ഐ.പി.എല്ലില്‍ ചരിത്രം സൃഷ്ടിച്ച് രാജസ്ഥാന്‍ റോയല്‍സ് യുവതാരം വൈഭവ് സൂര്യവംശി. ഐ.പി.എല്ലില്‍ ഒരു സീസണില്‍ ഏറ്റവും കൂടുതല്‍ സിക്‌സുകള്‍ നേടുന്ന താരമായാണ് വൈഭവ് മാറിയത്.
എലിമിനേറ്റര്‍ പോരാട്ടത്തില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെയുള്ള മത്സരത്തിലെ മിന്നും പ്രകടനങ്ങള്‍ക്ക് പിന്നാലെയാണ് വൈഭവ് സിക്‌സുകളുടെ രാജാവായത്. ഓറഞ്ച് ആര്‍മിക്കെതിരെ വൈഭവ് 29 പന്തില്‍ 97 റണ്‍സാണ് അടിച്ചെടുത്തത്. അഞ്ച് ഫോറുകളും 12 കൂറ്റന്‍ സിക്സുകളും അടങ്ങുന്നതായിരുന്നു താരത്തിന്റെ വെടിക്കെട്ട് ഇന്നിങ്‌സ്. പ്രഫുല്‍ ഹിന്‍ജെയുടെ പന്തില്‍ സ്മരൺ രവിചന്ദ്രന് ക്യാച്ച് നല്‍കിയാണ് താരം മടങ്ങിയത്.
We have no words for you, Vaibhav Sooryavanshi 🔥
Baby Boss, FOR REAL! 💗😭 pic.twitter.com/RX6hBRU4bv
— Rajasthan Royals (@rajasthanroyals) May 27, 2026
14 year-old record. Broken by a 15-year-old. Kya ho tum, Vaibhav? 🤯💗 pic.twitter.com/1ilZXaFzHH
— Rajasthan Royals (@rajasthanroyals) May 27, 2026
65 സിക്‌സുകളാണ് വൈഭവ് ഇതുവരെ ഈ സീസണില്‍ അടിച്ചെടുത്തത്. റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു ഇതിഹാസം ക്രിസ് ഗെയ്ലിനെ മറികടന്നാണ് 15കാരന്‍ ഒന്നാമനായത്. 2012 സീസണില്‍ 59 സിക്‌സുകളാണ് ഗെയ്ല്‍ സ്വന്തമാക്കിയിരുന്നത്.
ഐ.പി.എല്ലില്‍ ഒരു സീസണില്‍ ഏറ്റവും കൂടുതല്‍ സിക്‌സുകള്‍ നേടുന്ന താരം, സിക്‌സുകളുടെ എണ്ണം, വർഷം
വൈഭവ് സൂര്യവംശി-65-2026
ക്രിസ് ഗെയ്ല്‍-59-2012
ആന്ദ്രേ റസല്‍-52-2019
ക്രിസ് ഗെയ്ല്‍-51-2013
ജോസ് ബട്‌ലര്‍-45-2022
മത്സരത്തില്‍ വൈഭവിന് പുറമെ ധ്രുവ് ജുറെല്‍ അര്‍ധ സെഞ്ച്വറിയും നേടി തിളങ്ങി. 21 പന്തില്‍ അഞ്ച് ഫോറുകളും മൂന്ന് സിക്‌സുകളും അടക്കം 50 റണ്‍സാണ് റോയല്‍സ് വിക്കറ്റ് കീപ്പര്‍ സ്വന്തമാക്കിയത്.
അതേസമയം 16 പോയിന്റുമായി നാലാം സ്ഥാനക്കാരായാണ് റിയാന്‍ പരാഗും സംഘവും പ്ലേ ഓഫ് ടിക്കറ്റെടുത്തത്. ഗ്രൂപ്പ് ഘട്ടത്തിലെ അവസാനത്തെ നിര്‍ണായകമായ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെ വീഴ്ത്തിയായിരുന്നു രാജസ്ഥാന്റെ പ്ലേ ഓഫ് മുന്നേറ്റം.
രാജസ്ഥാന്‍ വിജയിച്ചതോടെ പ്ലേ ഓഫ് പ്രതീക്ഷകള്‍ ഉണ്ടായിരിക്കുന്ന പഞ്ചാബ് കിങ്‌സും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും പുറത്താവുകയും ചെയ്തു.
Content Highlight: Vaibhav Suryavamshi break Chris Gayle record in IPL
