[share]

[]ന്യൂദല്‍ഹി: ട്രെയിന്‍ യാത്രാനിരക്ക് വര്‍ധന ഇന്ധന വിലയെ അനുസരിച്ചായിരിക്കുമെന്ന് റെയില്‍വേ മന്ത്രി മല്ലികാര്‍ജുന്‍ ഖാര്‍ഗെ. ബജറ്റ് അവതരണത്തിലിടെയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

ഇത്തവണത്തെ ബഡ്ജറ്റ് യാത്രാനിരക്കില്‍ വര്‍ധന വരുത്താതെയായിരുന്നു. കഴിഞ്ഞ വര്‍ഷം റയില്‍വേ ബജറ്റില്‍ നിരകക്കു വര്‍ധന വരുത്തിയിരുന്നു.

അതേസമയം തിരക്കിന് അനുസരിച്ച് പ്രീമിയം ട്രെയിനുകളില്‍ നിരക്ക് മാറ്റമുണ്ടാകും. തിരക്കു കൂടുമ്പോള്‍ ടിക്കറ്റിന്റെ വില കൂടുന്ന സംവിധാനമാണ് പ്രീമിയം ട്രെയിനില്‍ ഏര്‍പ്പെടുത്തുക.

യാത്രാക്കൂലിയും ചരക്കുകൂലിയും ഉള്‍പ്പടെയുള്ളവ കാലാകാലം തീരുമാനിക്കാനും നിയന്ത്രിക്കാനും റയില്‍ താരിഫ് അതോറിറ്റിക്ക് (ആര്‍ .ടി.എ) രൂപംനല്‍കുമെന്ന് പുതിയ ബജറ്റില്‍ പ്രഖ്യാപനം.

അതോറിറ്റി റയില്‍വെയുമായി ബന്ധമില്ലാത്ത ഒരു സ്വതന്ത്ര സമിതിയായിരിക്കും. റയില്‍വെയില്‍ നിന്ന് വിരമിച്ച ഉന്നതഉദ്യോഗസ്ഥരും സമിതിയില്‍ അംഗങ്ങളായിരിക്കും.

റയില്‍വെയുടെ ലാഭ  നഷ്ടക്കണക്കുകള്‍ അനുസരിച്ചാകും കൂലി നിര്‍ണയിക്കുക. കൂടാതെ ലാഭം വര്‍ദ്ധിപ്പിക്കാനുള്ള മാര്‍ഗങ്ങള്‍ ഉപദേശിക്കുക എന്നതും ആര്‍ .ടി.എയുടെ ചുമതലയാണ്. നാലുസോണുകളിലെയും വാര്‍ഷിക റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാകും അതോറിറ്റി നിര്‍ണായക തീരുമാനങ്ങളെടുക്കുക.

17 പ്രീമിയം ട്രെയിനുകളും 38 എക്‌സ്പ്രസ് ട്രെയിനുകളും 10 പാസഞ്ചര്‍ ട്രെയിനുകളും നാല് മെമു, മൂന്ന് ഡെമു സര്‍വീസ് അടക്കം 72 പുതിയ ട്രെയിനുകളാണ് മന്ത്രി പ്രഖ്യാപിച്ചത്.