ലണ്ടന്‍: ലോകകപ്പ് വിജയവും ആഷസില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരെ പരമ്പര ജയവുമാണ് ഇംഗ്ലണ്ടിന്റെ ലക്ഷ്യമെന്ന് ഇംഗ്ലീഷ് ടീം പരിശീലകന്‍
ട്രെലര്‍ ബെസിലിസ്സ്.

ഇംഗ്ലണ്ട് ഇതുവരെ ഒരു അന്താരാഷ്ട്ര ഏകദിന ടൂര്‍ണമെന്റിലും കിരീടം നേടിയിട്ടില്ല. എന്നാല്‍ ഇത്തവണ ലോകകപ്പ് നേടാനാകുമെന്ന പ്രതീക്ഷയുണ്ട്. ആതിഥേയരെന്ന ആനുകുല്യവും ഞങ്ങള്‍ക്കുണ്ട്്. ലോകകപ്പ് നേടിയാല്‍ ആഷസും തിരിച്ചുപിടിക്കാനുള്ള ആത്മവിശ്വാസം ടീമിന് വര്‍ധിക്കുമെന്ന് ബെയിലിസ്സ് പ്രതികരിച്ചു.

സെപ്റ്റംബറില്‍ പരിശീലന സേവനം ആരംഭിക്കുന്ന ട്രെവര്‍ ഇരട്ടനേട്ടത്തോടെ കരിയര്‍ അവസാനിപ്പിക്കാനാണ് ആഗ്രഹിക്കുന്നത്. ട്രെവര്‍ വന്നതിന് ശേഷം ഇംഗ്ലണ്ട് ടീം മികച്ച ഫോമിലാണ്. കിരീട സാധ്യത കല്‍പിക്കുന്ന ടീമുകളിലൊന്നാണ് ഇംഗ്ലണ്ട്.