പിണറായി വിജയന്റെയും കോടിയേരിയുടെയും ഫണ്ടുകള്‍ അമേരിക്കയിലേക്ക് പോകുന്നത് ബിലീവേഴ്‌സ് ചര്‍ച്ച് വഴി: ഷാജ് കിരണിന്റെ ശബ്ദരേഖ
Kerala News
പിണറായി വിജയന്റെയും കോടിയേരിയുടെയും ഫണ്ടുകള്‍ അമേരിക്കയിലേക്ക് പോകുന്നത് ബിലീവേഴ്‌സ് ചര്‍ച്ച് വഴി: ഷാജ് കിരണിന്റെ ശബ്ദരേഖ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 10th June 2022, 4:49 pm

പാലക്കാട്: ഷാജ് കിരണുമായുള്ള ശബ്ദ സംഭാഷണം പുറത്ത് വിട്ട് സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷ് . പിണറായി വിജയന്റെയും കോടിയേരി ബാലകൃഷ്ണന്റെയും ഫണ്ടുകള്‍ അമേരിക്കയിലേക്ക് പോകുന്നത് ബിലീവേഴ്‌സ് ചര്‍ച്ച് വഴിയാണെന്ന്‌ സ്വപ്‌ന സുരേഷ് ആരോപിച്ചു.

ഷാജ് കിരണ്‍ പറയുന്ന ഒന്നാം നമ്പറുകാരന്‍ മുഖ്യമന്ത്രി തന്നെയാണ്. ബിലീവേഴ്സ് ചര്‍ച്ചിന്റെ ഡയറക്ടര്‍മാരില്‍ ഒരാളാണ് ഷാജ് കിരണ്‍. മുഖ്യമന്ത്രിയടക്കമുള്ള ആളുകളുടെ ബിനാമിയുമാണ്‌. മൂന്നും അഞ്ചും ശതമാനം കമ്മീഷന്‍ വാങ്ങുന്ന റിയല്‍ എസ്റ്റേറ്റ് ബ്രോക്കര്‍ മാത്രമായ ഷാജിന് എങ്ങനെയാണ് ഇത്രയും കമ്പനികളുടെ ഡയറക്ടറാവാന്‍ കഴിയുന്നതെന്നും സ്വപ്ന സുരേഷ് ചോദിച്ചു.

പാലക്കാട് നടന്ന വാര്‍ത്താ സമ്മേളനത്തില്‍ ഓഡിയോ ക്ലിപ്പ് പുറത്ത് വിട്ടുകൊണ്ട് സംസാരിക്കുകയായിരുന്നു സ്വപ്ന സുരേഷ്.

‘എന്റെ ജീവന് ഭീഷണിയുള്ളതിനാലാണ് രഹസ്യമൊഴി നല്‍കിയത്. കോടിയേരി ബാലകൃഷ്ണന്റെ മക്കള്‍ വിദേശത്തേക്ക് പോകുന്നത് ബിലീവേഴ്‌സ് ചര്‍ച്ച് വഴിയാണ്. മുഖ്യമന്ത്രിയുടേയും കോടിയേരിയുടേയും ഫണ്ടുകളൊക്കെ പോകുന്നത് അമേരിക്കയിലേക്കാണ്. നികേഷ് കുമാര്‍ ആരാണ് എന്താണെന്നൊന്നും എനിക്കറിയില്ല. നികേഷുമായി എനിക്ക് യാതൊരു ബന്ധവുമില്ല,’ സ്വപ്‌ന പറഞ്ഞു.

തട്ടിക്കൊണ്ടുപോയ സരിത്തിനെ വിജിലന്‍സ് വിട്ടയക്കുമെന്ന് ഷാജ് കിരണ്‍ ആണ് തന്നോട് പറഞ്ഞത്. ഷാജ് കിരണിനെ വര്‍ഷങ്ങളായി അറിയാം. ശിവശങ്കറാണ് ഷാജ് കിരണിനെ പരിചയപ്പെടുത്തിയത്. പരിചയം പുതുക്കിയത് ശിവശങ്കറിന്റെ പുസ്തകമിറങ്ങിയ ശേഷമാണെന്നും സ്വപ്ന സുരേഷ് പറഞ്ഞു.

അതേസമയം ഒന്നര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ശബ്ദരേഖയാണ് സ്വപ്‌ന സുരേഷ് പുറത്ത് വിട്ടിരിക്കുന്നത്. പാലക്കാടുള്ള സ്വപ്‌നയുടെ ഓഫീസിന് മുന്നില്‍ വെച്ചാണ് ശബ്ദരേഖ പുറത്ത് വിട്ടത്.

ഷാജ് കിരണിന്റെ നാടകം ജനങ്ങളെ അറിയിക്കുന്നതിന് വേണ്ടിയാണ് ഓഡിയോ പുറത്തുവിടുന്നതെന്ന് സ്വപ്ന മാധ്യമങ്ങളോട് പറഞ്ഞു. ഷാജ് കിരണമായി വര്‍ഷങ്ങളായി ബന്ധമുണ്ട്. ഷാജിനെ പരിചയപ്പെടുത്തിയത് ശിവശങ്കറാണെന്നും സ്വപ്ന ആവര്‍ത്തിച്ചു. പിന്നീട് ശിവശങ്കറിന്റെ ആത്മകഥ വന്നതിന് ശേഷമാണ് പരിചയം പുതുക്കിയതെന്നും സ്വപ്ന പറഞ്ഞു.

Content Highlights: The voice conversation between Swapna and Shah Kiran was released