ഏഷ്യാകപ്പ് മത്സരത്തിനിടെ പാക് ബാറ്റ്‌സ്മാന്‍ ഉസ്മാന്‍ ഖാന് ഷൂ ലെയ്‌സ് കെട്ടിക്കൊടുത്ത സ്പിന്നര്‍ യൂസ്‌വേന്ദ്ര ചാഹ്‌ലിനെ അഭിനന്ദിച്ച് ഇന്ത്യയിലെയും പാകിസ്താനിലെയും ക്രിക്കറ്റ് ആരാധകര്‍.

പാകിസ്താന്‍ നാല്‍പത്തി രണ്ടാം ഓവറില്‍ ബാറ്റ് ചെയ്യുമ്പോഴായിരുന്നു സംഭവം. ക്രീസില്‍ ബാറ്റ് ചെയ്യുകയായിരുന്ന ഉസ്മാന്‍ ഖാന്റെ ഷൂ ലെയ്‌സ് അഴിഞ്ഞു പോയപ്പോള്‍ ചാഹലെത്തി കെട്ടിക്കൊടുക്കുകയായിരുന്നു.

നേരത്തെ 2016ല്‍ പാക് വനിതാ ക്രിക്കറ്റര്‍ അനാം അമീന്‍ ഇന്ത്യയുടെ ഹര്‍പ്രീത് കൗറിന് ഷൂ ലെയ്‌സ് കെട്ടിക്കൊടുത്തത് ഇതുപോലെ ആരാധകരുടെ മനംകവര്‍ന്നിരുന്നു.