ഐ.പി.എല്ലില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ പരാജയപ്പെടുത്തി രാജസ്ഥാന്‍ റോയല്‍സ് തങ്ങളുടെ ക്യാമ്പെയ്ന്‍ ആരംഭിച്ചിരിക്കുകയാണ്. സ്വന്തം തട്ടകമായ ഗുവാഹത്തിയിലെ ബര്‍സാപര സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ എട്ട് വിക്കറ്റിന്റെ വിജയമാണ് രാജസ്ഥാന്‍ റോയല്‍സ് സ്വന്തമാക്കിയത്.
ചെന്നൈ സൂപ്പര്‍ കിങ്‌സ് ഉയര്‍ത്തിയ 128 റണ്‍സിന്റെ വിജയലക്ഷ്യം 47 പന്ത് ശേഷിക്കവെ രാജസ്ഥാന്‍ മറികടന്നു.
Smiles all around the Royals camp! 🩷
A dominant chase completed in just 12.1 overs to seal a wonderful winning start in Guwahati 👏
യുവതാരം വൈഭവ് സൂര്യവംശിയുടെ വെടിക്കെട്ടിലാണ് രാജസ്ഥാന്‍ അനായാസം വിജയലക്ഷ്യത്തിലേക്ക് ഓടിയടുത്തത്. നേരിട്ട 15ാം പന്തില്‍ അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയ താരം 17 പന്തില്‍ 52 റണ്‍സുമായി മടങ്ങി.
അഞ്ച് സിക്‌സറും നാല് ഫോറും അടക്കം 305.88 എന്ന വെടിക്കെട്ട് സ്‌ട്രൈക് റേറ്റിലാണ് താരം സ്‌കോര്‍ ചെയ്തത്.
1⃣5⃣-ball FIFTY🔥
That’s the 3⃣rd joint-fastest half-century in #TATAIPL 👏👏
Vaibhav Sooryavanshi goes back for an entertaining 52(17) 👌
ഈ അര്‍ധ സെഞ്ച്വറിക്ക് പിന്നാലെ താന്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന ലിസ്റ്റില്‍ മൂന്നാമനായും ഇടം നേടാന്‍ വൈഭവിന് സാധിച്ചു. ഐ.പി.എല്‍ ചരിത്രത്തില്‍ അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കുന്ന പ്രായം കുറഞ്ഞ മൂന്നാമത് താരമെന്ന നേട്ടമാണ് വൈഭവ് തന്റെ പേരിലാക്കിയത്. ഈ റെക്കോഡിലെ രണ്ടാം സ്ഥാനക്കാരനും വൈഭവ് തന്നെ.