ഭരണഘടനയുടെ നിര്‍ദേശകതത്വങ്ങളില്‍ അധികാരവികേന്ദ്രീകരണം സ്ഥാനംപിടിച്ചിട്ടുണ്ട്. സംസ്ഥാനങ്ങള്‍ എന്ന നിലയിലുള്ള അധികാരത്തെക്കുറിച്ചും അതില്‍ വിഭാവനം ചെയ്യുന്നു. ഇത്തരം കാഴ്ചപ്പാടുപോലും അംഗീകരിക്കാത്തതുകൊണ്ട് ഭരണഘടനതന്നെ മാറ്റിയെഴുതണം എന്നാണ് അവരുടെ അഭിപ്രായം. പാര്‍ലമെന്റിനെ പിരിച്ചുവിട്ട് പ്രസിഡന്‍ഷ്യല്‍ ഭരണരീതി കൊണ്ടുവരണം എന്ന സമീപനം ഇതിന്റെ തുടര്‍ച്ചയാണ്.

kodiyeri-on-rss-and-decentralisation2

kodiyeri

| #TodaysPoint : കോടിയേരി ബാലകൃഷ്ണന്‍ |

സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ദേശാഭിമാനി പത്രത്തില്‍ 14-10-2013ന് എഴുതിയ, “അധികാരവികേന്ദ്രീകരണവും മുന്നണികളുടെ നിലപാടും” എന്ന ലേഖനത്തിലെ 37 ശതമാനം വരുന്ന ഭാഗമാണ് ഇന്നത്തെ #TodaysPointല്‍ നല്‍കുന്നത്. വികേന്ദ്രീകരണവും ആര്‍.എസ്.എസ് നയവും സംബന്ധിച്ച സുപ്രധാന നിരീക്ഷണമാണ് പ്രസ്തുത ഭാഗം. അധികാര വികേന്ദ്രീകരണവും ഇടതുപക്ഷ നയവും വലതു, അതി വലതുപക്ഷ നയവും തമ്മിലുള്ള വ്യത്യാസങ്ങള്‍ അടയാളപ്പെടുത്താനാണ് പ്രസ്തുതലേഖനം ശ്രമിക്കുന്നത്.

quote-mark

അധികാരവികേന്ദ്രീകരണ പ്രക്രിയയെ വാക്കുകൊണ്ടുപോലും പിന്തുണയ്ക്കുന്നവരല്ല ബിജെപി. അവരെ നയിക്കുന്നത് ആര്‍.എസ്.എസാണ്. കേന്ദ്രീകൃത ഭരണസംവിധാനം എന്നതാണ് ആര്‍.എസ്.എസ് കാഴ്ചപ്പാട്. അതില്‍ ഒരു വിട്ടുവീഴ്ചയ്ക്കും അവര്‍ തയ്യാറല്ല.

ഇന്ത്യന്‍ ജനതയുടെ പൊതുവികാരമായി ഉയര്‍ന്നുവന്ന ഭാഷാ സംസ്ഥാന രൂപീകരണത്തെപ്പോലും ആര്‍.എസ്.എസ് എതിര്‍ത്തിരുന്നു. ഇതിന്റെ ഭാഗമായാണ് വിചാരധാരയില്‍, ഒരുതരത്തിലുമുള്ള അധികാരവികേന്ദ്രീകരണ പ്രക്രിയയും ഇല്ലാത്ത ഒരു ഭരണസംവിധാനം ഉണ്ടാകണം എന്ന കാഴ്ചപ്പാട് മുന്നോട്ടുവച്ചത്.

ഭരണഘടനയുടെ നിര്‍ദേശകതത്വങ്ങളില്‍ അധികാരവികേന്ദ്രീകരണം സ്ഥാനംപിടിച്ചിട്ടുണ്ട്. സംസ്ഥാനങ്ങള്‍ എന്ന നിലയിലുള്ള അധികാരത്തെക്കുറിച്ചും അതില്‍ വിഭാവനം ചെയ്യുന്നു. ഇത്തരം കാഴ്ചപ്പാടുപോലും അംഗീകരിക്കാത്തതുകൊണ്ട് ഭരണഘടനതന്നെ മാറ്റിയെഴുതണം എന്നാണ് അവരുടെ അഭിപ്രായം. പാര്‍ലമെന്റിനെ പിരിച്ചുവിട്ട് പ്രസിഡന്‍ഷ്യല്‍ ഭരണരീതി കൊണ്ടുവരണം എന്ന സമീപനം ഇതിന്റെ തുടര്‍ച്ചയാണ്.

പാര്‍ലമെന്ററി സംവിധാനത്തിന് എന്ത് പരിമിതികളുണ്ടെങ്കിലും അതിന്റെ പ്രധാന നേട്ടങ്ങളിലൊന്ന് വിവിധ പ്രദേശങ്ങളിലെ പ്രാതിനിധ്യം ഉറപ്പുവരുത്തി രാജ്യത്തിന്റെ നാനാത്വത്തില്‍ ഏകത്വം എന്ന കാഴ്ചപ്പാടിനെ പ്രതിഫലിപ്പിക്കുന്നുണ്ട് എന്നതാണ്. ഇത് ഇല്ലാതാക്കണം എന്നതാണ് സംഘപരിവാര്‍ അജണ്ട. ഏകഘടനയിലുള്ള ഭരണസംവിധാനത്തെയാണ് അവര്‍ വിഭാവനംചെയ്യുന്നത്. അതുകൊണ്ട് ഗോള്‍വാള്‍ക്കര്‍ വിചാരധാരയില്‍ ഇങ്ങനെ പറയുന്നു; ഈ ഏകഘടക ഭരണകൂടം സ്ഥാപിക്കാന്‍ തക്കവണ്ണം ഭരണഘടനയെ വീണ്ടുമൊന്ന് പരിശോധനാവിധേയമാക്കി പുതുക്കിയെഴുതട്ടെ.

r.s.s

ഇത്തരത്തില്‍ സംസ്ഥാനങ്ങള്‍പോലും ഉണ്ടാകാന്‍ പാടില്ലെന്ന നിലപാടുള്ളവര്‍ക്ക് തദ്ദേശസ്ഥാപനങ്ങള്‍ എന്ന വാക്കുതന്നെ പരിഗണനയിലില്ലാത്തത് സ്വാഭാവികം. ആര്‍.എസ്.എസിന്റെ ഈ അജണ്ട നടപ്പാക്കുന്നതിന്റെ ഭാഗമായാണ് ഫെഡറല്‍ സംവിധാനങ്ങളെ ദുര്‍ബലപ്പെടുത്തുക എന്ന നയം ബി.ജെ.പി സര്‍ക്കാര്‍ നടപ്പാക്കുന്നത്. മോഡിസര്‍ക്കാര്‍ അധികാരമേറ്റ ഉടന്‍ ഫെഡറലിസത്തിന്റെ കടയ്ക്കല്‍ കത്തിവയ്ക്കുംവിധം ആസൂത്രണ കമീഷനെ പിരിച്ചുവിടാന്‍ തയ്യാറായത് ഇതിന്റെ ഭാഗമാണ്.

പ്രായപൂര്‍ത്തി വോട്ടവകാശം നിലനില്‍ക്കുന്ന രാജ്യമാണ് നമ്മുടേത്. നിശ്ചിതവയസ്സ് കഴിഞ്ഞവര്‍ക്ക് മത്സരിക്കാനുള്ള ഭരണഘടനാപരമായ അവകാശവുമുണ്ട്. എന്നാല്‍, പൗരാവകാശങ്ങള്‍പോലും ഇല്ലാതാക്കാന്‍ ബിജെപി ശ്രമിക്കുകയുണ്ടായി. ഹരിയാന തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന പുരുഷന്മാര്‍ എസ്.എസ്.എല്‍.സി പാസാകണമെന്നും സ്ത്രീകള്‍ എട്ടാംക്ലാസ് പാസാകണമെന്നുമുള്ള നിബന്ധന വച്ചു. ഇതിന്റെ ഫലമായി 80 ശതമാനം വോട്ടര്‍മാരും തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അയോഗ്യരാകുന്ന സ്ഥിതിയുണ്ടായി. ഈ നിയമം കോടതിക്ക് റദ്ദാക്കേണ്ടിവന്നു.”

കടപ്പാട് : ദേശാഭിമാനി