ഇനിയെങ്കിലും നമുക്ക് വാതുറക്കാം.  നിശ്ചയമായും ജിഹാദിനെതിരെ ധാരാളം മുസ്‌ലീങ്ങള്‍ പ്രതിഷേധിക്കാന്‍ ആഗ്രഹിക്കുന്നുണ്ട്. എന്നാല്‍ ഇസ്‌ലാമിന്റെ സൗദി ഹൈജാക്കിങ്ങിനെതിരെ വളരെ കുറച്ചുമാത്രമേ ഐക്യപ്പെടുന്നുള്ളൂ. നിങ്ങളും ഷാര്‍ളി “ആവാം”. അതുകൊണ്ട് ഇത് നിങ്ങള്‍ ചെയ്യേണ്ടത് തന്നെയാണ്.


sardar-ziauddin--title-2

sardar-ziauddin-


| ഒപ്പീനിയന്‍ | സിയാഉദ്ദീന്‍ സര്‍ദാര്‍ |
മൊഴിമാറ്റം : ഷഫീക്ക് എച്ച്


“ഇസ്‌ലാമിക ചരിത്രം പൂര്‍ണമായും
സ്വതന്ത്ര ചിന്തകരെ കൊണ്ട് നിറഞ്ഞതാണ്.
എന്നാല്‍ വിമര്‍ശന ചിന്തകളെ
അടിച്ചമര്‍ത്താനുള്ള സമീപകാല ശ്രമങ്ങള്‍
അതിനെ അസംബന്ധമാക്കിക്കൊണ്ടിരിക്കുന്നു.”

“ഇതിന് ഇസ്‌ലാമുമായി ഒരു ബന്ധവുമില്ല”; ഇമാമുമാര്‍ പയുന്നു. “ക്രൂരവും ഭ്രാന്തുമായ ഈ കൊലപാതകങ്ങള്‍ക്ക് ഞങ്ങളുമായി ഒരു ബന്ധവുമില്ല”; മുല്ലമാര്‍ പറയുന്നു. “ഇസ്‌ലാമെന്നാല്‍ സമാധാനമെന്നാണര്‍ത്ഥം”; വിശ്വാസികളും പറയുന്നു.

ഷാര്‍ലി ഹെബ്ദോയില്‍ കൊലപാതകങ്ങള്‍ നടന്നപ്പോള്‍ മുതല്‍ ആ കൊലപാതകങ്ങളോട് ഇത്തരം വിയോജനങ്ങളും ഭിന്നാഭിപ്രായങ്ങളും മുസ്‌ലീം പണ്ഡിതര്‍ നിരവധി തവണ ആവര്‍ത്തിച്ചിട്ടുള്ളതാണ്. ഇസ്‌ലാമിന്റെ പേരില്‍ ഇത്തരത്തില്‍ കൊലപാതങ്ങള്‍ നടത്താനും അംഗഛേദം നടത്താനും സംഘടിച്ചവരുടെ ചെയ്തികളില്‍ നിന്നും ഈ വിധം ജനങ്ങളെ അകറ്റി നിര്‍ത്താന്‍ അവര്‍ പരിശ്രമിച്ചുകൊണ്ടുമിരിക്കുന്നു.

എന്നാല്‍ ഇസ്‌ലാമിക രാജ്യമായ സൗദി അറേബ്യ, ലിബറല്‍ (മിതവാദ) ബ്ലോഗ് എഴുത്തുകാരന്‍ റാഇഫ് ബദാവിക്ക് അടുത്തകാലത്ത് നല്‍കിയ ശിക്ഷയെ കുറിച്ചെന്താണ് ഇവര്‍ക്ക് പറയാനുള്ളത്? പത്തുവര്‍ഷത്തെ തടവു ശിക്ഷ, ഒപ്പം വന്‍ തുക പിഴയും, പോരാത്തതിന് 20 ആഴ്ച്ചകൊണ്ട് 1000 ചാട്ടവാറടികളും. (ആദ്യ 50 ചാട്ടയടി നല്‍കിയ ശേഷം “ആരോഗ്യപരമായി അയാള്‍ അവശാനാണ്” എന്ന കാരണത്താല്‍ ശിക്ഷ താല്‍ക്കാലിമായി നിര്‍ത്തിവെച്ചിരിക്കുകയാണ്.) ഈ ശിക്ഷാനടപടിയ്ക്ക് ഇസ്‌ലാമുമായി “എന്തെങ്കിലും ബന്ധമുണ്ടോ”? പതിനൊന്ന്  ഇസ്രാഈലികളെ ഒരു ബസ്സില്‍ വെച്ച് കത്തികൊണ്ട് ആക്രമിച്ചതിനെ പിന്താങ്ങിക്കൊണ്ട് “Je suis un couteau”(I am knife) എന്ന ഹാഷ് ടാഗ് ഈ ആഴ്ച്ച തന്നെ വ്യാപിച്ചപ്പോള്‍ അതിന് ഇസ്‌ലാമുമായി എന്തെങ്കിലും ബന്ധമുണ്ടോ?

കഴിഞ്ഞ ആഴ്ച്ച നൈജെറില്‍ ഷാര്‍ലി പ്രതിഷേധം നടത്തിയ 10 ക്രിസ്ത്യാനികളെ കൊന്നതിനെ കുറിച്ചോ അതുപോലെ തന്നെ ഇപ്പോള്‍ നടന്നുവരുന്ന അല്‍ഖയിദ, ഇസിസ്, ബൊക്കോ ഹറാം, താലിബാന്‍ ഇന്തോനേഷ്യയിലെ ലഷ്‌കര്‍ ജിഹാദ് എന്നിവയെ പറ്റിയോ ഒന്നും പരാമര്‍ശിക്കാന്‍ തന്നെ പാടില്ലെന്നോ?


എവിടെ നിന്നാണ് ഈ വിശ്വാസങ്ങള്‍ കടന്നുവരുന്നത്? തീര്‍ച്ചയായുമത് ഇപ്പോഴത്തെ തീവ്രവാദ മതനേതാക്കളില്‍ നിന്നു തന്നെയാണ്. അതുപോലെ തന്നെ ചരിത്രപരമായി പരിശോധിക്കുകയാണെങ്കില്‍ ജനങ്ങളെ തങ്ങളുടെ സ്ഥാനങ്ങളില്‍ ഉറപ്പിച്ചു നിര്‍ത്തുന്നതിനും അധികാരം തങ്ങളടങ്ങുന്ന ഒരു ചെറു ന്യൂനപക്ഷങ്ങളുടെ കൈകളില്‍ സുരക്ഷിതമാക്കുന്നതിനും മതത്തിന് വളരെ ഫലപ്രഥമായ ഒരു പങ്ക് നിര്‍വ്വഹിക്കാനുണ്ട് എന്ന് തിരിച്ചറിഞ്ഞ ഖലീഫമാരില്‍ നിന്നും പുരോഹിത വര്‍ഗത്തില്‍ നിന്നും കൂടിയാണ് ഇത് കടന്നുവരുന്നത്.


sardar-ziauddin-3
ഈ സംഘടനളിലെ മാനസിക രോഗികളായ പ്രവര്‍ത്തകര്‍ ചിന്തിക്കുന്നത് അവരാണ് മുസ്‌ലീങ്ങള്‍ എന്നാണ്. അവരുടെ വിശ്വാസപ്രമാണങ്ങളെയാണ്, ഇസ്‌ലാമിന്റെ സൗദി വെര്‍ഷനായ വഹാബിസത്തെയും അതിന്റെ തന്നെ രക്തബന്ധുവായ സലഫിസത്തെയും സ്വീകരിച്ചിരിക്കുന്ന ദശലക്ഷക്കണക്കിനായ മനുഷ്യരും സ്വീകരിച്ചിരിക്കുന്നത് എന്നൊക്കെയാണ് അവര്‍ കരുതുയിരിക്കുന്നത്.

ഉദാഹരണത്തിന്, അവരെ സംബന്ധിച്ചിടത്തോളം ശരീഅത്ത് നിയമം അഥവാ ഇസ്‌ലാമിക നിയമം ദൈവഹിതവും മാറ്റാന്‍ പാടില്ലാത്തതുമാണ്. മതപരിത്യാഗിയെയും മതനിഷേധിയേയും കൊല്ലണമെന്നാണ്; സ്ത്രീകളെ തുണിയില്‍ പൊതിഞ്ഞ് നാലു ചുവരുകള്‍ക്കുള്ളില്‍ തള്ളണമെന്നാണ്, പുരുഷന്‍മാരെ സ്ത്രീകളുടെ രക്ഷാകര്‍ത്താക്കളായി കാണണമെന്നാണ് അവര്‍ വിശ്വസിക്കുന്നത്.

ഇതാണ് വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്ന ഇസ്‌ലാം മതത്തിന്റെ വെര്‍ഷന്‍. എന്തിന് ആധുനിക ആശയവിനിമയ സംവിധാനങ്ങള്‍ ഉപയോഗിക്കപ്പെടുത്തിക്കൊണ്ടു വരെ ഇത് പ്രചരിപ്പിക്കപ്പെടുന്നു. യൂറോപ്പിലുള്‍പ്പെടെ ഇത് അനുയായിളെ നേടിക്കൊണ്ടിരിക്കുന്നു. ഈ മത വെര്‍ഷനാകട്ടെ എല്ലാ പൈശാചിക കൃത്യങ്ങളെയും ന്യായീകരിക്കുകയും ചെയ്യുന്നു.

ഖുര്‍ആനുമായോ പ്രവാചകന്റെ ജീവിത ഉദാഹരണങ്ങളുമായോ യാതൊരു വിധ ബന്ധവുമില്ലാത്ത ഈ വെര്‍ഷന്‍ വാസ്തവത്തില്‍ നിര്‍മിക്കപ്പെട്ട ഒരു പ്രമാണസംഹിതയാണ്.

അങ്ങനെയെങ്കില്‍ എവിടെ നിന്നാണ് ഈ വിശ്വാസങ്ങള്‍ കടന്നുവരുന്നത്? തീര്‍ച്ചയായുമത് ഇപ്പോഴത്തെ തീവ്രവാദ മതനേതാക്കളില്‍ നിന്നു തന്നെയാണ്. അതുപോലെ തന്നെ ചരിത്രപരമായി പരിശോധിക്കുകയാണെങ്കില്‍ ജനങ്ങളെ തങ്ങളുടെ സ്ഥാനങ്ങളില്‍ ഉറപ്പിച്ചു നിര്‍ത്തുന്നതിനും അധികാരം തങ്ങളടങ്ങുന്ന ഒരു ചെറു ന്യൂനപക്ഷങ്ങളുടെ കൈകളില്‍ സുരക്ഷിതമാക്കുന്നതിനും മതത്തിന് വളരെ ഫലപ്രഥമായ ഒരു പങ്ക് നിര്‍വ്വഹിക്കാനുണ്ട് എന്ന് തിരിച്ചറിഞ്ഞ ഖലീഫമാരില്‍ നിന്നും പുരോഹിത വര്‍ഗത്തില്‍ നിന്നും കൂടിയാണ് ഇത് കടന്നുവരുന്നത്.

ഇതിന്റെ ഉത്തമോദാഹരണമാണ് ചിന്തയെ നിയന്ത്രിക്കണമെന്ന (thought-control) ആശയം. അതായത് ശരീഅത്ത് നിയമം എന്നു പറയുന്നത് ദൈവവിധിയാണെന്നും അത് യാതൊരുവിധ വിമര്‍ശനവും കൂടാതെ സ്വീകരിക്കണമെന്നുമുള്ള ചിന്താഗതി.

അടുത്ത പേജില്‍ തുടരുന്നു


പാക്കിസ്ഥാനില്‍ ഈ നിയമം വരുന്നത് 1860ലാണ്. അന്ന് പാകിസ്ഥാന്‍ ഇന്ത്യന്‍ മഹാ ഉപഭൂഖണ്ഡത്തിന്റെ ഭാഗവുമായിരുന്നു. 1947ലെ വിഭജനത്തിനുശേഷവും ഇത് തുടര്‍ന്നു. ഇത് വിപുലീകരിക്കപ്പെടുകയും നിയമങ്ങള്‍ കാര്‍ക്കശമാക്കപ്പെടുകയും ചെയ്യുന്നത് സൈനിക സ്വേച്ഛാധിപതിയായ മുഹമ്മദ് സിയാഉല്‍ ഹഖിന്റെ ഭരണകാലത്താണ്. മതത്തെ പ്രത്യയശാസ്ത്രമാക്കിയിട്ടുള്ള രാഷ്ട്രീയപാര്‍ട്ടികളിലെ തീവ്രയാഥാസ്ഥിതിക വിഭാഗത്തെ പാട്ടിലാക്കാനായിരുന്നു ഇത്.


sardar-ziauddin-4വാസ്തവത്തില്‍ ഇത്തരമൊരു നിയമ ശാസനം കണ്ടെത്തപ്പെടുന്നതു തന്നെ 9-ാം നൂറ്റാണ്ടിലാണ്. അതായത് മുഹമ്മദ് നബിയുടെ കാലവും പിന്നിട്ട് രണ്ട് നൂറ്റാണ്ടുകള്‍ക്ക് ശേഷം. മുസ്‌ലീം സാമ്രാജ്യത്തിലെ അബ്ബാസിയ്യ ഭരണക്രമത്തിലാണ് ഇതു കടന്നുവരുന്നത്. സാമ്രാജ്യത്ത ഭരണകൂടത്തിനെതിരെയുള്ള കലാപങ്ങളെ നിരുത്സാഹപ്പെടുത്താനാണ് മതപരിത്യാഗികളെ കുറിച്ചുള്ള നിയമം തന്നെ കടന്നുവരുന്നത്.

ഇന്ന് പാക്കിസ്ഥാനിലും ഈജിപ്തിലും മറ്റ് മുസ്‌ലീം രാജ്യങ്ങളിലും അലംഘനീയമായി കരുതപ്പെടുന്ന ദൈവനിന്ദാവിരുദ്ധ നിയമം കടന്നുവരുന്നത് തന്നെ 19-ാം നൂറ്റാണ്ടിലെ കൊളോണിയല്‍ ഭരണകാലത്താണ്. അവര്‍ ഭരിക്കുന്ന സ്ഥലങ്ങളിലെ മതവിഭാഗങ്ങള്‍ തമ്മില്‍ സമാധാനം നിലനിര്‍ത്താനാണ് ഈ നിയമം അവര്‍ കൊണ്ട് വന്നിരുന്നത്.

ഉദാഹരണത്തിന് പാക്കിസ്ഥാനില്‍ ഈ നിയമം വരുന്നത് 1860ലാണ്. അന്ന് പാകിസ്ഥാന്‍ ഇന്ത്യന്‍ മഹാ ഉപഭൂഖണ്ഡത്തിന്റെ ഭാഗവുമായിരുന്നു. 1947ലെ വിഭജനത്തിനുശേഷവും ഇത് തുടര്‍ന്നു. ഇത് വിപുലീകരിക്കപ്പെടുകയും നിയമങ്ങള്‍ കാര്‍ക്കശമാക്കപ്പെടുകയും ചെയ്യുന്നത് സൈനിക സ്വേച്ഛാധിപതിയായ മുഹമ്മദ് സിയാഉല്‍ ഹഖിന്റെ ഭരണകാലത്താണ്. മതത്തെ പ്രത്യയശാസ്ത്രമാക്കിയിട്ടുള്ള രാഷ്ട്രീയപാര്‍ട്ടികളിലെ തീവ്രയാഥാസ്ഥിതിക വിഭാഗത്തെ പാട്ടിലാക്കാനായിരുന്നു ഇത്. ഇപ്പോള്‍ അവ വഹിയായി(divine revelation) നിലനില്‍ക്കുന്നു.

മുസ്‌ലീം ഹൃദയഭൂമികള്‍ ഏറെ നാളുകളായി പിരിമുറുക്കത്തിന്റെ പാതയിലാണ്. ഉദാഹരണത്തിന് 10-ാം നൂറ്റാണ്ടില്‍ വിമര്‍ശന ചിന്തകള്‍ “ഇസ്‌ലാമിന് വിരുദ്ധമാണ്” (counter to islam) എന്ന് ഇകഴ്ത്തിക്കൊണ്ട് അബ്ബാസീ രാജവംശത്തിലെ അബ്ദുല്‍ ഖാദിര്‍ ഉത്തരവിറക്കുക തന്നെയുണ്ടായി. മാത്രവുമല്ല ചിന്തിക്കാനും സ്വയം പ്രകാശിതമാകാനും ചോദ്യങ്ങള്‍ ഉന്നയിക്കാനും ഉദ്‌ബോധിപ്പിക്കുന്ന നിരവധി വചനങ്ങള്‍ ഖുര്‍ആനിലുണ്ടെന്ന് പഠിപ്പിക്കുന്ന ദാര്‍ശനികരില്‍ നിന്നും സ്വതന്ത്ര ചിന്തകരില്‍ നിന്നും അകന്നു നില്‍ക്കാന്‍ തന്റെ പ്രജകളോട് അദ്ദേഹം ഉത്തരവിടുകയും ചെയ്തു.


2011 സെപ്റ്റംബറില്‍ സൗദി പൗരോഹിത്യം ജ്യോതിശാസ്ത്രത്തെ നിരോധിക്കണമെന്ന് ആഹ്വാനം നല്‍കുകയുണ്ടായി. ഒപ്പം ജ്യോതിശാസ്ത്രജ്ഞരെ ശിക്ഷിക്കണമെന്നും. കാരണം ഇത് ശരീഅത്ത് നിയമത്തെക്കുറിച്ച് ആളുകള്‍ക്കിടയില്‍ സംശയം ജനിപ്പിക്കുന്നുവത്രേ. (വാസ്തവത്തില്‍ ഇസ്‌ലാമിക നാഗരികതയുടെ സവിശേഷ ചരിത്രത്തില്‍ “യഥാര്‍ത്ഥ മുസ്‌ലീം ശാസ്ത്രം” എന്ന നിലയില്‍ കരുതിപ്പോരുന്ന ഒന്നാണ് ജ്യോതിശാസ്ത്രം എന്നതാണ് വസ്തുത.)


bagdadi

ഇസിസ് പ്രഖ്യാപിച്ച ഖലീഫ, അല്‍ ബാഗ്ദാദി


നാലുനൂറ്റാണ്ടുകള്‍ക്ക് ശേഷം  ബാഗ്ദാദികളായ അബ്ബാസികളുടെ കൈകളില്‍ നിന്നും മംലൂക്ക് കൈറോകളുടെ കൈകളിലേയ്ക്ക് അധികാരം തെന്നിമാറിയപ്പോഴാകട്ടെ മത വിശ്വാസത്തിന്റെ  പേരില്‍ സ്വതന്ത്ര ചിന്തകളെ തന്നെ മതപണ്ഡിതര്‍ നിരോധിക്കുകയുമുണ്ടായി. “വിശുദ്ധയുദ്ധത്തിന്റെ (ജിഹാദിന്റെ) വഴികളെ അടച്ചുകളയുന്നു” എന്നാണ് ഇതിന് പറഞ്ഞിരുന്ന കാരണം.

ഇങ്ങനെ ചെയ്യുന്നതിലൂടെ മാനവികത അഭിമുഖീകരിച്ചിരുന്ന എല്ലാ പ്രശ്‌നങ്ങളും പരഹരിച്ചിരിക്കുന്നു എന്നാണ് അവര്‍ വാദിച്ചിരുന്നത്. വാസ്തവത്തില്‍ അവര്‍ ചെയ്തത് അറബ് പണ്ഡിത ലോകം നേരത്തെ തന്നെ തുടങ്ങിവെച്ച നവോത്ഥാനത്തിന്റെ നേരെ വാതിലുകള്‍ കൊട്ടിയടക്കുകയായിരുന്നു. ഇപ്പോഴും ഈ പിരിമുറുക്കം തുടരുകയാണ്. വിമര്‍ശനചിന്തകളെ അടിച്ചമര്‍ത്തുന്നത് പരിഹാസ്യമാം വിധം എത്തി നില്‍ക്കുകയും ചെയ്തിരിക്കുന്നു.

2011 സെപ്റ്റംബറില്‍ സൗദി പൗരോഹിത്യം ജ്യോതിശാസ്ത്രത്തെ നിരോധിക്കണമെന്ന് ആഹ്വാനം നല്‍കുകയുണ്ടായി. ഒപ്പം ജ്യോതിശാസ്ത്രജ്ഞരെ ശിക്ഷിക്കണമെന്നും. കാരണം ഇത് ശരീഅത്ത് നിയമത്തെക്കുറിച്ച് ആളുകള്‍ക്കിടയില്‍ സംശയം ജനിപ്പിക്കുന്നുവത്രേ. (വാസ്തവത്തില്‍ ഇസ്‌ലാമിക നാഗരികതയുടെ സവിശേഷ ചരിത്രത്തില്‍ “യഥാര്‍ത്ഥ മുസ്‌ലീം ശാസ്ത്രം” എന്ന നിലയില്‍ കരുതിപ്പോരുന്ന ഒന്നാണ് ജ്യോതിശാസ്ത്രം എന്നതാണ് വസ്തുത.)


ശരീഅത്ത് നിയമം രൂപപ്പെടുന്ന കാലഘട്ടത്തില്‍ അതായാത് 8-ാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന പേര്‍ഷ്യന്‍ എഴുത്തുകാരനും ചിന്തകനുമായ ഇബിനു അല്‍ മുഖാഫ അന്ന് പ്രഖ്യാപിച്ചത് ശരീഅത്ത് നിയമം നാളെയൊരുകാലത്ത് പരുക്കന്‍മാരും നിഷ്‌കളങ്കരുമൊക്കെയായ ജനങ്ങളെ തങ്ങള്‍ക്കനുകൂലമായി പരുവപ്പെടുത്താനുള്ള രാജാക്കന്‍മാരുടെയും പൗരോഹിത്യത്തിന്റെയും കൈയ്യിലെ ഒരു രാഷ്ട്രീയ ആയുധമായിമാറാനുള്ള സാധ്യതയുണ്ട് എന്നാണ്.


Jafar-Umar-Thalib

ജാവാ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ലഷ്‌കര്‍ ജിഹാദ് സൈനികഗ്രൂപ്പ് കമാണ്ടര്‍ ജാഫര്‍ ഉമര്‍ താലിബ്‌


ഈ മാസം തന്നെ സൗദി പൗരോഹിത്യം ഒരു ഫത്‌വ കൊണ്ടുവരികയുണ്ടായി. മഞ്ഞുകൊണ്ടുണ്ടാക്കുന്ന മനുഷ്യശില്‍പങ്ങള്‍ നിരോധിക്കാനായിരുന്നു ആ ഫത്‌വ. കാരണം ഇവ മനുഷ്യ രൂപങ്ങളെ പ്രതിനിധീകരിക്കുന്നുവത്രെ. അതുകൊണ്ട് ശരീഅത്ത് നിയമം മൂലം അനുവദനീയമല്ലാത്തതാണ്.

ചരിത്രത്തിലും ഇപ്പോഴും ഇങ്ങനെ കടന്നുവന്നുകൊണ്ടിരിക്കുന്ന ഇത്തരം നിയമശാസനകള്‍ അനിവാര്യമായും നല്‍കുന്ന സന്ദേശമെന്താണ്? ഇസ്‌ലാമിന്റെ ഈ സ്വയം അവരോധിത രക്ഷകര്‍ത്താക്കളെ വന്ദിക്കുക, ചോദ്യം ചെയ്യരുത് എന്ന് തന്നെയല്ലേ? ഇങ്ങനെ കൈമാറ്റം ചെയ്യപ്പെടുകയും വിശുദ്ധവല്‍ക്കരിക്കുകയും ചെയ്യപ്പെടുന്ന ഭരണത്തെ അനുസരിക്കുക, ചോദ്യം ചെയ്യാതിരിക്കുക. ഇമാമുമാരുടെ, ശൈഖന്‍മാരുടെ, മുല്ലമാരുടെ, അയത്തൊള്ളമാരുടെയൊക്കെ – അവര്‍ വിദ്യാഭ്യാസമുള്ളവരോ അര്‍ത്ഥനിരക്ഷരരോ ആകാം –  പ്രഖ്യാപനങ്ങള്‍ ദൈവത്തിന്റെ വചനങ്ങളാണെന്നും ദൈവഹിതമാണെന്നും കരുതിക്കൊള്ളുക.

ഇത്തരം മതസ്വേച്ഛാധിപതികള്‍ തങ്ങളുടെ അനുയായികളെ കൊണ്ട് എന്ത് ചിന്തിപ്പിച്ചാലും കൊള്ളാം; യഥാര്‍ത്ഥത്തില്‍ ഇസ്‌ലാമിന്റെ ചരിത്രമെന്നു പറയുന്നത് ഇത്തരം സ്വേച്ഛാധിപത്യത്തിനെതിരായി നിലകൊണ്ട സ്വതന്ത്ര ചിന്തകരെകൊണ്ട് നിറഞ്ഞതാണ്.

ശരീഅത്ത് നിയമം രൂപപ്പെടുന്ന കാലഘട്ടത്തില്‍ അതായാത് 8-ാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന പേര്‍ഷ്യന്‍ എഴുത്തുകാരനും ചിന്തകനുമായ ഇബിനു അല്‍ മുഖാഫ അന്ന് പ്രഖ്യാപിച്ചത് ശരീഅത്ത് നിയമം നാളെയൊരുകാലത്ത് പരുക്കന്‍മാരും നിഷ്‌കളങ്കരുമൊക്കെയായ ജനങ്ങളെ തങ്ങള്‍ക്കനുകൂലമായി പരുവപ്പെടുത്താനുള്ള രാജാക്കന്‍മാരുടെയും പൗരോഹിത്യത്തിന്റെയും കൈയ്യിലെ ഒരു രാഷ്ട്രീയ ആയുധമായിമാറാനുള്ള സാധ്യതയുണ്ട് എന്നാണ്.

അടുത്ത പേജില്‍ തുടരുന്നു


ഇസ്‌ലാമിക ചരിത്രത്തിലെ മറ്റ് നിരവധി സ്വതന്ത്ര ചിന്തകരും എത്തിച്ചേര്‍ന്ന നിഗമനം ഇതായിരിന്നു: ഭരണകൂടം സ്‌പോണ്‍സര്‍ ചെയ്യുന്ന ഇസ്‌ലാം പൂര്‍ണമായും രാജശാസനകളും ആചാരങ്ങളും മാത്രമാണ്. അവയാകട്ടെ അസംബന്ധവും യുക്തിയെ അപഹസിക്കുന്നവയുമാണ്. ഇത്തരം അസംബന്ധങ്ങളെ തകര്‍ത്തുകൊണ്ട് അല്ലാഹുവിനടുത്തെത്താനുള്ള ശരിയായ മാര്‍ഗം സ്വതന്ത്ര ചിന്ത മാത്രമാണ്.


Raif-Badawi-2

തുടര്‍ന്ന് 9- 10 നൂറ്റാണ്ടുകളില്‍ ഒട്ടനവധിയായ എഴുത്തുകാര്‍, ആക്ഷേപഹാസ്യകാരന്മാര്‍, സ്വതന്ത്രചിന്തകര്‍ മുതലായവര്‍ അദ്ദേഹത്തിന്റെ വാദഗതികള്‍ക്കൊപ്പം നില്‍ക്കുകയും ഇത്തരം അനുശാസനകളെ അപലപിക്കുകയും ചെയ്തിരുന്നു.

സ്വര്‍ഗമെന്നാല്‍ കന്യകമാരെ കൊണ്ട് നിറഞ്ഞതാണെന്ന് പ്രചരിപ്പിക്കപ്പിക്കുന്ന മതപണ്ഡിതന്‍മാരെയും അവരുടെ വിഡ്ഢിത്തങ്ങളെയും പ്രശസ്ത ദൈവവിജ്ഞാനീയനായ ഇബ്‌നു അല്‍ റാവന്തി പലപ്പോഴും കളിയാക്കിയിട്ടുണ്ട്. (ആരേയും ഇത് സന്തോഷിപ്പിക്കുമായിരിക്കും. എന്നാല്‍ അത് അത്ര നല്ലതല്ല എന്ന് അദ്ദേഹം ആശ്ചര്യപ്പെടുമായിരുന്നു.)

അദ്ദേഹത്തിന്റെ സമകാലികനായിരുന്ന പ്രശസ്ത പണ്ഡിതനും പ്രകൃതി ശാസ്ത്രജ്ഞനുമായിരുന്ന അബൂബക്കര്‍ അല്‍ റാസി ഉറപ്പിച്ച് പറഞ്ഞിട്ടുള്ളത് യുക്തിയില്ലാത്ത ഇസ്‌ലാം കേവലം മൂല്യമില്ലാത്തതാണ് എന്നാണ്.  ദൈവം നിശ്ചയിച്ചിട്ടുള്ള മാനദണ്ഡങ്ങളില്‍ എങ്ങനെ മതത്തെ പ്രതിഷ്ഠിക്കാം എന്ന അന്വേഷണത്തിലായിരുന്നു അന്ധനായ പ്രശസ്ത കവി അബുള്‍ അലാ അല്‍ മാ”ആരി വ്യാപൃതനായിരുന്നത്.

അവരുടെ മറ്റൊരു സമകാലികശാസ്ത്രജ്ഞനായ അബു റൈഹാന്‍ അല്‍ ബിറൂണി -അക്കാലത്തെ മാത്രമല്ല എക്കാലത്തെയും സ്വതന്ത്രചിന്തകനായിരുന്നു അദ്ദേഹമെന്നാണ് ചിലര്‍ കരുതുന്നത് – മതം മുതല്‍ ദര്‍ശനം വരെ, എന്തും ചോദ്യം ചെയ്യപ്പെടേണ്ടതാണ് എന്നാണ് കരുതിയിരുന്നത്. ഒരാളുടെ മതത്തെ പോലും ഒഴിവാക്കാത്ത വിമര്‍ശനത്തെ ബഹുമാനിക്കുകയും അയാളുടെ വാദഗതിയിലുള്ള നേട്ടങ്ങളെ ഉള്‍ക്കൊള്ളുകയും വേണമെന്നും അദ്ദേഹം പറഞ്ഞിരുന്നു.


സിറിയന്‍ കവി അദോണിസിന്റെ കാര്യം നോക്കുക. സ്വന്തം വിശ്വാസങ്ങള്‍ കാരണം അദ്ദേഹം ദൈവവിരോധിയെന്ന് മുദ്രാചാര്‍ത്തപ്പെടുകയും തുറങ്കിലടക്കപ്പെടുകയും ചെയ്തു. ഇസ്‌ലാമിനുള്ളിലെ ദൈവസങ്കല്‍പ്പങ്ങളെയെല്ലാം പുതുക്കിപ്പണിയാന്‍ ശ്രമിച്ചു എന്നതായിരുന്നു അദ്ദേഹം ചെയ്ത കുറ്റം. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ യാഥാസ്ഥിതികനായ ദൈവം അറബ് ഗോത്രത്തിലെ പ്രതികാരദാഹിയായ പിതൃമേധാവിത്വത്തിന്റെ പ്രതിനിധിയാണ്. നിത്യ കോപിഷ്ടനായ ദയാരഹിതനായ “ശരിയായ വിശ്വാസത്തില്‍” നിന്നും കടുകിട വ്യതിചലിച്ചാല്‍ അപ്പോള്‍ ശിക്ഷിക്കാന്‍ തയ്യാറായി നില്‍ക്കുന്ന അല്ലാഹു എന്ന ചിത്രീകരണത്തെ അദ്ദേഹം ചോദ്യം ചെയ്തു. പാവപ്പെട്ട ജനത തെറ്റിലേക്ക് പോകുന്നതിനെ തടയാന്‍ കഴിയുന്ന ഒരാളായി ദൈവത്തെ ചിത്രീകരിക്കാന്‍ കഴിയാതിരിക്കുന്നു എന്നതാണ് യഥാര്‍ത്ഥത്തിലുള്ള സംഗതി.


Syrian-poet-Adonis

സിറിയന്‍ കവി അദോണി


12-ാം നൂറ്റാണ്ടിലെ മറ്റൊരു ദാര്‍ശനികനാണ് ഇബിനു റുഷ്ദ്. പില്‍ക്കാലത്ത് യൂറോപ്യന്‍ ചിന്തകളില്‍ ഏറെ സ്വാധീനം ചെലുത്തിയിട്ടുള്ള ഒരാളാണ് അദ്ദേഹം. വിശ്വാസത്തിന്റെ കാര്യം നിശ്ചയിക്കേണ്ടത് യുക്തിയുടെയും കാരണങ്ങളുടെയും അടിസ്ഥാനത്തില്‍ മാത്രമാകണം എന്നതായിരുന്നു അദ്ദേഹത്തിന്റെ വാദഗതി. അദ്ദേഹത്തിന്റെ നിരവധി ഗ്രന്ഥങ്ങള്‍ നിരോധിച്ചിട്ടുണ്ട് എന്ന് വരുമ്പോള്‍ അദ്ദേഹത്തിന്റെ പൊസിഷന്‍ എത്രമാത്രം “അപകടകര”മായിരുന്നു എന്ന് ചിന്തിക്കാവുന്നതേയുള്ളു. ഇബിന് റുഷിദ് സ്വയം നാടുവിടുകയായിരുന്നു.

വ്യത്യസ്ത വീക്ഷണകോണുകളില്‍ നിന്നുകൊണ്ട് ഇവരും ഇസ്‌ലാമിക ചരിത്രത്തിലെ മറ്റ് നിരവധി സ്വതന്ത്ര ചിന്തകരും എത്തിച്ചേര്‍ന്ന നിഗമനം ഇതായിരിന്നു: ഭരണകൂടം സ്‌പോണ്‍സര്‍ ചെയ്യുന്ന ഇസ്‌ലാം പൂര്‍ണമായും രാജശാസനകളും ആചാരങ്ങളും മാത്രമാണ്. അവയാകട്ടെ അസംബന്ധവും യുക്തിയെ അപഹസിക്കുന്നവയുമാണ്. ഇത്തരം അസംബന്ധങ്ങളെ തകര്‍ത്തുകൊണ്ട് അല്ലാഹുവിനടുത്തെത്താനുള്ള ശരിയായ മാര്‍ഗം സ്വതന്ത്ര ചിന്ത മാത്രമാണ്.


കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി വിമര്‍ശന ചിന്തകളെ അടിച്ചമര്‍ത്താന്‍ വേണ്ടി മാത്രം സൗദി അറേബിയ ചിലവഴിച്ചത് 70 ദശലക്ഷം പൗണ്ടുകളാണ്. പള്ളികള്‍ക്കും മദ്രസകള്‍ക്കും സര്‍വ്വകലാശാലകള്‍ക്കും ദൃശ്യ മതപ്രചരണങ്ങള്‍ക്കുമായി. എന്താണിതിന്റെ ഫലമെന്ന് ചോദിച്ചാല്‍ ബ്രിട്ടനിലുള്‍പ്പെടെയുള്ള ലോകരാഷ്ട്രങ്ങളിലെ മുസ്‌ലീങ്ങളില്‍ ഇന്ന് വഹാബി പ്രത്യയശാസ്ത്രം കടന്നുകൂടിയിട്ടുണ്ട്.


Raif-Badawi
എന്നിട്ടും എന്തുകൊണ്ടാണ് ഇന്ന് നമ്മള്‍ ഈ മഹാന്മാരായ ചിന്തകരെ കുറിച്ചോ ചോദ്യം ചെയ്യുന്നവരെ കുറിച്ചോ കോള്‍ക്കാത്തത്? കാരണം ഈ ചിന്തകളെ കുഴിച്ചുമൂടാനും ഈ ചിന്തകരെ ഇസ്‌ലാമിക ചരിത്രത്തില്‍ നിന്നും മായിച്ചുകളയാനും ബോധപൂര്‍വ്വമായ ശ്രമങ്ങളാണ് നടന്നിട്ടുള്ളത്, നടന്നുകൊണ്ടിരിക്കുന്നത്.

മിക്ക മദ്രസകളിലും സെമിനാരികരളിലും “ഇസ്‌ലാമിക സര്‍വ്വകലാശാലകളിലും” നൂറ്റാണ്ടുകളായി സാമ്പ്രദായിക കരിക്കുലത്തിന് മാറ്റം വരുത്തിയിട്ടുമില്ല. ഇതാകട്ടെ “അംഗീകരിക്കപ്പെട്ട” ഇമാമുമാരുടെയും പണ്ഡിതന്മാരുടെയും കൃതികള്‍ക്ക് മാത്രം സ്ഥാനമുള്ളതാണ്. നേരിയ വിമര്‍ശന ചിന്തപോലും ഒഴിവാക്കപ്പെട്ടിരിക്കുന്നു.  (സൗദി അറേബിയയിലും മറ്റ് മിക്ക ഗള്‍ഫ് രാജ്യങ്ങളിലും ഇബ്‌നു അല്‍ റാവന്തിയുടെയും ഇബ്‌നു റുഷ്ദിന്റെയും അല്‍ ബിറൂണിയുടെയും കൃതികള്‍ നിരോധിച്ചിരിക്കുകയുമാണ്.)

കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി വിമര്‍ശന ചിന്തകളെ അടിച്ചമര്‍ത്താന്‍ വേണ്ടി മാത്രം സൗദി അറേബിയ ചിലവഴിച്ചത് 70 ദശലക്ഷം പൗണ്ടുകളാണ്. പള്ളികള്‍ക്കും മദ്രസകള്‍ക്കും സര്‍വ്വകലാശാലകള്‍ക്കും ദൃശ്യ മതപ്രചരണങ്ങള്‍ക്കുമായി. എന്താണിതിന്റെ ഫലമെന്ന് ചോദിച്ചാല്‍ ബ്രിട്ടനിലുള്‍പ്പെടെയുള്ള ലോകരാഷ്ട്രങ്ങളിലെ മുസ്‌ലീങ്ങളില്‍ ഇന്ന് വഹാബി പ്രത്യയശാസ്ത്രം കടന്നുകൂടിയിട്ടുണ്ട്.

എന്നാല്‍ ഭാഗ്യമെന്ന് പറയട്ടെ, എല്ലാവരേയും ഇത് ബാധിച്ചിട്ടില്ല. ക്ലാസിക്കല്‍ പണ്ഡിതന്മാരുടെ പാത പിന്തുടരുന്ന സമകാലിക ചിന്തകരെയും നമുക്ക് കാണാന്‍ കഴിയും. ശരീഅത്ത് നിയമം “മനുഷ്യ നിര്‍മിത”മാണെന്നാണ് മരിച്ചുപോയ നസ്‌റ് ഹമീദ് അബു സെയ്ദ് പ്രഖ്യാപിച്ചത്. (2010 ജൂലൈയിലാണ് ഈ ഈജിപ്ഷ്യന്‍ പണ്ഡിതന്‍ മരണപ്പെടുന്നത്)

മാത്രവുമല്ല ചോദ്യം ചെയ്യാപ്പെടാന്‍ പാടില്ലാത്ത തങ്ങളുടെ ആധികാരികതയെ സ്ഥാപിക്കാന്‍ ഖുര്‍ആന്‍ വരെ വഹാബികള്‍ ബോധപൂര്‍വ്വം തിരുത്തിയിട്ടുണ്ട് എന്നും അദ്ദേഹം പ്രഖ്യാപിച്ചു. ഖുര്‍ആന്റെ കൂടുതല്‍ മനുഷ്യത്വപരവും സമകാലീകവുമായ വ്യാഖ്യാനത്തിനുവേണ്ടി നിലകൊണ്ടിതിന്റെ ഭാഗമായി അദ്ദേഹം മതപരിത്യാഗി എന്ന് ലേബല്‍ ചെയ്യപ്പെട്ടു. ഭാര്യയില്‍ നിന്ന് വിവാഹ മോചനം നേടണമെന്നും അദ്ദേഹത്തിനെതിരെ ആവശ്യമുയര്‍ന്നു. സ്വന്തം രാജ്യത്തിനുള്ളില്‍ വേട്ടയാടപ്പെട്ടു.

അതുപോലത്തെ അനുഭവം തന്നെയാണ് 68കാരനായ അബ്ദുല്‍ ഖരീം സൊറൂഷിനുമുണ്ടായത്. ഭൂതകാലത്തിന്റെ നിശ്ചിതത്വങ്ങളിലല്ല (certainities) ഇസ്‌ലാമിന്റെ നിലനില്‍പ്പെന്നും എത്രയും പെട്ടെന്ന് പുനര്‍ വിചിന്തനം നടക്കണമെന്നുമായിരുന്നു അദ്ദേഹം ആവശ്യപ്പെട്ടത്. അദ്ദേഹത്തെ ഇറാഖിലേയ്ക്ക് നാടുകടത്തുകയായിരുന്നു.

ഇനി 85 കാരനായ സിറിയന്‍ കവി അദോണിസിന്റെ കാര്യം നോക്കുക. സ്വന്തം വിശ്വാസങ്ങള്‍ കാരണം അദ്ദേഹം ദൈവവിരോധിയെന്ന് മുദ്രാചാര്‍ത്തപ്പെടുകയും തുറങ്കിലടക്കപ്പെടുകയും ചെയ്തു. ഇസ്‌ലാമിനുള്ളിലെ ദൈവസങ്കല്‍പ്പങ്ങളെയെല്ലാം പുതുക്കിപ്പണിയാന്‍ ശ്രമിച്ചു എന്നതായിരുന്നു അദ്ദേഹം ചെയ്ത കുറ്റം. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ യാഥാസ്ഥിതികനായ ദൈവം അറബ് ഗോത്രത്തിലെ പ്രതികാരദാഹിയായ പിതൃമേധാവിത്വത്തിന്റെ പ്രതിനിധിയാണ്.

നിത്യ കോപിഷ്ടനായ ദയാരഹിതനായ “ശരിയായ വിശ്വാസത്തില്‍” നിന്നും കടുകിട വ്യതിചലിച്ചാല്‍ അപ്പോള്‍ ശിക്ഷിക്കാന്‍ തയ്യാറായി നില്‍ക്കുന്ന അല്ലാഹു എന്ന ചിത്രീകരണത്തെ അദ്ദേഹം ചോദ്യം ചെയ്തു. പാവപ്പെട്ട ജനത തെറ്റിലേക്ക് പോകുന്നതിനെ തടയാന്‍ കഴിയുന്ന ഒരാളായി ദൈവത്തെ ചിത്രീകരിക്കാന്‍ കഴിയാതിരിക്കുന്നു എന്നതാണ് യഥാര്‍ത്ഥത്തിലുള്ള സംഗതി. എല്ലായ്‌പ്പോഴും മനുഷ്യന്റെ ഏറ്റവും അടുത്ത് നില്‍ക്കുന്ന ഏറ്റവും ദയാപരനുമായ ഒരു ദൈവവും അവനുമായുള്ള മനുഷ്യന്റെ ബന്ധവുമായിരുന്നു അദ്ദേഹം തന്റെ കൃതികളില്‍ അന്വേഷണ വിധേയമാക്കിയത്.

അടുത്ത പേജില്‍ തുടരുന്നു


തീവ്രവാദത്തെ ചോദ്യം ചെയ്യുന്ന കാര്യത്തില്‍ ഭൂതകാലത്തെയും വര്‍ത്തമാനകാലത്തെയും മതപണ്ഡിതര്‍ നിര്‍മിച്ചിട്ടുള്ള ശാസനകളെ വെല്ലുവിളിക്കുന്നതിലേ പ്രതീക്ഷയര്‍പ്പിക്കാന്‍ കഴിയുകയുള്ളു. അതിനായി ഇസ്‌ലാമിലെ വിമര്‍ശന ചിന്തയുടെ സവിശേഷ ചരിത്രത്തെ അരികുകളില്‍ നിന്ന് കേന്ദ്രത്തിലേയ്ക്ക് തിരികെ കൊണ്ടുവരേണ്ടതുണ്ട്. ഇത് മുസ്‌ലിം ഹൃദയഭൂമികളില്‍ തടയപ്പെട്ടിരിക്കുകയാണെങ്കില്‍ പിന്നെ പാശ്ചാത്യ ലോകത്ത് നിന്നും ഇറക്കുമതിചെയ്യുക തന്നെയാണ് പോംവഴി.


islamic-women-6
ദൈവത്തെ കുറിച്ചുള്ള നമ്മുടെ ധാരണയേയും ദൈവവുമായുള്ള നമ്മുടെ ബന്ധത്തേയും പുനര്‍ വിചിന്തനം നടത്താനും യാഥാസ്ഥിതക വിശ്വാസങ്ങളെ ചോദ്യം ചെയ്യാനും ഇസ്‌ലാമിലേക്ക് യുക്തിയെ തിരികെയെത്തിക്കാനുമുള്ള എല്ലാവിധത്തിലുമുള്ള പരിശ്രങ്ങളെ മതഭ്രാന്തന്‍മാര്‍ മാത്രമല്ല വിശാല മുസ്‌ലിം ഭൂരിപക്ഷം തന്നെ ചരിത്രത്തിലെന്ന പോലെ ഇന്നും അകറ്റി നിര്‍ത്തുന്നു.

വിശ്വാസത്തെ കുറിച്ചുള്ള നിര്‍മ്മിത ലേഖനങ്ങള്‍ മുസ്‌ലിം മനസുകളില്‍ ചോദ്യം ചെയ്യപ്പെടാന്‍ പാടില്ലാത്തവയായാണ് പ്രതിഷ്ഠിക്കപ്പെട്ടിട്ടുള്ളത്. കൃത്രിമമായ ഈ അംഗീകൃത ശാസനകളുടെ ചവിട്ടുമെത്തകള്‍ക്കു കീഴിലേക്ക് – ഇന്നത്തെ വിഘടന യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ എന്തുകൊണ്ടും അനിവാര്യമായ –  മിതവാദ സ്വതന്ത്ര ചിന്തയുടെ പൈതൃകത്തെ തൂത്തെറിഞ്ഞിരിക്കുകയാണ്.

ഇതാണ് എല്ലാ വറൈറ്റികളിലുമുള്ള ഇസ്‌ലാമിന്റെയും കേന്ദ്രപ്രശ്‌നം. യുക്തിയുടെയും വിമര്‍ശനത്തിന്റെയും അഭാവത്തില്‍ പാരമ്പര്യം ഒരു വിഷമായി തീര്‍ന്ന അവസ്ഥ. ഇത് അസഹിഷ്ണുതയും മതഭ്രാന്തും വളര്‍ത്താനുള്ള ബെസ്റ്റ് വഴിയാണ്. മാത്രവുമല്ല ഇതിന്റെ  ഏറ്റവും വഷളായ രൂപം മതഭ്രാന്തായും അക്രമാസക്ത ജിഹാദായും പ്രത്യക്ഷപ്പെടുകയും ചെയ്യുന്നു. ഇതിനെ കൂടുതല്‍ മുസ്‌ലീങ്ങള്‍ ചോദ്യം ചെയ്യാത്തിടത്തോളം ഇത്തരം ഹിംസകളുടെ പ്രതിരൂപങ്ങള്‍ക്ക് “ഇസ്‌ലാമുമായി ബന്ധമില്ല” എന്ന് എങ്ങനെയാണ് വാദിക്കാന്‍ കഴിയുക?

തീവ്രവാദത്തെ ചോദ്യം ചെയ്യുന്ന കാര്യത്തില്‍ ഭൂതകാലത്തെയും വര്‍ത്തമാനകാലത്തെയും മതപണ്ഡിതര്‍ നിര്‍മിച്ചിട്ടുള്ള ശാസനകളെ വെല്ലുവിളിക്കുന്നതിലേ പ്രതീക്ഷയര്‍പ്പിക്കാന്‍ കഴിയുകയുള്ളു. അതിനായി ഇസ്‌ലാമിലെ വിമര്‍ശന ചിന്തയുടെ സവിശേഷ ചരിത്രത്തെ അരികുകളില്‍ നിന്ന് കേന്ദ്രത്തിലേയ്ക്ക് തിരികെ കൊണ്ടുവരേണ്ടതുണ്ട്. ഇത് മുസ്‌ലിം ഹൃദയഭൂമികളില്‍ തടയപ്പെട്ടിരിക്കുകയാണെങ്കില്‍ പിന്നെ പാശ്ചാത്യ ലോകത്ത് നിന്നും ഇറക്കുമതിചെയ്യുക തന്നെയാണ് പോംവഴി.


അവസാനമായി, ഇനിയെങ്കിലും നമുക്ക് വാതുറക്കാം.  നിശ്ചയമായും ജിഹാദിനെതിരെ ധാരാളം മുസ്‌ലീങ്ങള്‍ പ്രതിഷേധിക്കാന്‍ ആഗ്രഹിക്കുന്നുണ്ട്. എന്നാല്‍ ഇസ്‌ലാമിന്റെ സൗദി ഹൈജാക്കിങ്ങിനെതിരെ വളരെ കുറച്ചുമാത്രമേ ഐക്യപ്പെടുന്നുള്ളൂ. നിങ്ങളും ഷാര്‍ളി “ആവാം”. അതുകൊണ്ട് ഇത് നിങ്ങള്‍ ചെയ്യേണ്ടത് തന്നെയാണ്.


sardar-ziauddin-1

ഉദാഹരണമായി ബ്രിട്ടന്‍. അവിടെ  ഇസ്‌ലാം എവിടെ പഠിപ്പിച്ചാലും എപ്പോള്‍ പഠിപ്പിച്ചാലും ശരി – അതില്‍ ഫെയ്ത്ത് സ്‌കൂളുകളും  ബര്‍മിങ്ഹാമിലെ ദാറുല്‍ ഉല്‍മ് പോലുള്ള സെമിനാരികളും വരെ ഉള്‍പ്പെടും –  ഈ വിമര്‍ശന ചരിത്രം കരിക്കുലത്തിന്റെ അവിഭാജ്യ ഘടകമാണ്. അതോടൊപ്പം തന്നെ എല്ലാ താരതമ്യമത പഠന ക്ലാസുകള്‍ക്കും ഇത് നിര്‍ബന്ധമാണ്. അവിടെ ഇമാമുമാരെ സെര്‍ട്ടിഫൈ ചെയ്യുന്നതിനു ഒരു ശരിയായ സിസ്റ്റം ഉണ്ട്. അംഗീകാരം ലഭിക്കണമെങ്കില്‍ വിമര്‍ശനാതീതമായി എല്ലാം സ്വീകരുക്കുന്നതിലേക്ക് നയിക്കുന്ന സാമ്പ്രദായിക വിദ്യാഭ്യാസത്തിനുമപ്പുറം ഇമാമുമാര്‍ക്ക് പോകേണ്ടതുണ്ട്.

മാത്രവുമല്ല ബ്രിട്ടീഷ് മുസ്‌ലീങ്ങളെ സംബന്ധിച്ചിടത്തോളം ചോദ്യം ചെയ്യാനുള്ള അവകാശത്തെ അവര്‍ക്ക് സൃഷ്ടിക്കേണ്ടി വരുന്നുണ്ട്, സംരക്ഷിക്കേണ്ടിവരുന്നുണ്ട്. അനിവാര്യമെങ്കില്‍ ഭൂതകാലത്തെയും വര്‍ത്തമാനകാലത്തെയും മത അധികാരികളെ തന്നെ ഉപേക്ഷിക്കേണ്ടിയും വരുന്നുണ്ട്. എന്തുകൊണ്ട്  സ്ഥിരം ഭീകരവാദവും ഹജ്ജുമല്ലാതെ ഇത്തരം കാര്യങ്ങള്‍ നമ്മള്‍ ടെലിവിഷനില്‍ കാണുന്നില്ല? ഇതല്ല കാര്യമെങ്കില്‍ ഇസ്‌ലാമിലെ സ്വതന്ത്ര ചിന്തയെ കുറിച്ചുള്ള ചില പരമ്പരകള്‍ പാശ്ചാത്യര്‍ക്ക് പ്രദാനം ചെയ്യണം. അങ്ങനെയെങ്കില്‍ പരസ്പര ബഹുമാനത്തോടെ ഈ പാശ്ചാത്യര്‍ക്ക് മുസ്‌ലീങ്ങളുമായി സംവദിക്കാനാകുമായിരുന്നു.

അവസാനമായി, ഇനിയെങ്കിലും നമുക്ക് വാതുറക്കാം.  നിശ്ചയമായും ജിഹാദിനെതിരെ ധാരാളം മുസ്‌ലീങ്ങള്‍ പ്രതിഷേധിക്കാന്‍ ആഗ്രഹിക്കുന്നുണ്ട്. എന്നാല്‍ ഇസ്‌ലാമിന്റെ സൗദി ഹൈജാക്കിങ്ങിനെതിരെ വളരെ കുറച്ചുമാത്രമേ ഐക്യപ്പെടുന്നുള്ളൂ. നിങ്ങളും ഷാര്‍ളി “ആവാം”. അതുകൊണ്ട് ഇത് നിങ്ങള്‍ ചെയ്യേണ്ടത് തന്നെയാണ്.

എന്നാല്‍ പള്ളിക്ക് പുറത്ത് “ഞാന്‍ ഒരു കൊലക്കത്തിയാണ്” എന്നതിനു പകരം “ഞാന്‍ റാഇഫ്” എന്ന് പറയുമ്പോള്‍ പുരോഗതിയുടെ ചില അടയാളങ്ങളും നമ്മള്‍ കാണുന്നുണ്ട്.

കടപ്പാട്:     ദി ഇന്‍ഡിപ്പെന്റന്റ്‌