ഗ്രേറ്റര്‍ നോയ്ഡ: സലൂണില്‍ ജോലി ചെയ്തതിന്റെ കൂലി ചോദിച്ചതിന് ഉത്തര്‍പ്രദേശിലെ ഗ്രേറ്റര്‍ നോയിഡയില്‍ സ്ഥാപന ഉടമയടക്കം മൂന്നംഗ സംഘം യുവതിയെ മര്‍ദ്ദിച്ചു. പരസ്യമായി റോഡരികില്‍ വെച്ചാണ് ആക്രമണം. സമീപത്ത് കൂടെ പോയ ആളുകള്‍ ഇവരെ രക്ഷിക്കുന്നതിന് പകരം വീഡിയോ എടുക്കുകയാണ് ചെയ്തതെന്ന് എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്യുന്നു.
സലൂണില്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റായി ജോലി ചെയ്യുകയായിരുന്നു യുവതി.
മാസം 17000 രൂപയ്ക്ക് സലൂണില്‍ ജോലി ചെയ്ത് വരികയായിരുന്നുവെന്നും ശമ്പളം ചോദിച്ചപ്പോള്‍ ഉടമയും സുഹൃത്തുക്കളും ശാരീരിക ബന്ധത്തിന് നിര്‍ബന്ധിച്ചുവെന്നും യുവതി പൊലീസിന് നല്കിയ പരാതിയില്‍ പറയുന്നു. ആക്രമണത്തിന് മുമ്പും ഭീഷണിയുണ്ടെന്നും സുരക്ഷ നല്‍കണമെന്നുമാവശ്യപ്പെട്ട് ഇവര്‍ പരാതി നല്‍കിയിരുന്നു.
കേസില്‍ മുഖ്യപ്രതിയായ നോയിഡ സെക്ടര്‍ 12 സ്വദേശി വസീമിനെ അറസ്റ്റ് ചെയ്തതായി പൊലീസ് പറഞ്ഞു.
Shocking incident from Greater Noida area where a girl, in a viral video, is seen being beaten up and assaulted by a group of men with stick. @Uppolice Incident is from Knowledge Park Police Station area. pic.twitter.com/1s9tJFsCVs
— Bhartendu Sharma (@Bhartendulkar) May 13, 2019
