ഇന്ത്യ – അഫ്ഗാനിസ്ഥാന്‍ പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരം ദല്‍ഹി അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ ആരംഭിച്ചിരിക്കുകയാണ്. മത്സരത്തില്‍ ടോസ് നേടിയ അഫ്ഗാനിസ്ഥാന്‍ ഇന്ത്യയെ ബാറ്റിങ്ങിനയച്ചു. ആദ്യ രണ്ട് മത്സരങ്ങളില്‍ വിജയിച്ച ഇന്ത്യ മൂന്നാം മത്സരവും ജയിച്ച് പരമ്പര തൂത്തുവാരാനുള്ള ഒരുക്കത്തിലാണ്.

അഭിഷേക് ശര്‍മയും സഞ്ജു സാംസണുമാണ് ഇന്ത്യയ്ക്കായി ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്തത്. ആദ്യ വിക്കറ്റില്‍ സെഞ്ച്വറി കൂട്ടുകെട്ടുമായാണ് ഇരുവരും തിളങ്ങുന്നത്. ഒരുവശത്ത് നിന്ന് അഭിഷേക് തന്റെ ബ്രൂട്ടല്‍ ഹാര്‍ഡ് ഹിറ്റിങ് പുറത്തെടുക്കുമ്പോള്‍ മറുവശത്ത് വിക്കറ്റ് നഷ്ടപ്പെടുത്താതെയും അതേസമയും സ്‌ട്രൈക് റേറ്റ് കുറയാതെയുമാണ് സഞ്ജു ബാറ്റിങ് തുടരുന്നത്.

അഫ്ഗാനെതിരെ ഒറ്റ റണ്‍സ് നേടിയതോടെ കരിയറിലെ മറ്റൊരു നാഴികക്കല്ല് താണ്ടാനും സഞ്ജുവിനായി. അന്താരാഷ്ട്ര ടി-20യില്‍ 1500 റണ്‍സെന്ന നേട്ടത്തിലാണ് താരമെത്തിയത്. കരിയറിലെ 69ാം ഇന്നിങ്‌സിലാണ് സഞ്ജു ഈ നേട്ടത്തിലെത്തിയത്.

ഇന്ത്യയ്ക്കായി 1500 റണ്‍സ് പൂര്‍ത്തിയാക്കുന്ന 12ാം താരമാണ് സഞ്ജു.

സഞ്ജു സാംസണ്‍. Photo: BCCI

ടി-20യില്‍ ഏറ്റവുമധികം റണ്‍സ് നേടുന്ന ഇന്ത്യന്‍ താരങ്ങള്‍

(താരം – ഇന്നിങ്‌സ് – റണ്‍സ് എന്നീ ക്രമത്തില്‍)

രോഹിത് ശര്‍മ – 151 – 4231

വിരാട് കോഹ്‌ലി – 117 – 4188

സൂര്യകുമാര്‍ യാദവ് – 107 – 3272

ഹര്‍ദിക് പാണ്ഡ്യ – 109 – 2288

കെ.എല്‍. രാഹുല്‍ – 68 – 2265

ശിഖര്‍ ധവാന്‍ – 66 – 1759

അഭിഷേക് ശര്‍മ – 58 – 1754

ഇഷാന്‍ കിഷന്‍ – 57 – 1688

തിലക് വര്‍മ – 58 – 1663

എം.എസ്. ധോണി – 85 – 1617

സുരേഷ് റെയ്‌ന – 66 – 1605

സഞ്ജു സാംസണ്‍ – 69* – 1500*

ശ്രേയസ് അയ്യര്‍ – 59 – 1434

അതേസമയം, മത്സരം എട്ട് ഓവര്‍ പിന്നിടുമ്പോള്‍ വിക്കറ്റൊന്നും നഷ്ടപ്പെടാതെ 124 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ. അഭിഷേക് 28 പന്തില്‍ 93 റണ്‍സും സഞ്ജു 20 പന്തില്‍ 31 റണ്‍സും നേടിയാണ് ക്രീസില്‍ തുടരുന്നത്.

ഇന്ത്യ പ്ലെയിങ് ഇലവന്‍

സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), അഭിഷേക് ശര്‍മ, ഇഷാന്‍ കിഷന്‍, ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), തിലക് വര്‍മ, നിതീഷ് കുമാര്‍ റെഡ്ഡി, ശിവം ദുബെ, അക്‌സര്‍ പട്ടേല്‍, രവി ബിഷ്‌ണോയ്, ജസ്പ്രീത് ബുംറ, യാഷ് താക്കൂര്‍.

അഫ്ഗാനിസ്ഥാന്‍ പ്ലെയിങ് ഇലവന്‍

ഇബ്രാഹിം സദ്രാന്‍ (ക്യാപ്റ്റന്‍), റഹ്മാനുള്ള ഗുര്‍ബാസ് (വിക്കറ്റ് കീപ്പര്‍), സെദ്ദിഖുള്ള അടല്‍, നൂര്‍ ഉള്‍ റഹ്മാന്‍, ഡാര്‍വിഷ് റസൂലി, അസ്മത്തുള്ള ഒമര്‍സായ്, മുഹമ്മദ് നബി, റാഷിദ് ഖാന്‍, മുജീബ് ഉര്‍ റഹ്മാന്‍, ഫസല്‍ഹഖ് ഫാറൂഖി, അബ്ദുള്ള അഹമ്മദ്‌സായ്.

 

Content Highlight: IND vs AFG: Sanju Samson completes 1500 T20I Runs