മുംബൈ: ന്യൂസിലാന്റിനെതിരെയുള്ള രണ്ടാം ടെസ്റ്റിനുള്ള ഇന്ത്യന്‍ ടീമിന്റെ പ്ലെയിംഗ് ഇലവനെ ട്രോളി മുന്‍ ഇന്ത്യന്‍ താരം വസീം ജാഫര്‍. ആദ്യ ടെസ്റ്റിന്റെ ഭാഗമല്ലാതിരുന്ന വിരാട് ടീമിലെത്തുന്നതോടെ ആരെ ഒഴിവാക്കണം ആരെ തെരഞ്ഞെടുക്കണം എന്നുള്ള ടീമിന്റെ കണ്ഫ്യൂഷനെയാണ് താരം ട്രോളുന്നത്.
ആദ്യ ടെസ്റ്റില്‍ ടീമില്‍ നിന്നും വിട്ടു നിന്ന ശേഷം മുംബൈയില്‍ നടക്കുന്ന രണ്ടാം ടെസ്റ്റില്‍ താരം ടീമിലേക്ക് മടങ്ങിയെത്തുകയാണ്. ഒന്നാം ടെസ്റ്റില്‍ സമനില വഴങ്ങിയതിന് പിന്നാലെ രണ്ടാം ടെസ്റ്റ് എന്ത് വിലകൊടുത്തും ജയിക്കണം എന്ന വാശിയിലാണ് ഇന്ത്യന്‍ ടീം.
എന്നാല്‍ ആരെ മാറ്റിയാണ് കോഹ്ലിയെ ടീമിലെടുക്കേണ്ടത് എന്ന ആലോചനയിലാണ് ടീമും കോച്ചായ ദ്രാവിഡും.
Selecting Playing XI with Virat back😜 #INDvNZ pic.twitter.com/wumSAQr1iD
— Wasim Jaffer (@WasimJaffer14) December 1, 2021
‘ഹേരാ ഫെരി’ എന്ന ചിത്രത്തിലെ ഒരു വീഡിയോ ആണ് വസീം പങ്കുവെച്ചിട്ടുള്ളത്. ടാക്സിയുടെ ഒരു വശത്ത് നിന്നും ഒരാള്‍ കയറാന്‍ ശ്രമിക്കുമ്പോള്‍ മറുഭാഗത്ത് ഉള്ളയാള്‍ പുറത്തേക്ക് വീഴുന്നതും, ശേഷം അയാള്‍ ഇടിച്ചു കയറുമ്പോള്‍ ഇങ്ങേ തലക്കല്‍ ഇരിക്കുന്ന ആള് പുറത്തേക്ക് വീഴുന്നതുമാണ് വീഡിയോയില്‍ ഉള്ളത്.
‘വിരാട് വന്നതോടെയുള്ള ഇന്ത്യന്‍ ടീമിന്റെ പ്ലെയിംഗ് ഇലവന് തെരഞ്ഞെടുപ്പ്,’ എന്ന ക്യാപ്ഷനോടെയാണ് താരം വീഡിയോ പങ്കുവെച്ചിട്ടുള്ളത്.
Indian team should retain @ShreyasIyer15 in the playing XI in next test 😄 #INDvNZ
— Wasim Jaffer (@WasimJaffer14) November 28, 2021
അതേസമയം, ശ്രേയസ് അയ്യരെ ടീമില്‍ നിലനിര്‍ത്താനാണ് വസീം ജാഫര്‍ നിര്‍ദേശിക്കുന്നത്. വിരാടിന് പകരം രഹാനെയോ മായങ്ക് അഗര്‍വാളോ പുറത്തിരിക്കണമെന്നും അദ്ദേഹം നിര്‍ദേശിക്കുന്നുണ്ട്.
ഡിസംബര്‍ മൂന്നിനാണ് ഇന്ത്യയും ന്യൂസിലാന്റും തമ്മിലുള്ള രണ്ടാം മത്സരം. ഉറപ്പിച്ച വിജയം കൈവിട്ടു പോയതിന്റെ നിരാശയിലാണ് ഇന്ത്യ. മികച്ച വിജയം സ്വന്തമാക്കി പരമ്പരയില്‍ മുന്നിലെത്താനാണ് ഇരുടീമുകളും ശ്രമിക്കുന്നത്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: Wasim Jaferr trolls Indian team for selecting the playing eleven for second test
