ന്യൂദല്‍ഹി: സി.ജെ.പി പ്രതിഷേധത്തിന് പിന്നാലെ രാജിവെച്ചതിന് ശേഷം ആദ്യമായി പാര്‍ലമെന്റിലെത്തിയ ധര്‍മേന്ദ്ര പ്രധാന് സ്വീകരണം നല്‍കിയ സംഭവത്തില്‍ വിമര്‍ശനവുമായി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി.
ധര്‍മേന്ദ്ര പ്രധാന്‍ തകര്‍ന്ന വിദ്യാഭ്യാസ വ്യവസ്ഥയുടെയും അഴിമതിയുടെയും പ്രതീകമാണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. വിദ്യാര്‍ത്ഥികളുടെ ഭാവി തകര്‍ത്തതിന്റെ ആഘോഷമാണ് ധര്‍മേന്ദ്ര പ്രധാന് സ്വീകരണം നല്‍കികൊണ്ട് ഇന്ന് കണ്ടതെന്നും അദ്ദേഹം പറഞ്ഞു.
‘ധര്‍മേന്ദ്ര പ്രധാന്‍ രാജിവെച്ചത് ധാര്‍മികത കൊണ്ടല്ല, യുവാക്കളുടെ പ്രതിഷേധം ഭയന്നാണ്. അദ്ദേഹത്തിന് ബി.ജെ.പി നല്‍കിയ സ്വീകരണം അപമാനമാണ്. ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികളുടെ ഭാവി തകര്‍ത്തതിന്റെ ആഘോഷമാണ് ഇന്ന് കണ്ടത്,’ രാഹുല്‍ ഗാന്ധി പറഞ്ഞു.
രാജ്യത്തെ ഓരോ വിദ്യാര്‍ത്ഥിയും ഈ ആഘോഷം കാണുന്നുണ്ടെന്നും ഇതില്‍ ഉള്‍പ്പെട്ട ഓരോ മുഖവും അവര്‍ ഓര്‍ത്തിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ദിവസം പാര്‍ലമെന്റിലെത്തിയ ധര്‍മേന്ദ്ര പ്രധാന് ഊഷ്മളമായ സ്വീകരണമായിരുന്നു ബി.ജെ.പി അംഗങ്ങള്‍ നല്‍കിയത്.
ധര്‍മേന്ദ്ര പ്രധാന്‍ സിന്ദാബാദ് വിളികളോടെ ആളുകള്‍ അദ്ദേഹത്തെ വട്ടം കൂടി പരമ്പരാഗത രീതിയിലുള്ള തൊപ്പി ധരിപ്പിച്ച് സ്വീകരിക്കുകയായിരുന്നു. ഇത് വലിയ വിവാദങ്ങള്‍ക്ക് കാരണമായിരുന്നു.
Content Highlight: What was witnessed in Parliament was a celebration of the destruction of students’ futures: Rahul Gandhi on the reception accorded to Dharmendra Pradhan.
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.