ചാര്‍ലി സിനിമയുടെ അഞ്ചാം വാര്‍ഷികത്തില്‍ മനോഹരമായ ഓര്‍മ്മകള്‍ പങ്കുവെച്ച് ചിത്രത്തിന്റെ കഥാകൃത്ത് ഉണ്ണി ആര്‍. 2013ല്‍ ചാര്‍ലി എന്ന കഥാപാത്രത്തെക്കുറിച്ച് ഏറ്റവും ആദ്യം കുത്തിക്കുറിച്ച വരികളുടെ ഫോട്ടോയാണ് ഉണ്ണി ആര്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്.
‘അയാള്‍ കാറ്റിനെപ്പോലെ, ജാതിയോ മതമോ ഇല്ലാത്തവന്‍, ലോകത്തോട് മുഴുവന്‍ പ്രണയം, വേണമെങ്കില്‍ ജിന്നെന്ന് വിളിക്കാം.’ എന്ന് കടലാസില്‍ എഴുതിയതിന്റെ ചിത്രമാണ് ഉണ്ണി ആര്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്.
Content Highlight: Writer Unni R about Malayalam movie Charlie
