ന്യൂദല്‍ഹി: കാര്‍ഷിക മേഖലയിലെ പുതിയ സാങ്കേതിക വിദ്യകളെക്കുറിച്ചുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരാമര്‍ശങ്ങള്‍ വൈറല്‍. മണ്ണിന്റെ ഗുണനിലവാരം പരിശോധിക്കാന്‍ മൊബൈല്‍ ഫോണിന്റെ മുകളില്‍ ഇട്ടാല്‍ മതിയെന്നായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. ന്യൂദല്‍ഹിയിലെ ഭാരത് മണ്ഡപത്തില്‍ നടന്ന കിസാന്‍ തക് ഭാരത് അഗ്രികള്‍ച്ചര്‍ കോണ്‍ഫറന്‍സില്‍ സംസാരിക്കവെയായിരുന്നു മോദിയുടെ പരാമര്‍ശം.
വരാനിരിക്കുന്ന പുതിയ സാങ്കേതികവിദ്യയിലൂടെ ഒരു നുള്ള് മണ്ണ് മൊബൈല്‍ ഫോണിന് മുകളില്‍ വെച്ചാല്‍, ആ മണ്ണിന്റെ ശക്തിയും ഏതൊക്കെ വിളകള്‍ക്കാണ് അത് അനുയോജ്യമെന്നും ഉടന്‍ തന്നെ അറിയാന്‍ സാധിക്കുമെന്നാണ് വീഡിയോയില്‍ പ്രധാനമന്ത്രി പറയുന്നത്.
യൂട്യൂബ്, ഫേസ്ബുക്ക് തുടങ്ങിയ പ്ലാറ്റ്ഫോമുകളില്‍ നിരവധി പേരാണ് ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഫോണ്‍ സ്ക്രീനില്‍ നേരിട്ട് മണ്ണ് വെച്ച് പരിശോധിക്കുന്നതിന്റെ പ്രായോഗികതയെ ചോദ്യം ചെയ്തുകൊണ്ടുള്ള രസകരമായ മീമുകളും ചര്‍ച്ചകളും ഓണ്‍ലൈനില്‍ സജീവമാണ്. രാഷ്ട്രീയ നിരീക്ഷകരും സോഷ്യല്‍ മീഡിയ ഉപയോക്താക്കളും ഈ വിഷയത്തില്‍ വ്യത്യസ്ത അഭിപ്രായങ്ങളുമായി രംഗത്തെത്തിയിട്ടുണ്ട്.
Content Highlight: Place a pinch of soil on your mobile phone to check its quality: Modi’s advice to farmers draws mockery from trolls.
