ബോക്‌സ് ഓഫീസ് പവറിന്റെയും സ്റ്റാര്‍ഡത്തിന്റെയും കാര്യത്തില്‍ മോളിവുഡിലെ കിരീടം വെക്കാത്ത രാജാവാണ് മോഹന്‍ലാല്‍. മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലൂടെ വില്ലനായി സിനിമയിലെത്തുകയും മലയാള സിനിമയുടെ തലവര തന്നെ മാറ്റി എഴുതുകയും ചെയ്ത താരം നാല് പതിറ്റാണ്ടുകള്‍ക്കിപ്പുറവും മലയാളത്തില്‍ പകരം വെക്കാനില്ലാത്ത അഭിനേതാവാണ്. മറ്റൊരു താരത്തിനും അവകാശപ്പെടാനില്ലാത്ത വിധം ഒരു വിന്നിങ് സ്ട്രീക്കിലാണ് താരം ഇപ്പോള്‍ ഉള്ളത്. നായകനായി മലയാളത്തില്‍ കഴിഞ്ഞ രണ്ട് വര്‍ഷത്തിനുള്ളില്‍ പുറത്തിറങ്ങിയ ചിത്രങ്ങളെല്ലാം തന്നെ വമ്പന്‍ വിജയമാക്കി കൊണ്ട് മിന്നും ഫോമിലാണ് മോഹന്‍ലാലെന്ന് കാണാം.
തരുണ്‍ മൂര്‍ത്തിയുടെ തുടരും, പൃഥ്വിയുടെ എമ്പുരാന്‍, സത്യന്‍ അന്തിക്കാടിന്റെ ഹൃദയപൂര്‍വം, ജീത്തുവിന്റെ ദൃശ്യം 3 തുടങ്ങിയ ചിത്രങ്ങളെല്ലാം തന്നെ കോടി ക്ലബില്‍ എത്തിച്ചുകൊണ്ടായിരുന്നു മോഹന്‍ലാല്‍ തന്റെ ആധിപത്യത്തിന് അരക്കിട്ടുറപ്പിച്ചത്. ഇതിന് പിന്നാലെ താരത്തിന്റേതായി വരാനിരിക്കുന്ന പ്രൊജക്ടുകളും ആരാധകര്‍ക്ക് പ്രതീക്ഷയേകുന്നതാണ്. തരുണിന്റെ തന്നെ അതിമനോഹരം, ദിലീഷ് പോത്തന്റെ നെടുങ്കണ്ടം മിറാക്കിള്‍, കാമിയോ റോളിലെത്തുന്ന ഖലീഫ, തമിഴിലെ ജയിലര്‍ 2 എന്നിവയെല്ലാം പ്രതീക്ഷ വര്‍ധിപ്പിക്കുന്നവയാണ്.
ഇപ്പോഴിതാ താരത്തിന്റെ ആരാധകര്‍ക്കും മലയാള സിനിമ പ്രേക്ഷകര്‍ക്കും പ്രതീക്ഷയേകുന്ന വാര്‍ത്തയാണ് മലയാളത്തിലെ സിനിമാ പേജുകളില്‍ നിറയുന്നത്. മോളിവുഡിലെ ട്രെന്‍ഡിങ് സംവിധായകനായ ചിദംബരം മോഹന്‍ലാലിനെ നായകനാക്കി ഒരുക്കുന്ന ചിത്രത്തിന്റെ അപ്‌ഡേറ്റുകളാണ് വിശ്വസിനീയമായ സിനിമാ പേജുകള്‍ പുറത്തുവിടുന്നത്. ചിത്രത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കിയതായും പ്രൊജക്ട് അടുത്ത ഘട്ടത്തിലേക്ക് കടന്നതായുമാണ് റിപ്പോര്‍ട്ടുകള്‍. നേരത്തേ ജൂണ്‍ ആദ്യത്തില്‍ ചിദംബരം ഒരു സബ്‌ജെക്ട് താരത്തോട് പറഞ്ഞിരുന്നതായി വാര്‍ത്തകളുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് പുതിയ അപ്‌ഡേറ്റുകള്‍ പുറത്തുവരുന്നത്.
അടുത്തിടെ പുറത്തിറങ്ങിയ ബാലന്‍ ദി ബോയ് എന്ന ചിത്രത്തിലൂടെ വലിയ നിരൂപക പ്രശംസ സ്വന്തമാക്കിയ സംവിധായകനാണ് ചിദംബരം. ചിത്രവുമായി ബന്ധപ്പെട്ട അഭിമുഖങ്ങളില്‍ ലാലേട്ടനെ നായകനാക്കി ഒരു മാസ് ആക്ഷന്‍ ചിത്രമൊരുക്കണം എന്ന് ആഗ്രഹമുണ്ടെന്ന് സംവിധായകന്‍ പറഞ്ഞത് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. എന്നാല്‍ ഇത്തരത്തിലൊരു പ്രൊജക്ട് ഇപ്പോള്‍ ഇല്ലെന്നും അദ്ദേഹം അന്ന് വ്യക്തമാക്കിയിരുന്നു. പുതിയ വാര്‍ത്തകള്‍ പുറത്തുവന്നതോടെ ചിത്രവുമായി ബന്ധപ്പെട്ട അപ്‌ഡേറ്റുകള്‍ ഉടന്‍ തന്നെ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിടുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.
Content Highlight: Updates about Mohanlal chidambaram movie goes viral on cinema pages
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.