പാര്‍ശ്വഫലങ്ങള്‍ മറച്ചുവച്ചുകൊണ്ടും ഗുണഫലങ്ങള്‍ പെരുപ്പിച്ചുകാട്ടിയുമാണ് വെബ്‌സൈറ്റുകള്‍ ആധികാരികം എന്ന നാട്യത്തില്‍ മരുന്നുകളെ സംബന്ധിച്ചു തെറ്റായ വിവരങ്ങള്‍ നല്‍കുന്നത്. നിരോധിക്കപ്പെടുകയോ ചില പ്രത്യേക രോഗാവസ്ഥയ്ക്കായി നിയന്ത്രിത വില്‍പന അനുവദിക്കപ്പെടുകയോ ചെയ്തിട്ടുള്ള മരുന്നുകള്‍ ഇത്തരം ഇന്റര്‍നെറ്റ് മരുന്നുകടകളില്‍നിന്നു നേരിട്ടു വാങ്ങാന്‍ ഉപഭോക്താക്കള്‍ക്കു കഴിയുന്നു. ലൈംഗിക ഉത്തേജകമരുന്നുകളാണു പ്രധാനമായും ഇന്റര്‍നെറ്റ് കടകളില്‍ വിറ്റുവരുന്നത്.


dr-iqbal-todays-point2
Dr-Iqbal


| #TodaysPoint : ഡോ. ബി. ഇക്ബാല്‍ |


blank

ഡോ. ബി. ഇക്ബാല്‍ മലയാള മനോരമയില്‍ 15-10-2015ന് എഴുതിയ “ഓണ്‍ലൈന്‍ മരുന്നുകട പ്രശ്‌നം” എന്ന ലേഖനത്തിലെ 40 ശതമാനം ഭാഗമാണ് #TodaysPointല്‍ നല്‍കുന്നത്. കേരളത്തില്‍ അധികം ചര്‍ച്ച ചെയ്യപ്പെടാതെ പോകുന്നതും എന്നാല്‍ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതുമായ വിഷയമാണ് ഡോ. ഇക്ബാല്‍ ലേഖനത്തില്‍ ചര്‍ച്ച ചെയ്യുന്നത്. ഓണ്‍ലൈന്‍ മരുന്നുകടകളെ കുറിച്ചുള്ള ആശങ്കകള്‍ ലോകത്തും ഇന്ത്യയിലും ആശങ്കകള്‍ ഉയര്‍ത്തിയിട്ടുണ്ട്. ഓണ്‍ലൈന്‍ മരുന്ന് കടകള്‍ മൂലമുണ്ടാകുന്ന ഏറ്റവും അപകടകരമായ വശങ്ങളെ കുറിച്ച് പറയുന്ന പ്രസക്തഭാഗമാണ് #TodaysPointലൂടെ വീണ്ടും ശ്രദ്ധയിലേയ്ക്ക് കൊണ്ടുവരാന്‍ ശ്രമിക്കുന്നത്.

blank

quote-mark

അനധികൃതമായി പ്രവര്‍ത്തിക്കുന്ന ഒട്ടേറെ ഓണ്‍ലൈന്‍ മരുന്നുകടകള്‍ ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. മഹാരാഷ്ട്ര ഫുഡ് ആന്‍ഡ് ഡ്രഗ്‌സ് അഡ്മിനിസ്‌ട്രേഷന്‍ ഈയിടെ മുംബൈയില്‍ നടത്തിയ പരിശോധനയില്‍ രണ്ടുകോടി രൂപയ്ക്കുള്ള മരുന്ന് സ്റ്റോക്ക് ചെയ്ത 27 അനധികൃത ഓണ്‍ലൈന്‍ കടകള്‍ കണ്ടെത്തുകയുണ്ടായി.

ഇന്റര്‍നെറ്റ് മരുന്നുകടകള്‍ നെറ്റ് വഴി ഉപഭോക്താവിനെ ലക്ഷ്യമാക്കി നേരിട്ട് ഔഷധപ്രചാരണം നടത്തുന്ന ഡയറക്ട് ടു കണ്‍സ്യൂമര്‍ അഡ്വര്‍ടൈസ്‌മെന്റ് എന്ന പുതിയ മാര്‍ക്കറ്റിങ് രീതിയാണ് പിന്തുടരുന്നത്. പ്രഫഷനല്‍ വെബ്‌സൈറ്റുകളെന്ന നാട്യത്തിലാണ് ഇത്തരം പല ഇന്റര്‍നെറ്റ് വെബ്‌സൈറ്റുകളും പ്രവര്‍ത്തിക്കുന്നത്.


ഗുരുതരങ്ങളായ പാര്‍ശ്വഫലങ്ങള്‍ മറച്ചുവച്ചുകൊണ്ടാണ് വയാഗ്ര പോലുള്ള മരുന്നുകള്‍ ഇങ്ങനെ മാര്‍ക്കറ്റ് ചെയ്യപ്പെട്ടുവരുന്നത്. അമേരിക്കയില്‍ പെന്‍സില്‍വാനിയ യൂണിവേഴ്‌സിറ്റി നടത്തിയ പഠനത്തില്‍ 86 വെബ്‌സൈറ്റുകള്‍ ഡോക്ടര്‍മാരുടെ നിര്‍ദേശമില്ലാതെ വയാഗ്ര വിറ്റുവരുന്നതായി കണ്ടെത്തി. പ്രയോജനകരമായ മരുന്നുകളാണെങ്കില്‍ പോലും ഗുണനിലവാരം കുറഞ്ഞവയും കാലഹരണപ്പെട്ടവയുമായ മരുന്നുകളും ഓണ്‍ ലൈന്‍ സ്റ്റോറുകള്‍ വിറ്റുവരുന്നതായി കണ്ടെത്തിയിട്ടുണ്ട്.


online-medical-store

പാര്‍ശ്വഫലങ്ങള്‍ മറച്ചുവച്ചുകൊണ്ടും ഗുണഫലങ്ങള്‍ പെരുപ്പിച്ചുകാട്ടിയുമാണ് വെബ്‌സൈറ്റുകള്‍ ആധികാരികം എന്ന നാട്യത്തില്‍ മരുന്നുകളെ സംബന്ധിച്ചു തെറ്റായ വിവരങ്ങള്‍ നല്‍കുന്നത്. നിരോധിക്കപ്പെടുകയോ ചില പ്രത്യേക രോഗാവസ്ഥയ്ക്കായി നിയന്ത്രിത വില്‍പന അനുവദിക്കപ്പെടുകയോ ചെയ്തിട്ടുള്ള മരുന്നുകള്‍ ഇത്തരം ഇന്റര്‍നെറ്റ് മരുന്നുകടകളില്‍നിന്നു നേരിട്ടു വാങ്ങാന്‍ ഉപഭോക്താക്കള്‍ക്കു കഴിയുന്നു. ലൈംഗിക ഉത്തേജകമരുന്നുകളാണു പ്രധാനമായും ഇന്റര്‍നെറ്റ് കടകളില്‍ വിറ്റുവരുന്നത്.

viagraഗുരുതരങ്ങളായ പാര്‍ശ്വഫലങ്ങള്‍ മറച്ചുവച്ചുകൊണ്ടാണ് വയാഗ്ര പോലുള്ള മരുന്നുകള്‍ ഇങ്ങനെ മാര്‍ക്കറ്റ് ചെയ്യപ്പെട്ടുവരുന്നത്. അമേരിക്കയില്‍ പെന്‍സില്‍വാനിയ യൂണിവേഴ്‌സിറ്റി നടത്തിയ പഠനത്തില്‍ 86 വെബ്‌സൈറ്റുകള്‍ ഡോക്ടര്‍മാരുടെ നിര്‍ദേശമില്ലാതെ വയാഗ്ര വിറ്റുവരുന്നതായി കണ്ടെത്തി. പ്രയോജനകരമായ മരുന്നുകളാണെങ്കില്‍ പോലും ഗുണനിലവാരം കുറഞ്ഞവയും കാലഹരണപ്പെട്ടവയുമായ മരുന്നുകളും ഓണ്‍ ലൈന്‍ സ്റ്റോറുകള്‍ വിറ്റുവരുന്നതായി കണ്ടെത്തിയിട്ടുണ്ട്.

പലപ്പോഴും മറ്റ് ഇന്റര്‍നെറ്റ് ഉല്‍പന്നങ്ങളുടെ കാര്യത്തിലെന്നപോലെ വളരെ വിലകുറച്ചാണ് മരുന്നുകള്‍ വില്‍ക്കുന്നത് .  ഡോക്ടര്‍മാരെ കാണാന്‍ സമയം മിനക്കെടുത്താതെയും മരുന്നുകടകളില്‍ പോകാതെയും കുറഞ്ഞ വിലയ്ക്ക് മരുന്നുകള്‍ വീട്ടില്‍ത്തന്നെ ലഭിക്കും എന്ന ഗുണം ഉപഭോക്താക്കള്‍ക്കു ലഭിക്കും എന്നു വാദിച്ച് ഇന്റര്‍നെറ്റ് മരുന്നുകടകളെ പ്രോത്സാഹിപ്പിക്കണമെന്ന് ആവശ്യപ്പെടുന്നവരുമുണ്ട്.

 ഗുണനിലവാരമുള്ള മരുന്നുകള്‍ അമേരിക്കയിലുള്ളതിനേക്കാള്‍ വളരെ വിലകുറച്ച് മെക്‌സിക്കോയില്‍നിന്നും കാനഡയില്‍നിന്നും അമേരിക്കക്കാര്‍ വാങ്ങിവരുന്നതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇന്റര്‍നെറ്റ് മരുന്നുകടകള്‍ ഉയര്‍ത്തുന്ന വെല്ലുവിളികളോടു പലരാജ്യങ്ങളും പ്രതികരിച്ചു തുടങ്ങിയിട്ടുണ്ട്.

കടപ്പാട്: മലയാള മനോരമ