പത്ത് മിനുട്ട് ബ്രേക്ക് കിട്ടിയാലും മമ്മൂക്ക കാരവനിലേക്കൊന്നും പോകില്ല; അദ്ദേഹം എല്ലാത്തിലും ബെസ്റ്റാണ്; വണ്‍ സിനിമാ അനുഭവം പങ്കുവെച്ച് മാത്യു
Malayalam Cinema
പത്ത് മിനുട്ട് ബ്രേക്ക് കിട്ടിയാലും മമ്മൂക്ക കാരവനിലേക്കൊന്നും പോകില്ല; അദ്ദേഹം എല്ലാത്തിലും ബെസ്റ്റാണ്; വണ്‍ സിനിമാ അനുഭവം പങ്കുവെച്ച് മാത്യു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 31st March 2021, 4:49 pm

മമ്മൂട്ടിക്കൊപ്പം വണ്‍ എന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച മാത്യു തോമസ്. കുമ്പളങ്ങി നൈറ്റ്‌സിനും തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ക്കും അഞ്ചാം പാതിരയ്ക്കും ശേഷം മാത്യു അഭിനയിച്ച ചിത്രം കൂടിയാണ് വണ്‍.

സിനിമയുടെ വണ്‍ ലൈന്‍ കേട്ടപ്പോള്‍ തന്നെ ചെയ്യാമെന്ന് തീരുമാനിച്ചിരുന്നെന്നും മമ്മൂക്കയുടെ പടമാണെന്നത് വലിയ അട്രാക്ഷന്‍ ആയിരുന്നെന്നും മാത്യു പറയുന്നു.

മമ്മൂക്ക പടമെന്നതിലുപരി ചിത്രം സംസാരിക്കുന്ന വിഷയം തുടക്കത്തില്‍ തന്നെ സ്വാധീനിച്ചിരുന്നെന്നും താരം ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തില്‍ മാത്യു പറഞ്ഞു. സെറ്റില്‍ മമ്മൂട്ടിയുമൊത്തുള്ള അനുഭവവും മാത്യു പങ്കുവെച്ചു.

ഒരു നടന് വേണ്ട ചില ഗുണങ്ങള്‍ എന്താണെന്ന ചോദ്യത്തിന് മമ്മൂക്കയുടെ കൂടെ വര്‍ക്ക് ചെയ്യുമ്പോള്‍ ഉള്ള അനുഭവത്തെ കുറിച്ച് പറഞ്ഞായിരുന്നു മാത്യു മറുപടി നല്‍കിയത്. ‘പുള്ളി എല്ലാത്തിലും ബെസ്റ്റാണ്. എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് എന്താണെന്ന് വെച്ചാല്‍ ആക്ടിങ്ങിന്റെ കാര്യമൊന്നുമല്ല പറയുന്നത്. ഇപ്പോള്‍ സെറ്റില്‍ ഒരു പത്ത് മിനുട്ട് ബ്രേക്ക് കിട്ടിയാല്‍ മമ്മൂക്ക കാരവനിലേക്കൊന്നും പോകില്ല. മമ്മൂക്ക അവിടെ എവിടെയെങ്കിലും തന്നെ സെറ്റില്‍ ആകും. പ്രധാനപ്പെട്ട എന്തെങ്കിലും നോക്കിയിരിക്കുകയാണെങ്കില്‍ പോലും ഒരാള്‍ നടന്നുപോയാല്‍ അതാരാണ് പോയതെന്ന് മമ്മൂക്ക അറിയും. അപ്പുറത്ത് ആരെങ്കിലും സംസാരിച്ചു നില്‍ക്കുകയാണെങ്കില്‍ അത് മമ്മൂക്കയ്ക്ക് അറിയാം. അദ്ദേഹം ഭയങ്കര ഒബ്‌സര്‍വെന്റാണ്. 360 ഡിഗ്രിയില്‍ വിഷ്വല്‍ ഉണ്ട് പുള്ളിക്ക്. ആ ഒബ്‌സര്‍വേഷന്റെ കാര്യത്തില്‍ മമ്മൂക്ക ഭയങ്കര പവര്‍ഫുള്ളാണ്. ആക്ടേഴ്‌സൊക്കെ അത്തരത്തില്‍ ഒബ്‌സര്‍വെന്റ് ആയിരിക്കണം എന്നതാണ്.

പിന്നെ ഒരു നല്ല നടനാകണമെങ്കില്‍ മടിയുണ്ടാകാന്‍ പാടില്ല. പേഴ്‌സണലി ഇഷ്ടമില്ലാത്ത കാര്യമാണെങ്കിലും ക്യാരക്ടറിന് വേണ്ടി ചിലപ്പോള്‍ ചെയ്യേണ്ടി വരും. ഒപ്പം ഹാര്‍ഡ് വര്‍ക്കിങ് ആയിരിക്കണം, ഡിസ്പ്ലിന്‍ഡ് ആയിരിക്കണം. ഇതൊക്കെ തന്നെയാണ് വേണ്ട ഗുണങ്ങള്‍ എന്നാണ് തോന്നുന്നത്. വണ്ണില്‍ തന്നെ ഞങ്ങള്‍ക്ക് 24 മണിക്കൂര്‍ ഒരുമിച്ച് ഷൂട്ട് പോയിട്ടുണ്ട്. ഇടയ്ക്ക് ചെറിയ ബ്രേക്ക് ഉണ്ടാകും. എങ്കിലും ഒറ്റ സ്‌ട്രെക്ചില്‍ ഒരു ദിവസം മുഴുവന്‍ ഷൂട്ട് പോയിട്ടുണ്ട്.

ഏറ്റവും ഇളയകുട്ടിയാണെന്ന പരിഗണന സെറ്റില്‍ മാത്യുവിന് ലഭിച്ചിരുന്നോ എന്ന ചോദ്യത്തിന് അങ്ങനെ പ്രത്യേക പരിഗണനയൊന്നും ഇല്ലെന്നും എല്ലാവര്‍ക്കും ഒരേ പരിഗണനയാണെന്നുമായിരുന്നു മാത്യുവിന്റെ മറുപടി.

മമ്മൂക്കയുടെ കൂടെ സീനുകള്‍ ചെയ്യുമ്പോള്‍ പല കാര്യങ്ങളും അദ്ദേഹം പറഞ്ഞു തരുമെന്നും അത് ചെറിയ സീനാണെങ്കില്‍ പോലും അദ്ദേഹം ചില സജഷനുകള്‍ തരാറുണ്ടെന്നും മാത്യു പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Actor Mathew Thomas Share Experiance With Mammootty