എഡിറ്റര്‍
എഡിറ്റര്‍
‘ഗുഡ് ടച്ചും ബാഡ് ടച്ചും’ പഠിച്ചപ്പോള്‍ 12 കാരി പറഞ്ഞു അച്ഛന്‍ എന്നോട് ചെയ്യുന്നത് ഇതേ ലൈംഗികപീഡനം
എഡിറ്റര്‍
Friday 1st September 2017 8:32am

 

ബാജ്ഗര: സ്‌കൂളില്‍ സ്പര്‍ശനവ്യത്യാസം (ഗുഡ് ടച്ചും ബാഡ് ടച്ചും) പഠിച്ച് കഴിഞ്ഞപ്പോള്‍ പെണ്‍കുട്ടി കൂട്ടുകാരിയോട് വെളിപ്പെടുത്തിയത് ഞെട്ടിക്കുന്ന കാര്യങ്ങള്‍. ഏഴ് വര്‍ഷമായി പിതാവ് തന്നെ ലൈംഗികമായി പീഡിപ്പിക്കുകയാണെന്ന വാര്‍ത്തയാണ് സ്‌കൂളിലെ കൗണ്‍സിലിങ്ങിനുശേഷം പെണ്‍കുട്ടി വെളിപ്പെടുത്തിയത്.

ഹരിയാനയിലെ ബാജ്ഗരയിലാണ് സംഭവം. കൗണ്‍സിലിങ്ങിനു പിന്നാലെ കൂട്ടുകാരിയോടാണ് പെണ്‍കുട്ടി വിവരങ്ങള്‍ പങ്കുവെച്ചത്. പിന്നീട് ഇവര്‍ പ്രിന്‍സിപ്പലിനെ വിവരം അറിയിക്കുകയും ചെയ്തു. തന്നെ പീഡിപ്പിക്കുന്ന അച്ഛന്‍ എതിര്‍ക്കുമ്പോള്‍ ക്രൂരമര്‍ദ്ദനത്തിനിരയാക്കിരുന്നതായും കുട്ടി അധ്യാപികമാരോടും ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരോടും വിശദീകരിക്കുകയായിരുന്നു.


Dont Miss: ഗുര്‍മീതിനെ ശിക്ഷിച്ച ജഡ്ജിയെ വെടിവെച്ച് കൊല്ലാന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ ശ്രമിച്ചിരുന്നു


കുട്ടിയുടെ പിതാവിനെതിരെ ബാജ്ഗര പൊലീസ് ബലാത്സംഗത്തിന് കേസ് രജിസ്റ്റര്‍ ചെയ്തു. മകളെ അഞ്ചുവയസ്സുള്ളപ്പോള്‍ മുതല്‍ പിതാവ് പീഡിപ്പിക്കുകയാണെന്ന് സാമൂഹികപ്രവര്‍ത്തക പ്രതിഭാ ദീപക് മഹേശ്വരി പറഞ്ഞു. കുട്ടിയെ ഇവര്‍ ഏറ്റെടുത്തിട്ടുണ്ട്.

പീഡനത്തെക്കുറിച്ച് അറിഞ്ഞിട്ടും കുട്ടിയുടെ അമ്മ മൗനം പാലിക്കുകയായിരുന്നെന്നും മഹേശ്വരി പറയുന്നു. വീട്ടില്‍ ആരും ഇല്ലാത്തപ്പോഴായിരുന്നു പീഡനമെന്നും കുട്ടിയുടെ മൂത്ത സഹോദരിയെയും ഇയാള്‍ പീഡനത്തിനിരയാക്കിയിരുന്നതായും അവര്‍ പറഞ്ഞു.

Advertisement