'തൈമൂറിന് ലഭിക്കുന്ന കവറേജ് അധ്വാനിക്കുന്ന എനിക്ക് കിട്ടുന്നില്ല', കങ്കണ സ്വജനപക്ഷ വാദം നടത്തുന്നത് സ്വന്തം കാര്യത്തിന് വേണ്ടിയെന്നും തപ്‌സി
DMOVIES
'തൈമൂറിന് ലഭിക്കുന്ന കവറേജ് അധ്വാനിക്കുന്ന എനിക്ക് കിട്ടുന്നില്ല', കങ്കണ സ്വജനപക്ഷ വാദം നടത്തുന്നത് സ്വന്തം കാര്യത്തിന് വേണ്ടിയെന്നും തപ്‌സി
ന്യൂസ് ഡെസ്‌ക്
Saturday, 25th July 2020, 9:35 pm

ബോളിവുഡില്‍ കങ്കണ റണൗത്തും തപ്‌സി പന്നുവും തമ്മിലുള്ള തര്‍ക്കം തുടരുന്നു. കങ്കണ സ്വന്തം ലാഭം മാത്രം മുന്നില്‍ കണ്ടാണ് സ്വജനപക്ഷ പാതവാദത്തെ ഉപയോഗിക്കുന്നതെന്നാണ് തപ്‌സി ആരോപിക്കുന്നത്. തനിക്കും ഒരു പാട് സിനിമകള്‍ താരകുടുംബാധിപത്യം കാരണം നഷ്ടപ്പെട്ടിട്ടുണ്ടെന്നും എന്നാല്‍ ഒരിക്കല്‍ പോലും കങ്കണ തനിക്ക് പിന്തുണയറിയിച്ചിട്ടില്ലെന്നുമാണ് തപ്‌സി പറയുന്നത്. ന്യൂസ് 18 ന് നല്‍കിയ അഭിമുഖത്തിലാണ് തപ്‌സിയുടെ അഭിപ്രായം.

‘ താരമക്കള്‍ കാരണം എനിക്ക് സിനിമകള്‍ നഷ്ടപ്പെട്ടിട്ടുണ്ട്. തൊഴില്‍ മാനദണ്ഡങ്ങള്‍ പാലിക്കാതെ ഞാന്‍ മാറ്റി നിര്‍ത്തപ്പെട്ടിട്ടുണ്ട്. പതി പ്തനി ഓര്‍ വൊ എന്ന സിനിമയില്‍ നിന്ന് എന്നെ മാറ്റിയിരുന്നു, അവര്‍ (കങ്കണ) ഒരിക്കലും വന്ന് എന്നെ പിന്തുണച്ചിട്ടില്ല. ഞാനത് ആവശ്യപ്പെട്ടിട്ടുമില്ല,’ തപ്‌സി പറഞ്ഞു.

അതേ സമയം ബോളിവുഡിലെ സ്വജനപക്ഷപാതത്തിന് മാധ്യമങ്ങള്‍ക്കും പ്രേക്ഷകര്‍ക്കും പങ്കുണ്ടെന്നും തപ്‌സി പറഞ്ഞു. കരീന കപൂറിന്റെ മകന്‍ തൈമൂറിനെ നടി ഉദാഹരിക്കുകയും ചെയ്തു.

‘തൈമൂറിന് ലഭിക്കുന്ന മാധ്യമ ശ്രദ്ധ നോക്കൂ, വളരെധികം അധ്വാനിച്ചിട്ടും എനിക്ക് ഇത്തരത്തിലുള്ള കവറേജ് കിട്ടുന്നില്ല. പക്ഷെ പക്ഷേ പേരുകള്‍ പറഞ്ഞും ആളുകളെ ഹരാസ് ചെയ്യുന്നത് ശരിയല്ല,’ തപ്‌സി പറഞ്ഞു.

തപ്സി പിന്നുവിനെയും സ്വര ഭാസ്‌കറിനെയും കുറിച്ച് നടി കങ്കണ റണൗത്ത് റിപ്ലബിക് ടിവിയോട് നടത്തിയ പരാമര്‍ശം വിവാദമായിരുന്നു. ഇരുവരും കരണ്‍ ജോഹറുള്‍പ്പെടെയുള്ള വന്‍കിട നിര്‍മാതാക്കളെ പിന്തുണയ്ക്കുകയാണെന്നും ഇവര്‍ കാരണം തന്നെയാണ് ഇരു നടികളും ബി ഗ്രേഡ് നടിമാരായിരിക്കുന്നതെന്നും അവര്‍ ശ്രദ്ധ പിടിച്ചു പറ്റാന്‍ ശ്രമിക്കുന്ന ഔട്ട് സൈഡേര്‍സ് ആണെന്നും കങ്കണ പറഞ്ഞിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,  പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ