വീഡിയോ: നഗ്നത കാണാന്‍ കൊതിയാണോ? എങ്കില്‍ ഇങ്ങനെ ചെയ്യൂ; ലീക്കായ വീഡിയോയെ കുറിച്ച് ചോദിച്ച മാധ്യമപ്രവര്‍ത്തകനോട് രാധികാ ആപ്‌തെ
Daily News
വീഡിയോ: നഗ്നത കാണാന്‍ കൊതിയാണോ? എങ്കില്‍ ഇങ്ങനെ ചെയ്യൂ; ലീക്കായ വീഡിയോയെ കുറിച്ച് ചോദിച്ച മാധ്യമപ്രവര്‍ത്തകനോട് രാധികാ ആപ്‌തെ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 5th October 2016, 11:45 am

താനൊരു ആര്‍ട്ടിസ്റ്റാണ്. ഒരു പ്രത്യേക ജോലി മാത്രം ചെയ്യുന്ന ആളല്ല. നിങ്ങള്‍ നിങ്ങളുടെ കൊക്കൂണില്‍ നിന്നും പുറത്തു വന്ന് ലോകസിനിമയിലേക്ക് നോക്കൂ, അവിടെ എന്താണ് നടക്കുന്നതെന്ന് ശ്രദ്ധിക്കൂവെന്ന് രാധിക പറഞ്ഞു.


മുംബൈ: ആദില്‍ ഹുസൈനൊപ്പമുള്ള പാര്‍ച്ച്ഡിലെ ലീക്കായ രംഗങ്ങളെക്കുറിച്ച് ചോദിച്ച മാധ്യമപ്രവര്‍ത്തകനോട് പൊട്ടിത്തെറിച്ച് ബോളിവുഡ് താരം രാധിക ആപ്‌തെ.

ചൊവ്വാഴ്ച മുംബൈയില്‍ സ്വച്ഛ് വാച്ചിന്റെ ലോഞ്ചിനിടയില്‍ വച്ചാണ് രാധിക മാധ്യമപ്രവര്‍ത്തകന് നേരെ തിരിഞ്ഞത്. താനൊരു ആര്‍ട്ടിസ്റ്റാണ്. ഒരു പ്രത്യേക ജോലി മാത്രം ചെയ്യുന്ന ആളല്ല. നിങ്ങള്‍ നിങ്ങളുടെ കൊക്കൂണില്‍ നിന്നും പുറത്തു വന്ന് ലോകസിനിമയിലേക്ക് നോക്കൂ, അവിടെ എന്താണ് നടക്കുന്നതെന്ന് ശ്രദ്ധിക്കൂവെന്ന് രാധിക പറഞ്ഞു.

നിങ്ങളുടെ ചോദ്യം അവഹേളനപരമാണെന്നും മാധ്യമപ്രവര്‍ത്തകരാണ് വിവാദങ്ങളുണ്ടാക്കുന്നതെന്നും രാധിക പറഞ്ഞു. എനിക്ക് ലജ്ജിക്കേണ്ട കാര്യമില്ല. ആളുകളുടെ ശ്രദ്ധ തങ്ങളുടെ ശരീരത്തെക്കാള്‍ കൂടുതല്‍ മറ്റുള്ളവരുടെ ശരീരത്തിലാണ്. നാളെ ഒരു നഗ്ന ശരീരം കാണണമെന്ന് ആഗ്രഹം തോന്നിയാല്‍ എന്റെ വീഡിയോ ക്ലിപ് നോക്കുന്നതിന് പകരം കണ്ണാടിയില്‍ സ്വന്തം ശരീരം കണ്ടാല്‍ മതിയെന്നും രാധിക മറുപടി നല്‍കി.

നിങ്ങള്‍ ആ വീഡിയോ ക്ലിപ് കണ്ടു, നിങ്ങള്‍ തന്നെ അത് പ്രചരിപ്പിക്കുകയും ചെയ്തു. വിവാദങ്ങള്‍ക്കെല്ലാം കാരണം നിങ്ങളാണ് രാധിക കൂട്ടിച്ചേര്‍ത്തു.

ചിത്രമിറങ്ങുന്നതിന് മുന്‍പു തന്നെ പാര്‍ച്ച്ഡിലെ രാധിക ആപ്‌തെയും തനിഷ്ട ചാറ്റര്‍ജിയും തമ്മിലുള്ള രംഗങ്ങള്‍ ലീക്കായിരുന്നു.  ഇതാണ് ചിത്രത്തെ വിവാദങ്ങളിലേക്ക് നയിച്ചത്. പിന്നീടാണ് ആദില്‍ ഹുസൈനും രാധിക ആപ്‌തെയുമായുള്ള രംഗങ്ങള്‍ വിവാദമായത്.  ചിത്രത്തില്‍ ആ രംഗം അത്യാവശ്യമാണെന്നായിരുന്നു അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞത്. ലീന യാദവാണ് ചിത്രത്തിന്റെ സംവിധാനം.