എഡിറ്റര്‍
എഡിറ്റര്‍
ഗുര്‍മീതിനെ ശിക്ഷിച്ച ജഡ്ജിയെ വെടിവെച്ച് കൊല്ലാന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ ശ്രമിച്ചിരുന്നു
എഡിറ്റര്‍
Friday 1st September 2017 8:03am

 

റോഹ്തക്ക്: ദേര സച്ച സൗദ തലവന്‍ ഗുര്‍മീത് റാം റഹീമിനെ ബലാത്സംഗക്കേസില്‍ കുറ്റക്കാരനെന്നു കണ്ടെത്തി ശിക്ഷിച്ച ജഡ്ജിയെ വെടിവെച്ച് കൊല്ലാന്‍ പദ്ധതി ഉണ്ടായിരുന്നതായി റിപ്പോര്‍ട്ട്. കോടതി കുറ്റക്കാരനെന്ന് വിധിച്ച ദിവസം ഗുര്‍മീതിന്റെ സുരക്ഷാ ഉദ്യോഗസ്ഥന്‍ ജഡ്ജിയെ വെടിവെച്ച് കൊല്ലാന്‍ ആള്‍ദൈവത്തിന്റെ വളര്‍ത്തുമകള്‍ ഹണിപ്രീതിനോട് അനുമതി തേടിയിരുന്നെന്ന് ദ ട്രിബ്യൂണ്‍ ഇന്ത്യയാണ് വ്യക്തമാക്കിയത്.


Also Read: മോദി മന്ത്രിസഭയില്‍ നിന്നു കൂടുതല്‍ മന്ത്രിമാര്‍ രാജിക്കൊരുങ്ങുന്നു


കോടതി കുറ്റക്കാരനെന്ന് വിധിച്ചയുടന്‍ പ്രദേശത്ത് സംഘര്‍ഷം ആരംഭിച്ചിരുന്നു. ഇതിനിടയില്‍ കോടതിവളപ്പില്‍ നിന്ന് രക്ഷപ്പെടാന്‍ ഗുര്‍മീത് പദ്ധതിയിട്ടിരുന്നതായി നേരത്തെ റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. ഇതിനു പിന്നാലെയാണ് ജഡ്ജിക്കെതിരെ നീക്കമുണ്ടായിരുന്നതായുള്ള വാര്‍ത്ത പുറത്ത് വരുന്നത്.

സുരക്ഷാ ഉദ്യോഗസ്ഥന്‍ കോടതി പരിസരത്ത് സുരക്ഷ ചുമതലയിലുണ്ടായിരുന്ന ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നേരെ തോക്ക് ചൂണ്ടുകയും ചെയ്തിരുന്നു. എന്നാല്‍ പൊലീസ് ഇയാളെ കീഴ്പ്പെടുത്തുകയായിരുന്നെന്നാണ് റിപ്പോര്‍ട്ട്. കലാപം ആരംഭിച്ചപ്പോള്‍ പൊലീസ് ഗുര്‍മീതിനെ കമ്മീഷണറുടെ വാഹനത്തിലേക്ക് മാറ്റിയപ്പോള്‍ ഈ സുരക്ഷാ ഉദ്യോഗസ്ഥരും വാഹനത്തില്‍ കയറിയിരുന്നു. ഇവരെ ബലം പ്രയോഗിച്ചാണ് പൊലീസ് നീക്കിയത്.


Dont Miss: ബില്‍ അടക്കാത്തതിനാല്‍ ദല്‍ഹി ജുമാ മസ്ജിദിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ചെന്ന വ്യാജവാര്‍ത്തയുമായി റിപ്പബ്ലിക് ടിവി; പൊളിച്ചടുക്കി കൈയില്‍കൊടുത്ത് സോഷ്യല്‍മീഡിയ


പിന്നീട് വാഹനം പുറപ്പെട്ടപ്പോഴും ഇവര്‍ തടസം സൃഷ്ടിച്ചിരുന്നു. ഐ. ജി റാങ്കിലുള്ള ഉദ്യോഗസ്ഥനെ ഇവര്‍ മര്‍ദ്ദിക്കുകയും ചെയ്തു. രക്ഷപ്പെടുത്താന്‍ ശ്രമിച്ച കുറ്റത്തിന് ഇതില്‍ ഏഴ് സുരക്ഷ ഉദ്യോഗസ്ഥരെ പൊലീസ് അറസ്റ്റ് ചെയതിട്ടുണ്ട്.

Advertisement