കൊച്ചി: എ.ഡി.ജി.പിയായിരുന്ന എസ്. ശ്രീജിത്തിനെ ഡി.ജി.പിയാക്കി ഉയര്‍ത്തിയ സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തിനെതിരെ കടുത്ത അതൃപ്തിയും വിമര്‍ശനവും ഉയര്‍ത്തി ഹൈക്കോടതി.
അഴിമതി ആരോപണങ്ങളും അന്വേഷണങ്ങളും നേരിടുന്ന ഒരു ഉദ്യോഗസ്ഥന് സ്ഥാനക്കയറ്റം നല്‍കാന്‍ എന്താണ് ഇത്ര തിടുക്കമെന്നും, നിലവിലെ ഈ നടപടി പൂര്‍ണമായും ചട്ടവിരുദ്ധമാണെന്നും കോടതി നിരീക്ഷിച്ചു.
കോടതിയുടെ മുമ്പാകെ ഹരജി നിലനില്‍ക്കവെ തന്നെ അഴിമതി ആരോപണ വിധേയനായ വ്യക്തിക്ക് ഡി.ജി.പി പദവി നല്‍കാന്‍ സര്‍ക്കാര്‍ എന്തുകൊണ്ടാണ് ഇത്രയും തിടുക്കം കാണിച്ചതെന്ന് കോടതി ചോദിച്ചു.
എ.ഡി.ജി.പിയില്‍ നിന്ന് ഡി.ജി.പിയായി സ്ഥാനക്കയറ്റം നല്‍കുന്ന സമയത്ത് ആവശ്യമായ വിജിലന്‍സ് ക്ലിയറന്‍സ് ലഭ്യമാക്കിയിട്ടുണ്ടോ എന്നും ചോദിച്ച കോടതി, ഈ വിഷയങ്ങളില്‍ വ്യക്തവും കൃത്യവുമായ മറുപടി നല്‍കാനും സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ഹെഡ്ക്വാര്‍ട്ടേഴ്‌സ് എ.ഡി.ജി.പിയായി സേവനമനുഷ്ഠിക്കവേ ബോഡി ബില്‍ഡര്‍മാര്‍ക്ക് ഇന്‍സ്‌പെക്ടര്‍മാരായി നിയമനം നല്‍കുന്നതിനായി എസ്. ശ്രീജിത്ത് വഴിവിട്ട ഇടപെടലുകള്‍ നടത്തുകയും അഴിമതി കാണിക്കുകയും ചെയ്തുവെന്ന് ആരോപിച്ച് കെ.എം. ഷാജഹാന്‍ സമര്‍പ്പിച്ച ഹരജിയിലാണ് ഹൈക്കോടതിയുടെ പരാമര്‍ശങ്ങള്‍.
പരാതിയില്‍ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ സര്‍ക്കാരിന് കോടതി അനുവദിച്ച രണ്ടാഴ്ചത്തെ കാലാവധി അവസാനിക്കാനിരിക്കെയാണ് ഈ വിമര്‍ശനം ഉയര്‍ന്നത്.
വിജിലന്‍സ് ഡയറക്ടര്‍ അന്വേഷണാനുമതി തേടിയെങ്കിലും ആഭ്യന്തര-വിജിലന്‍സ് വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി അത് നിരസിച്ചതായി ഹരജിയില്‍ ചൂണ്ടിക്കാണിക്കുന്നു. മുന്‍ ആഭ്യന്തര സെക്രട്ടറിയും നിലവിലെ ചീഫ് സെക്രട്ടറിയുമായ ബിശ്വനാഥ് സിന്‍ഹ, ആഭ്യന്തര സെക്രട്ടറി മിന്‍ഹാജ് ആലം എന്നിവര്‍ ശ്രീജിത്തിനെ വഴിവിട്ട് സഹായിക്കുകയാണെന്നും കെ.എം. ഷാജഹാന്‍ ആരോപിക്കുന്നു.
എന്നാല്‍, ശ്രീജിത്തിന് നല്‍കിയ സ്ഥാനക്കയറ്റം ഒരു സ്വാഭാവിക സര്‍വീസ് നടപടി മാത്രമാണെന്നാണ് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കിയത്. ജൂലൈ 31-നാണ് എസ്. ശ്രീജിത്തിനെ ഡി.ജി.പിയായി ഉയര്‍ത്തിക്കൊണ്ട് സര്‍ക്കാര്‍ ഔദ്യോഗികമായി ഉത്തരവിറക്കിയത്.
Content Highlight: The High Court has expressed opposition to the state government’s decision to elevate S. Sreejith from ADGP to DGP.