വയനാട്: മലയാളികള്‍ക്ക് പുതുവത്സരാശംസകളുമായി വയനാട് എം.പിയും കോണ്‍ഗ്രസ് നേതാവുമായ രാഹുല്‍ ഗാന്ധി.

ഓരോ ചിങ്ങപ്പുലരിയും പ്രതീക്ഷകളുടേതാണെന്നും കാര്‍മേഘങ്ങള്‍ മാറി പ്രകൃതിയും മനുഷ്യരും അണിഞ്ഞൊരുങ്ങുന്ന സമയമാണെന്നും രാഹുല്‍ ആശംസയില്‍ പറയുന്നു.

‘ഓരോ ചിങ്ങപ്പുലരിയും പ്രതീക്ഷകളുടേതാണ്.കാര്‍മേഘങ്ങള്‍ മാറി പ്രകൃതിയും മനുഷ്യരും അണിഞ്ഞൊരുങ്ങുന്ന മനോഹര മാസം…

ഈ പുതുവര്‍ഷം സര്‍വ്വ ഐശ്വര്യങ്ങളുടേതുമാവട്ടെ…എല്ലാ മലയാളികള്‍ക്കും പുതുവത്സരാശംസകള്‍. ട്വിറ്ററിലൂടെയാണ് രാഹുലിന്റെ പുതുവത്സരാശംസ.

കാര്‍ഷികവൃത്തിയുടെ പ്രാധാന്യം ഓര്‍പ്പിക്കുന്ന കര്‍ഷക ദിനം കൂടിയാണ് ഇന്ന്. കൊവിഡ് മഹാമാരി മനുഷ്യന് മേല്‍ പിടിമുറുക്കുമ്പോള്‍ അതിജീവനത്തിനായി പോരാടുകയാണ് ഇന്ന് ലോകം.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,പേജുകളിലൂടെയും വാട്സാപ്പിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

content highlight: wayanad-mp-rahul-gandhi-sends-new-year-wishes-for-malayalees