കല്യാണത്തലേന്ന് വെപ്രാളം പിടിക്കുന്ന മണവാട്ടിയുടെ വേഷമായിരുന്നു ഞാന്‍ ചെയ്തത്; അന്നാണ് ഡാനിയേലിനെ പരിചയപ്പെട്ടത്: സെറിന്‍ ഷിഹാബ്
Malayalam Cinema
കല്യാണത്തലേന്ന് വെപ്രാളം പിടിക്കുന്ന മണവാട്ടിയുടെ വേഷമായിരുന്നു ഞാന്‍ ചെയ്തത്; അന്നാണ് ഡാനിയേലിനെ പരിചയപ്പെട്ടത്: സെറിന്‍ ഷിഹാബ്
ഐറിന്‍ മരിയ ആന്റണി
Saturday, 28th March 2026, 11:02 pm

ആനന്ദ് ഏകര്‍ഷി സംവിധാനം ചെയ്ത ആട്ടം എന്ന സിനിമയിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ നടിയാണ് സെറിന്‍ ഷിഹാബ്. ഫാമിലി മാന്‍ എന്ന ഹിന്ദി വെബ്‌സീരിലൂടെ കരിയര്‍ ആരംഭിച്ച സെറിന്‍ പിന്നീട് മലയാളത്തില്‍ സജീവമാകുകയായിരുന്നു.

ആട്ടത്തില്‍ അഞ്ജലിയെന്ന കഥപാത്രമായി മികച്ച പെര്‍ഫോമന്‍സ് കാഴ്ച്ചവെച്ച സെറിന്‍ രേഖാചിത്രം എന്ന സിനിമയില്‍ പുഷ്പം ആയും ഗംഭീര പെര്‍ഫോമന്‍സായിരുന്നു.ചുരുങ്ങിയ ചിത്രങ്ങളിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ട സെറിന്റെ ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം ഇത്തിരി നേരമാണ്. ഇപ്പോഴിതാ തന്റെ പങ്കാളി ഡാനിയലിനെ കുറിച്ച് സംസാരിക്കുകയാണ് സെറിന്‍ ശിഹാബ്. 2023ല്‍ താരം വിവാഹിതയായിരുന്നു.

‘ചെന്നൈയില്‍ വെച്ച് എന്റെ നാടകം കണ്ട് ഡാനിയേലിന് ഇഷ്ടം തോന്നി. കല്യാണത്തലേന്ന് വെപ്രാളം പിടിക്കുന്ന മണവാട്ടിയുടെ വേഷമായിരുന്നു അത്. അങ്ങനെയാണ് ഡാനിയേല്‍ പരിചയപ്പെടുന്നതും പിന്നീട്
പ്രണയാഭ്യര്‍ഥന നടത്തുന്നതും. 2015 ലാണ് ഞങ്ങള്‍ പരിചയപ്പെടുന്നത്.

2023 ഡിസംബറില്‍ വിവാഹവും. എന്റെ അഭിനയ താത്പര്യത്തെക്കുറിച്ച് അവന്‍ വീട്ടില്‍ വന്ന് സംസാരി ക്കുമ്പോഴൊന്നും ഞങ്ങളുടെ ബന്ധം വീട്ടിലറിയില്ല. കൂട്ടുകാരനാണെന്നാണ് പറഞ്ഞിരുന്നത്. പക്ഷേ പ്രണയത്തിനും വിവാഹത്തിനും ഇഷ്ടമുള്ള ആളെ തിരഞ്ഞെടുക്കാന്‍ വീട്ടുകാര്‍ പണ്ടേ അനുവാദം തന്നിരുന്നു, സെറിന്‍ ഷിഹാബ് പറയുന്നു.

നാടകങ്ങളില്‍ താന്‍ സജീവമായിരുന്നുവെന്നും ആദ്യം ഹിന്ദിയിലെ ‘ഫാമിലി മാന്‍ എന്ന വെബ് സീരീസാണ് ചെയ്തിരുന്നതെന്നും നടി പറഞ്ഞു. ഫാമിലി മാന്റെ ഒന്നാമത്തെ സീസണിന് ശേഷം അവിടെ നിന്ന് കുറച്ച് നല്ല അവസരങ്ങള്‍ വന്നുതുടങ്ങിയെന്നും പിന്നീട് ഹിന്ദിയില്‍ തന്നെ ‘രശ്മി റോക്കറ്റ്’, ‘ഇന്ത്യ ലോക്ക്ഡൗണ്‍’ തുടങ്ങിയ സിനിമകളിലഭിനയിച്ചുവെന്നും സെറിന്‍ കൂട്ടിച്ചേര്‍ത്തു.

പേട്രിയേറ്റാണ് സെറിന്റേതായി വരാനിരിക്കുന്ന ചിത്രം. നീണ്ട 13വര്‍ഷങ്ങള്‍ക്ക് ശേഷം മലയാളത്തിന്റെ മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് മഹേഷ് നാരായണനാണ്. കുഞ്ചാക്കോ ബോബന്‍, നയന്‍താര, രേവതി, ഫഹദ് ഫാസില്‍ തുടങ്ങി വന്‍താരനിര അണിനിരക്കുന്ന ചിത്രം ഏപ്രില്‍ 23നാണ് തിയേറ്ററുകളിലെത്തുന്നത്.

Content Highlight: Zarin Shihab  about her partner Daniel

ഐറിന്‍ മരിയ ആന്റണി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.