
കൊല്‍ക്കത്ത: നേതാജി സുഭാഷ് ചന്ദ്രബോസിനെ സംബന്ധിച്ച എല്ലാ ഗവണ്‍മെന്റ് ഫയലുകളും പരസ്യപ്പെടുത്തുമെന്ന് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. “ഞങ്ങളുടെ കൈവശം നേതാജിയെക്കുറിച്ചുള്ള എല്ലാ ഗവണ്‍മെന്റ് ഫയലുകളും പരസ്യപ്പെടുത്താന്‍ ഞങ്ങള്‍ തീരുമാനിച്ചിരിക്കുന്നു” മമത മാധ്യമങ്ങളോടു പറഞ്ഞു.
എന്നാല്‍ ബോസിനെക്കുറിച്ചുള്ള രഹസ്യവിവരങ്ങളടങ്ങിയ ഫയലുകളൊന്നുംതന്നെ പുറത്തുവിടാന്‍ കഴിയില്ല എന്നാണ് കേന്ദ്രസര്‍ക്കാരിന്റെ നിലപാട്. ഇതിനാല്‍ ബോസിന്റെ തിരോധാനത്തെ സംബന്ധിച്ചുള്ള യാതൊരു അറിവും പൊതുജനങ്ങള്‍ക്ക് ഇതുവരെ കിട്ടിയിട്ടുമില്ല.
സുഭാഷ് ചന്ദ്രബോസ് വിമാനാപകടത്തില്‍ കൊല്ലപ്പെട്ടു എന്നും അതല്ല രണ്ടാംലോകമഹായുദ്ധത്തിനിടെ ജപ്പാന്‍ സൈനികരുടെ പിടിയിലായി എന്നുമിങ്ങനെ നിരവധി ഊഹാപോഹങ്ങളാണ് അദ്ദേഹത്തിന്റെ തിരോധാനത്തെപ്പറ്റി പരക്കുന്നത്.
