[] തിരുവനന്തപുരം: സിനിമാ നടി ഇനിയയുടെ വീട്ടില്‍ നടന്ന മോഷണവുമായി ബന്ധപ്പെട്ട് രണ്ടു പേര്‍ പിടിയിലായി. ഇനിയയുടെ സഹോദരിയുടെ പ്രതിശ്രുത വരനുള്‍പ്പെയെടുള്ള രണ്ടു പേരാണ് അറസ്റ്റിലായിട്ടുള്ളത്.

രണ്ടര ലക്ഷം രൂപ വിലവരുന്ന സ്വര്‍ണാഭരണങ്ങളും അഞ്ചു ലക്ഷം രൂപയും ഇവരുടെ വീട്ടില്‍ നിന്നും കഴിഞ്ഞ ദിവസം കളവു പോകുകയായിരുന്നു. വീട്ടുകാര്‍ സെക്കന്‍ഡ് ഷോ കാണാന്‍ പോയപ്പോഴായിരുന്നു മോഷണം.

ഇനിയയുടെ സഹോദരിയും സീരിയല്‍ നടിയുമായ സ്വാതിയുടെ പ്രതിശ്രുത വരനാണ് അറസ്റ്റിലായിട്ടുള്ളത്. സ്വാതിയുടെ വിവാഹനിശ്ചയത്തിനു ശേഷം വരന്റെ വീട്ടുകാര്‍ തന്നെ സമ്മാനിച്ചതായിരുന്നുവത്രെ മോഷണം പോയ സ്വര്‍ണ്ണാഭരണങ്ങള്‍.