ലോഞ്ചിങ്ങിന് ഒരു മാസം മുന്‍പേ ഷോമിയുടെ റെഡ്മി 4, എം.ഐ നോട്ട് 2 മോഡലുകളുടെ ഇമേജുകള്‍ ഓണ്‍ലൈനില്‍ ലീക്കായി. മെറ്റല്‍ബോഡിയും ഫിംഗര്‍പ്രിന്റ് സ്‌കാനറും കീ സ്‌പെസിഫിക്കേഷനുകളുമാണ് പുറത്തായത്.
ഷോമിയുടെ റെഡ്മി 4 ല്‍ മെറ്റല്‍ബോഡിക്ക് ചുറ്റുമായി റൗഡ് എഡ്ജും മുകളിലും താഴേയുമായി ആന്റിന ബാന്റ്‌സും ഉണ്ട്. പിന്‍വശത്തെ കാമറ ഏറ്റവും മുകളില്‍ നടുവിലായാണ് സെറ്റ് ചെയ്തിരിക്കുന്നത്.
കാമറ ലെന്‍സിന് അടിയിലായി ഫിംഗര്‍പ്രിന്റ് സെന്‍സറും ഉണ്ട്. ആന്‍ഡ്രോയ്ഡ് 6.0 മാര്‍ഷ്മാലോയിലാണ് ഫോണ്‍ പ്രവര്‍ത്തിക്കുന്നത്. 5 ഇഞ്ച് ഫുള്‍ എച്ച് ഡി ഡിസ്‌പ്ലേയും 1920*1080 പിക്‌സല്‍ റെസല്യൂഷനും ഉണ്ട്.
സ്‌നാപ്ഡ്രാഗണ്‍ 625 പ്രൊസസറാണ് ഫോണില്‍ ഉപയോഗിച്ചിരിക്കുന്നത്. 2 ജിബിയാണ് റാം. 16 ജിബിയാണ് ഇന്‍ബില്‍ട്ട് സ്‌റ്റോറേജ്. 3 ജിബി റാം 32 ജിബി ഇന്‍ബില്‍ട്ട് സ്‌റ്റോറേജിലുള്ള മോഡലുകളും ഉണ്ട്.
4100 എംഎഎച്ച് ആണ് ബാറ്ററി ലൈഫ്. 7000 രൂപയ്ക്കടുത്തായി വിലവരുമെന്നാണ് അറിയുന്നത്. ഈ വരുന്ന 25ാം തിയതി ചൈനയില്‍ ഫോണിന്റെ ലോഞ്ചിങ് നടക്കും.
