ഹൈദരാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ പരാമര്‍ശത്തിനെതിരെ വിമര്‍ശനവുമായി തെലങ്കാന ബി.ജെ.പി. കോണ്‍ഗ്രസ് പൊളളയാണെന്നും പ്രധാനമന്ത്രിയെ വിമര്‍ശിക്കാന്‍ വിഷയങ്ങള്‍ കണ്ടെത്താന്‍ കഴിയാതെ വരുമ്പോള്‍ വ്യക്തിപരമായി അധിക്ഷേിക്കുകയാണെന്നും തെലങ്കാന ബി.ജെ.പി പ്രസിഡന്റ് രാം ചന്ദര്‍ റാവു പറഞ്ഞു.

കോണ്‍ഗ്രസ് മുമ്പ് പ്രധാനമന്ത്രിയുടെ മാതാവിനെ അപമാനിച്ചിരുന്നുവെന്നും ഇപ്പോള്‍ പിതാവിനെ കൂടി അപമാനിച്ചിരിക്കുകയാണെന്നും റാവു പറഞ്ഞു. ഖാര്‍ഗെയുടെ അസഹിഷ്ണുതയാണ് അദ്ദേഹത്തിന്റെ പരാമര്‍ശത്തിന് പിന്നിലെന്നും ബി.ജെ.പി നേതാവ് വാദിച്ചു.

ബിഹാറിലെ പട്‌നയില്‍ മുന്‍ മുഖ്യമന്ത്രി ഡോ. ശ്രീകൃഷ്ണ സിങ്ങിന്റെ 139ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച് നടന്ന ചടങ്ങില്‍ സംസാരിക്കവെ മോദിക്കെതിരെ ഖാര്‍ഗെ പൊട്ടിത്തെറിച്ചിരുന്നു. പ്രസംഗത്തിനിടെ മോദി എവിടെയും പോവില്ലെന്ന് സദസിലുണ്ടായിരുന്ന ഒരാള്‍ വിളിച്ച് പറഞ്ഞതോടെ മോദിയുടെ പിതാവ് പോലും പോവും എന്നായിരുന്നു ഖാര്‍ഗെയുടെ മറുപടി.

ഇതോടെ സംഘര്‍ഷമുണ്ടാവുകയായിരുന്നു. പിന്നാലെ രൂക്ഷ വിമര്‍ശനവുമായി ബി.ജെ.പി രംഗത്തെത്തുകയായിരുന്നു. കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ഭാഷ ഗുണ്ടകളുടെയും മാഫിയകളുടെ ഭാഷയ്ക്ക് സമാനമാണെന്നായിരുന്നു ബി.ജെ.പിയുടെ വിമര്‍ശനം.

 

Content Highlight: Kharge’s remarks reflect intolerance; Congress insulted Modi’s parents, says BJP.