ഇതുവരെ നല്ലത് പറയാത്തവര്‍ നല്ലതെന്ന് പറഞ്ഞു, മോശമായിട്ട് പറഞ്ഞവരുമുണ്ട്; ഐ നോബഡിയ്ക്ക് ലഭിച്ച പ്രതികരണങ്ങളെ കുറിച്ച് സുധി കോപ്പ
Malayalam Cinema
ഇതുവരെ നല്ലത് പറയാത്തവര്‍ നല്ലതെന്ന് പറഞ്ഞു, മോശമായിട്ട് പറഞ്ഞവരുമുണ്ട്; ഐ നോബഡിയ്ക്ക് ലഭിച്ച പ്രതികരണങ്ങളെ കുറിച്ച് സുധി കോപ്പ
അശ്വിന്‍ രാജേന്ദ്രന്‍
Thursday, 23rd July 2026, 4:15 pm

ഈ മാസം തിയേറ്ററുകളിലെത്തിയ ചിത്രങ്ങളില്‍ പ്രേക്ഷകര്‍ക്ക് ഏറെ പ്രതീക്ഷയുള്ള ചിത്രമായിരുന്നു നിസാം ബഷീര്‍ സംവിധാനം ചെയ്ത ഐ നോബഡി. പുറത്തുവിട്ട അപ്‌ഡേറ്റുകളിലൂടെ വലിയ പ്രതീക്ഷയായിരുന്നു പ്രേക്ഷകരില്‍ നിന്നും ചിത്രത്തിന് ലഭിച്ചത്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ പൃഥ്വിരാജും പാര്‍വതി തിരുവോത്തും പ്രധാനവേഷത്തിലെത്തിയ ചിത്രത്തിന് സമ്മിശ്ര പ്രതികരണമായിരുന്നു റിലീസിന് ശേഷം ലഭിച്ചത്.

ഐ നോബഡി. Photo: X.com

ഇത് ചിത്രത്തിന്റെ കളക്ഷനെ കാര്യമായി ബാധിക്കുകയും ചിത്രം പരാജയമായി മാറുകയും ചെയ്ത കാഴ്ചയ്ക്കായിരുന്നു സിനിമാ ലോകം സാക്ഷ്യം വഹിച്ചത്. ചിത്രത്തിന്റെ ആദ്യ പകുതി ഗംഭീരമെന്ന് പലരും അഭിപ്രായപ്പെട്ടപ്പോള്‍ രണ്ടാം പകുതിയിലാണ് ചിത്രം കൈവിട്ടതെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. ഇപ്പോഴിതാ ചിത്രത്തിന് ലഭിച്ച പ്രതികരണങ്ങളെ കുറിച്ച് സംസാരിക്കുകയാണ് ഐ നോബഡിയില്‍ പ്രധാനവേഷം കൈകാര്യം ചെയ്ത സുധി കോപ്പ.

‘ഒരു േ്രപക്ഷകനെന്ന നിലയില്‍ ഞാന്‍ എല്ലാ ചിത്രങ്ങള്‍ക്കും അഭിപ്രായം പറയാറുണ്ട്. എല്ലാ ചിത്രങ്ങളും തിയേറ്ററില്‍ പോയി കാണാറുള്ളത് കൊണ്ട് തന്നെ ഞങ്ങളുടെ സര്‍ക്കിളില്‍ തന്നെയാണ് അഭിപ്രായം പറയാറുള്ളത്. അല്ലാതെ ഫോണ്‍ വിളിച്ച് ആരോടും ആ പടം കാണല്ലേ എന്നൊന്നും പറയാറില്ല. ഇത്തരത്തില്‍ ഐ നോബഡിയെ കുറിച്ച് പല പല അഭിപ്രായങ്ങളാണ് പറഞ്ഞിട്ടുള്ളത്. ഒരിക്കലും നല്ലത് പറയാത്ത ആളുകള്‍ നല്ല ചിത്രമെന്ന് ഐ നോബഡിയെ പറഞ്ഞിട്ടുണ്ട്. അടിപൊളി ആണെന്ന് പറഞ്ഞ റിവ്യൂവേഴ്‌സും മോശമാണെന്ന് പറഞ്ഞ റിവ്യൂവേഴ്‌സും ഉണ്ട്,’ സുധി പറഞ്ഞു.

ഐ നോബഡി. Photo: The Hindu

കെട്ട്യോളാണ് എന്റെ മാലാഖ, റോഷാക്ക് തുടങ്ങിയ ചിത്രങ്ങള്‍ക്ക് ശേഷം നിസാം ബഷീര്‍ സംവിധാനം ചെയ്ത ചിത്രമാണ് ഐ നോബഡി. കേരള ബോക്‌സ് ഓഫീസില്‍ നിന്നും ഏഴ് കോടിയോളം മാത്രം നേടിയ ഐ നോബഡി ഇതിനോടകം 15 കോടി രൂപ മാത്രമാണ് തിയേറ്ററുകളില്‍ നിന്നും നേടിയിട്ടുള്ളത്.

Content Highlight: Sudhi Koppa talks about the mixed reviews for I Nobody Movie starring Prithviraj Sukumaran

അശ്വിന്‍ രാജേന്ദ്രന്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.