തിച്ചു. തുടര്‍ന്ന് ജനപ്രതിനിധികള്‍ പ്രദേശം സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിലേക്കും കാര്യങ്ങളെത്തി.
കോഴിക്കോട് ഉണ്ണികുളത്ത് ജനങ്ങള്‍ക്ക് ഭീഷണിയായിരുന്ന പഴക്കംചെന്ന വാട്ടര്‍ ടാങ്കിന്റെ വിഷയം ഉയര്‍ത്തിക്കാട്ടിയതിന് പിന്നാലെ, ടാങ്ക് ഉടന്‍ പൊളിച്ചുനീക്കുമെന്ന് അധികൃതര്‍ തീരുമാനമെടുക്കുകയും ചെയ്തു.
ജനങ്ങള്‍ക്കും സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കും ഇടയിലുള്ള വിടവ് കുറയ്ക്കുക എന്നൊരു ലക്ഷ്യം കൂടി ഈ ഇടപെടലുകള്‍ക്കുണ്ട്. സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് പകരമാകുകയല്ല, ജനങ്ങളുടെ പ്രശ്‌നങ്ങള്‍ ശരിയായ സംവിധാനങ്ങളുടെ ശ്രദ്ധയിലെത്തിച്ച് അവ തമ്മിലുള്ള ബന്ധം കൂടുതല്‍ ഫലപ്രദമാക്കുകയാണ് ക്ലിക്ക് ശ്രമിക്കുന്നത്.

ഒരാളുടെ പരാതി ഒരുപക്ഷേ ശ്രദ്ധിക്കപ്പെടാതെ പോയേക്കാം. എന്നാല്‍ സമാന അനുഭവങ്ങളുള്ളവരുടെ ശബ്ദങ്ങള്‍ ഒരുമിക്കുമ്പോള്‍ അത് ഒരു പൊതുവിഷയമായി മാറുന്നു.
കേള്‍ക്കാതെ പോകുന്ന ശബ്ദങ്ങളെ ഒരുമിപ്പിച്ച് മാറ്റത്തിനുള്ള collective catalyst ആയി പ്രവര്‍ത്തിക്കുക എന്നതാണ് ക്ലിക്കിന്റെ പ്രസക്തി.
പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കാട്ടുന്നതിനൊപ്പം സമൂഹത്തിനായി പ്രവര്‍ത്തിക്കുന്ന വ്യക്തികളെയും കൂട്ടായ്മകളെയും പ്രാദേശിക ജനകീയ ഇടപെടലുകളെയും മുന്നിലെത്തിക്കുന്ന ഒരു ഹൈപ്പര്‍ലോക്കല്‍ സിവിക് കമ്മ്യൂണിറ്റിയായും ക്ലിക്ക് വളരുകയാണ്.
ജനങ്ങളുടെ ശബ്ദത്തെ കൂട്ടായ കരുത്താക്കി, പൊതുസംവിധാനങ്ങളുമായി ബന്ധിപ്പിച്ച് പ്രാദേശിക മാറ്റങ്ങള്‍ക്ക് വഴിയൊരുക്കുക എന്നതാണ് Kliqe.com മുന്നോട്ടുവയ്ക്കുന്ന സിവിക് എന്‍ഗേജ്‌മെന്റ് മാതൃക.
Content Highlight: Kliqe.com serves as a collective force for unheard local voices.
