ഉത്തര്‍പ്രദേശ്: പട്ടിണി കാരണം യു.പിയില്‍ ആറുവയസ്സുകാരിയായ മകളെ അമ്മ കൊലപ്പെടുത്തി. യു.പിയിലെ ബെസ്‌കി ഗ്രാമത്തിലാണ് സംഭവം.

കടുത്ത സാമ്പത്തിക പ്രതിസന്ധി കാരണം കുട്ടികള്‍ക്ക് ഭക്ഷണം കൊടുക്കാന്‍ കഴിയാതിരുന്നതിനാലാണ് അമ്മ മൂന്നാമത്തെ കുട്ടിയെ കൊലപ്പെടുത്തിയതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഉഷാ ദേവിയുടെ കുടുംബം കടുത്ത ദാരിദ്ര്യമാണ് മാസങ്ങളായി നേരിട്ടിരുന്നതെന്ന് ഹാണ്ടിയ പൊലീസ് പറഞ്ഞു. അപകടത്തെത്തുടര്‍ന്ന് ഉഷാകുമാരിയുടെ ഭര്‍ത്താവിന് ജോലി നഷ്ടപ്പെട്ടിരുന്നെന്നും തുടര്‍ന്ന് ജീവിക്കാന്‍ കഴിയാത്ത സാഹചര്യത്തിലായിരുന്നു കുടുംബമെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു.

വീട്ടുപണി ചെയ്ത് കുട്ടികളെയും ഭര്‍ത്താവിനെയും നോക്കാന്‍ കഴിയാതിരുന്നതിനാല്‍ ഉഷാ ദേവി മാനസികമായ ബുദ്ധിമുട്ടുകള്‍ നേരിട്ടിരുന്നതായും പൊലീസ് പറയുന്നു.

പട്ടിണി മൂലം കുട്ടികളെ മാതാപിതാക്കള്‍ കൊല്ലുന്ന സംഭവം നേരത്തേയും യു.പിയില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. കൊവിഡ് 19ന്റെ സാഹചര്യത്തില്‍ രാജ്യത്ത് പെട്ടന്നുണ്ടായ ലോക്ക്ഡൗണ്‍ പ്രഖ്യാപനത്തില്‍ പലരുടെയും തൊഴില്‍ നഷ്ടപ്പെട്ടതും പട്ടിണിയിലേക്ക് നയിച്ചിരുന്നുവെന്ന് പഠനങ്ങള്‍ വ്യക്തമാക്കിയിരുന്നു.

രാജ്യത്ത് കൊവിഡ് 19 മൂലമുള്ളതിനേക്കാള്‍ മരണങ്ങള്‍ പട്ടിണി മൂലം സംഭവിക്കുന്നതായുള്ള റിപ്പോര്‍ട്ടുകളും നേരത്തേ വന്നിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: up woman in poverty kills daughter