കൊച്ചി: ലാ ലിഗ പ്രീസീസണ്‍ ടൂര്‍ണ്ണമെന്റിനെത്തിയെ മെല്‍ബണ്‍ എഫ്.സിയുടെയും ജിറോണ എഫ്.സിയുടെയും നായകന്‍മാരെ മുണ്ടുടുപ്പിച്ച് ബ്ലാസ്റ്റേഴ്‌സ് ടീം നായകന്‍ സന്ദേശ് ജിംഗാന്‍. ലാലിഗ വേള്‍ഡിനെത്തിയ ടീമുകള്‍ താമസിക്കുന്ന മാരിയറ്റ് ഹോട്ടലില്‍ കഴിഞ്ഞ ദിവസം ക്യാപറ്റന്‍മാര്‍ എത്തിയിരുന്നു.
ഇതിനിടെയാണ് ജിംഗാന്‍ എതിര്‍ ടീമുകളുടെ ക്യാപ്റ്റന്‍മാരെ മുണ്ടുടുപ്പിച്ചത്. ഇതിന്റെ വീഡിയോയും ഇതിനോടകം വൈറലായിട്ടുണ്ട്. ലാ ലിഗയുടെ ഒഫീഷ്യല്‍ പേജില്‍ ഈ വീഡിയോ ഷെയര്‍ ചെയ്തിട്ടുമുണ്ട്.
ആദ്യ മത്സരത്തിനിറങ്ങിയ ബ്ലാസ്റ്റേഴ്‌സ് ടൂര്‍ണ്ണമെന്റില്‍ കനത്ത പരാജയമാണ് മെല്‍ബണ്‍ സിറ്റി എഫ്.സിയോട് ഏറ്റുവാങ്ങിയത്. മറുപടിയില്ലാത്ത് ആറ് ഗോളുകള്‍ക്കാണ് ഓസീസ് കരുത്തരായ മെല്‍ബണ്‍ മഞ്ഞപ്പടയെ തകര്‍ത്തുവിട്ടത്.
ഇന്ന് രണ്ടാം മത്സരത്തില്‍ ജിറോണ എഫ്.സിയാണ് മെല്‍ബണ്‍ സിറ്റി എഫ്.സിയുടെ എതിരാളികള്‍. ലാലിഗയില്‍ കഴിഞ്ഞ വര്‍ഷത്തെ 10ാം സ്ഥാനക്കാരാണ് ജിറോണ എഫ്.സി
