എഡിറ്റര്‍
എഡിറ്റര്‍
തോമസ് ചാണ്ടിക്ക് വേണ്ടി ഹാജരാകരുതെന്ന് തന്‍ഖയോട് ഹസ്സന്‍; കോടതിയില്‍ ഹാജരാകുന്നത് അഭിഭാഷകന്‍ എന്ന നിലയിലെന്ന് തന്‍ഖ
എഡിറ്റര്‍
Tuesday 14th November 2017 9:49am

കൊച്ചി: മന്ത്രി തോമസ് ചാണ്ടിക്ക് വേണ്ടി ഹൈക്കോടതിയില്‍ ഹാജരാകരുതെന്ന് വിവേക് തന്‍ഖയോട് എം.എം ഹസ്സന്‍. വിവേക് തന്‍ഖയെ ഫോണില്‍ വിളിച്ചാണ് ഹസ്സന്‍ ആവശ്യം ഉന്നയിച്ചിരിക്കുന്നത്.

കോണ്‍ഗ്രസ് പ്രക്ഷോഭം ശക്തമാക്കുമ്പോള്‍ തന്‍ഖ ഹാജരാകുന്നത് ശരിയായ നടപടിയല്ല. വിവരം ഹൈക്കമാന്‍ഡിനെ അറിയിച്ചിട്ടുണ്ടെന്നും ഹസ്സന്‍ പറഞ്ഞു.

എന്നാല്‍ കോടതിയില്‍ ഹാജരാകുന്നത് അഭിഭാഷകന്‍ എന്ന നിലയിലാണെന്ന് തന്‍ഖ പ്രതികരിച്ചു. ട്വിറ്ററിലാണ് വിവേക് തന്‍ഖയുടെ പ്രതികരണം. കോണ്‍ഗ്രസ് നേതാവായ വിവേക് തന്‍ഖയാണ് തോമസ് ചാണ്ടിക്ക് വേണ്ടി ഇന്ന് ഹൈക്കോടതിയില്‍ ഹാജരാകുന്നത്.


Dont Miss ഗുരുവായൂരിലെ ആര്‍.എസ്.എസ് പ്രവര്‍ത്തകന്റെ കൊലപാതകം: മൂന്നുപേര്‍ അറസ്റ്റില്‍


ഭൂമി കൈയേറ്റ വിഷയത്തില്‍ മന്ത്രി തോമസ് ചാണ്ടി രാജിവെക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രക്ഷോഭം നടത്തുമ്പോള്‍ അതേ പാര്‍ട്ടിയുടെ എം.പി മന്ത്രിക്കു വേണ്ടി ഹാജരാകുന്നതിനെതിരെ നേതാക്കള്‍ നേരത്തേ രംഗത്തു വന്നിരുന്നു.

വിവേക് തന്‍ഖയെ പിന്തിരിപ്പിക്കണമെന്ന് എ.ഐ.സി.സി.നേതാക്കളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു.

തോമസ് ചാണ്ടിയുടെ സുഹൃത്തുകൂടിയായ വിവേക് തന്‍ഖ ഹൈക്കമാന്‍ഡിനെ അറിയിക്കാതെയാണ് ചാണ്ടിക്ക് വേണ്ടി ഹാജരാകുന്നത്. മധ്യപ്രദേശിലെ മുന്‍ അഡ്വക്കറ്റ് ജനറലാണ് തന്‍ഖ.

Advertisement