കേരള രക്ഷാ മാര്‍ച്ചില്‍ പങ്കെടുക്കാന്‍ തത്ക്കാലം ഉദ്ദേശിക്കുന്നില്ല: ഗൗരിയമ്മ
Kerala
കേരള രക്ഷാ മാര്‍ച്ചില്‍ പങ്കെടുക്കാന്‍ തത്ക്കാലം ഉദ്ദേശിക്കുന്നില്ല: ഗൗരിയമ്മ
ന്യൂസ് ഡെസ്‌ക്
Friday, 31st January 2014, 2:50 pm

[]ആലുപ്പുഴ: സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ നയിക്കുന്ന കേരള രക്ഷാ മാര്‍ച്ചില്‍ പങ്കെടുക്കാന്‍ താന്‍ തത്ക്കാലം ഉദ്ദേശിക്കുന്നില്ലെന്ന് ജെ.എസ്.എസ് നേതാവ് കെ.ആര്‍ ഗൗരിയമ്മ.

ഇക്കാര്യത്തില്‍ തനിക്ക് ഒറ്റയ്ക്ക് തീരുമാനം എടുക്കാനാവില്ല. പാര്‍ട്ടിയാണ് തീരുമാനമെടുക്കേണ്ടതെന്നും ഗൗരിയമ്മ പറഞ്ഞു.

താന്‍ പങ്കെടുക്കുമെന്ന രീതിയിലുള്ള വാര്‍ത്തകള്‍ ആരാണ് പ്രചരിപ്പിച്ചതെന്ന് അറിയില്ല.

മാര്‍ച്ചിന് അഭിവാദ്യം അര്‍പ്പിച്ച് തങ്ങളുടെ പാര്‍ട്ടിയുടെ ബോര്‍ഡ് വെച്ചത് പാര്‍ട്ടിയുടെ അറിവോടെയല്ല.

കേരള രക്ഷാ മാര്‍ച്ചിന് ക്ഷണിച്ചാലും പോകാന്‍ താത്പര്യമില്ലെന്നും ഗൗരിയമ്മ പറഞ്ഞു.

തിരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കാനാണ് പാര്‍ട്ടി തീരുമാനിച്ചിരിക്കുന്നത്. ഇതുവരെ ഒരു മുന്നണിയോടും സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചിട്ടില്ലെന്നും ഗൗരിയമ്മ പറഞ്ഞു.

അതേസമയം, കേരള രക്ഷാ മാര്‍ച്ച് ഉദ്ഘാടനത്തിന് ഗൗരിയമ്മ പങ്കെടുക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് പിണറായി വിജയന്‍ പറഞ്ഞു. ഗൗരിയമ്മ ചടങ്ങിന് വരുമോയെന്നും അറിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.