ലക്‌നൗ: ഉത്തര്‍ പ്രദേശില്‍ പൂജാരിയെ വെടിവെച്ചു . സ്ഥല തര്‍ക്കത്തെ തുടര്‍ന്നാണ് പൂജാരിക്ക് നേരെ ആക്രമണമുണ്ടായത്. ഗോണ്ട എന്ന സ്ഥലത്തെ രാം ജാനകി ക്ഷേത്രത്തിലെ പൂജാരിയായ സാമ്രാട്ട് ദാസിന് നേരെയാണ് വെടിവെപ്പുണ്ടായത്.

ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. വെടിവെപ്പില്‍ പരിക്കേറ്റ സാമ്രാട്ട് ദാസിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ഗുരുതര സ്ഥിതിയിലായിരുന്നതിനാല്‍ ലക്‌നൗവിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ നിര്‍ദേശിക്കുകയായിരുന്നു.

നിലവില്‍ ലക്‌നൗവില്‍ ചികിത്സയില്‍ കഴിയുന്ന ഇയാളുടെ സ്ഥിതി ഗുരുതരമാണെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചിട്ടുള്ളത്.

നാല് പേര്‍ ചേര്‍ന്നാണ് സാമ്രാട്ടിനെ ആക്രമിച്ചതാണെന്നാണ് പ്രാഥമിക നിഗമനം. ഇതിയ തോക്ക് സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന കേസില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

അക്രമകാരികളെന്ന് സംശയിക്കുന്നവരും സാമ്രാട്ട് ദാസും തമ്മില്‍ വര്‍ഷങ്ങളായി സ്ഥലതര്‍ക്കം നിലനിന്നിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

സംഭവത്തില്‍ അന്വേഷണം ശക്തമാക്കുമെന്നും എത്രയും വേഗം കൊലയാളികളെ പിടികൂടുമെന്നും പൊലീസ് അറിയിച്ചു.

ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Temple Priest shot in Uttar Pradesh over Land Dispute