ചെന്നൈ: തമിഴ് നടന്‍ നെല്ലയ് ശിവ(69) ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു. ചൊവ്വാഴ്ച വൈകുന്നേരം തിരുനെല്‍വേലിയിലെ പനക്കുടിയിലുള്ള തന്റെ വീട്ടിലായിരുന്നു അന്ത്യം.

ഹാസ്യനടനെന്ന നിലയില്‍ തമിഴ് സിനിമയിലെ നിറസാന്നിധ്യമായിരുന്നു അദ്ദേഹം. 1985ല്‍ പാണ്ഡ്യരാജന്‍ സംവിധാനം ചെയ്ത ആണ്‍ പാവം എന്ന സിനിമയിലൂടെയാണ് നെല്ലയ് ശിവ സിനിമാജീവിതം ആരംഭിക്കുന്നത്.

വെട്രി കൊടി കാറ്റ്, മഹാപ്രഭു, സാമി, അന്‍പേ ശിവം, തിരുപ്പാച്ചി തുടങ്ങി നിരവധി സിനിമകളില്‍ അദ്ദേഹം ശ്രദ്ധേയമായ വേഷങ്ങളില്‍ അഭിനയിച്ചു. പാണ്ഡിയന്‍ സ്റ്റോര്‍സ്, മാമാ മാപ്പിളൈ തുടങ്ങിയ സീരിയലുകളില്‍ അദ്ദേഹം വേഷമിട്ടിട്ടുണ്ട്.

കഴിഞ്ഞ ഏപ്രിലില്‍ ഒ.ടി.ടി പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്ത തൃഷ നായകനായ പരമപഥം വിലയാട്ടാണ് നെല്ലയ് ശിവ അവസാനമായി അഭിനയിച്ച സിനിമ. ഇതോടെ 35 വര്‍ഷം നീണ്ട സിനിമാ ജീവിതത്തിനാണ് അന്ത്യമായത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

 

Content Highlightstamil actor nellai siva dies