ലാഹോര്‍: ഇമ്രാന്‍ ഖാന് പിന്നാലെ വസീം അക്രവും പുതിയ അധികാരത്തിലേക്ക്. പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനത്തേക്കാണ് മുന്‍ താരത്തെ തെരഞ്ഞെടുത്തത്.
ഒരേ കാലയളവില്‍ പാകിസ്താനുവേണ്ടി കളത്തിലിറങ്ങിയവര്‍ അധികാരശ്രേണിയിലും ഒന്നിക്കുന്നത് രാജ്യത്തെ നഷ്ടപ്പെട്ട ക്രിക്കറ്റ് പാരമ്പര്യത്തിന് മുതല്‍ക്കൂട്ടാകും. 2009 ല്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് ടീമിനുനേരെ ഭീകരാക്രമണം ഉണ്ടായതിനുശേഷം പാകിസ്താനിലേക്ക് ക്രിക്കറ്റ് ടീമിനെ അയക്കുന്നത് രാജ്യങ്ങള്‍ അവസാനിപ്പിച്ചിരുന്നു. 2015 ല്‍ സിംബാബ്‌വെ പാകിസ്താന്‍ മണ്ണില്‍ കളിച്ചെങ്കിലും മറ്റ് ടീമുകള്‍ ഇപ്പോഴും സന്നദ്ധരായിട്ടില്ല.
ഇമ്രാന്‍ഖാന്‍- വസീം അക്രം കൂട്ടുകെട്ട് പാക് ക്രിക്കറ്റിന് മുതല്‍ക്കൂട്ടാകുമെന്നാണ് ക്രിക്കറ്റ് സ്‌നേഹികള്‍ പ്രതീക്ഷിക്കുന്നത്.
ALSO READ: മുണ്ടുടുത്ത് മാസ് ലുക്കില്‍ ലാ ലിഗ പ്രീസീസണ്‍ നായകന്‍മാര്‍, വീഡിയോ
പാക് ക്രിക്കറ്റിലെ ഇതിഹാസതാരങ്ങളുടെ പട്ടികയിലാണ് വസീം അക്രത്തിനും ഇമ്രാന്‍ ഖാനുമുള്ള സ്ഥാനം. ഇമ്രാന്‍ ഖാന്‍ പാകിസ്താന് ലോകകപ്പ് സമ്മാനിച്ചപ്പോള്‍ തീ തുപ്പുന്ന പന്തുകള്‍കൊണ്ട് പാക് പേസ് ബൗളിംഗിന്റെ മുഖമായിരുന്നു വസീം അക്രം.
ഏകദിനത്തില്‍ 500 വിക്കറ്റ് നേടിയ ആദ്യതാരമാണ് വസീം അക്രം.നിലവില്‍ ഐ.പി.എല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ബൗളിംഗ് കോച്ചാണ് അക്രം.
നജാം സേതിയാണ് നിലവില്‍ പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ ചെയര്‍മാന്‍.
WATCH THIS VIDEO:
