വിവാഹവാര്‍ഷിക ദിനത്തില്‍ വിനീത് ശ്രീനിവാസന്‍ ഭാര്യ ദിവ്യയ്ക്ക് ആശംസകള്‍ നേര്‍ന്നുകൊണ്ട് എഴുതിയ കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ്. ഏറ്റവും സത്യസന്ധവും ഹൃദയഹാരിയുമായ വിവാഹവാര്‍ഷിക ആശംസയാണ് വിനീത് കുറിച്ചിരിക്കുന്നതെന്നാണ് വരുന്ന കമന്റുകള്‍. ഇന്‍സ്റ്റഗ്രാമിലൂടെയായിരുന്നു വിനീത് ആശംസകള്‍ നേര്‍ന്നത്.

പതിനേഴ് വര്‍ഷം കഴിഞ്ഞിട്ടും ഒന്നും മാറിയിട്ടില്ലെന്ന് താന്‍ ഒരിക്കല്‍ പറഞ്ഞപ്പോള്‍, അങ്ങനെയല്ല എല്ലാം മാറിയിട്ടുണ്ടെന്നും എന്നാല്‍ നമ്മള്‍ തമ്മിലുള്ള ഫീലിംഗ് മാത്രമാണ് മാറാത്തതെന്ന് ദിവ്യ പറഞ്ഞെന്നും വിനീത് കുറിപ്പില്‍ പറയുന്നു.

‘കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് ഒരു രാത്രി മക്കളെ ഉറക്കി കിടത്തിയ ശേഷം ഞാനും ദിവ്യയും കട്ടിലിന്റെ ഓരത്തിരുന്ന് സംസാരിക്കുകയായിരുന്നു. ഏറ്റവും പതിഞ്ഞ ശബ്ദത്തിലായിരുന്നു ഞങ്ങള്‍ സംസാരിച്ചിരുന്നത്. ഇപ്പോള്‍ ഞങ്ങള്‍ക്ക് മാത്രമായി ആകെ ഇങ്ങനെ കുറച്ച് സമയം മാത്രമേ കിട്ടാറുള്ളു.

‘പതിനേഴ് വര്‍ഷമാകാന്‍ പോകുകയാണല്ലേ, ഭാഗ്യത്തിന് ഒന്നും മാറിയിട്ടല്ലല്ലേ?,’ ഞാന്‍ പറഞ്ഞു. അവള്‍ കുറച്ചൊന്ന് ആലോചിച്ച ശേഷം മറുപടി പറഞ്ഞു. ‘കുറെ കാര്യങ്ങള്‍ മാറി. ഞാനും നീയും മാറി. പക്ഷെ നമുക്ക് പരസ്പരം തോന്നുന്ന ആ ഫീലിംഗ് മാത്രം മാറിയിട്ടില്ല.’ ഞാന്‍ ചിരിച്ചു. അവളും തിരിച്ച് ചിരിച്ചു.


Content Highlight: Vineeth Sreenivasan about his wife and married life