ജാതിവ്യവസ്ഥ, ആൺമേധാവിത്വം, ജാതിക്കൊലകൾ, ലിംഗരാഷ്ട്രീയം എന്നിവ പശ്ചാത്തലമാക്കി കാർത്തിക് സുബ്ബരാജ് ഒരുക്കിയ സിനിമയാണ് ഡൊറോത്തി. തമിഴ് സിനിമയിൽ ചിത്രം ഏറെ വിവാദങ്ങളുണ്ടായെങ്കിലും മലയാളി പ്രേക്ഷകരടക്കം ഡൊറോത്തിയെ ഇരു കൈയും നീട്ടി സ്വീകരിച്ചിരുന്നു. സിനിമയുടെ പ്രമേയം കൊണ്ടു തന്നെയാണ് ഒരു കൂട്ടം തമിഴ് പ്രേക്ഷകരെ സിനിമ അസ്വസ്ഥമാക്കിയത്.
ഒക്ടോബർ 23ന് നെറ്റ്ഫ്ലിക്സിലൂടെ സ്ട്രീമിങ് ആരംഭിച്ച ചിത്രത്തിന് പ്രേക്ഷകരിൽ നിന്ന് മികച്ച പ്രതികരണങ്ങളാണ് ലഭിച്ചത്. ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച സനന്തിന്റെയും റിഷികാന്തിന്റെയും കീർത്തി സുരേഷിന്റെയും പ്രകടനങ്ങൾ ശ്രദ്ധ നേടുകയും ഏറെ പ്രശംസിക്കപ്പെടും ചെയ്തിരുന്നു.
ചിത്രത്തിൽ കീർത്തി സുരേഷ് ഡൊറോത്തിയായാണ് വേഷമിട്ടത്. താരത്തിന്റെ കഥാപാത്രം സിനിമയിൽ കൊല്ലപ്പെടുകയാണ് ചെയ്യുന്നത്. ഡൊറോത്തിയെ കൊല്ലാനുണ്ടായ കാരണത്തെ പറ്റി സംസാരിക്കുകയാണ് സിനിമയുടെ സംവിധായകനായ കാർത്തിക് സുബ്ബരാജ്. ദി സൗത്ത് സിനിമക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പങ്ക് വെച്ചത്.
‘ഞാൻ പോലും അത് യഥാർത്ഥത്തിൽ എഴുതിയിട്ടില്ല. അവൾ കൊല്ലപ്പെടുന്നതും മുറിവേൽക്കുന്നതുമായ രംഗം ഞാൻ ചിത്രീകരിച്ചിട്ടില്ല. കാരണം പ്രേക്ഷകർക്ക് കാര്യങ്ങൾ എന്താണെന്ന് മനസ്സിലാക്കാൻ കഴിയുന്ന രീതിയിൽ അത് അവതരിപ്പിക്കാനാണ് ആദ്യം ആസൂത്രണം ചെയ്തിരുന്നത്. എനിക്ക് കാരണം അറിയേണ്ടതില്ലായിരുന്നു, പുരുഷന്മാരാണല്ലോ കാരണം.

ഡൊറോത്തി. Photo. Facebook.com. IMDb
അവർ മരിച്ചതിനു കാരണം പുരുഷന്മാരാണ്. ഞാൻ ഒട്ടും ആഗ്രഹിക്കാത്ത എന്നാൽ യാദൃശ്ചികമായി സംഭവിച്ചുപോയ ചില വഴികളിലൂടെയാണ് ഞാനപ്പോൾ പോയത്. കാരണം അവർ അത്തരത്തിലുള്ള ആളുകളാണ്. അതായത് നമ്മൾ നേരത്തെ അവർക്ക് കാണിച്ചുകൊടുത്തിട്ടുള്ളതു പോലെയുള്ള ആളുകൾ,’ കാർത്തിക് പറഞ്ഞു.
ആ വീട്ടിൽ സ്ത്രീകൾക്ക് അവിടെ ജീവിക്കാനും അതിജീവിക്കാനും കഴിയുമെന്ന് നമുക്കറിയാമെന്നും അമ്മയും സുബ്ബുവിന്റെ സഹോദരിയും അങ്ങനെ എല്ലാവരും കൊല്ലപ്പെട്ടത് മറ്റ് പല കാരണങ്ങളാലാണെന്നും അതിന് ഒട്ടേറെ കാരണങ്ങളുണ്ടെന്നുമാണ് അദ്ദേഹം പറയുന്നത്.
‘സുബ്ബു വിശദീകരിക്കുന്നതനുസരിച്ച് അവന്റെ സഹോദരി എന്തിനാണ് മരിച്ചതെന്ന് അവന് അറിയില്ല. അവളുടെ പ്രണയ ബന്ധത്തെ തുടർന്നാണ് അവളെ കൊലപ്പെടുത്തിയത്. തൊട്ടടുത്ത ദിവസം അവളുമായി പ്രണയ ബന്ധമുണ്ടായിരുന്ന ആ വ്യക്തിയും മരിച്ചു. ഇതിനർത്ഥം ഒരു സ്ത്രീയുടെ പേരിൽ അവർ കൊലപാതകം നടത്തിയിട്ടുണ്ടാകാം എന്നാണ്,’ അദ്ദേഹം പറഞ്ഞു.
Content Highlight: The scene where she is killed or injured has not been depicted; she could have survived said Karthik Subbaraj.
