ഇന്ത്യന്‍ താരം യശസ്വി ജെയ്‌സ്വാളിന് പിന്തുണയുമായി മുന്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ദീപ് ദാസ്ഗുപ്ത. 2027ലെ ലോകകപ്പിന് മുന്നോടിയായി ജെയ്‌സ്വാളിന് ഏകദിന മത്സരത്തില്‍ അവസരം നല്‍കണമെന്ന് അദ്ദേഹം പറഞ്ഞു. ലോകകപ്പിന് മുമ്പ് ജെയ്‌സ്വാളിനെയും തയ്യാറാക്കി നിര്‍ത്തണമെന്ന് ദാസ്ഗുപ്ത ചൂണ്ടിക്കാട്ടി.
‘നിങ്ങള്‍ ജെയ്‌സ്വാളിന് കളിക്കാന്‍ സമയം നല്‍കണം. അവര്‍ അത് എങ്ങനെ കൈകാര്യം ചെയ്യുമെന്ന് എനിക്കറിയില്ല. പക്ഷേ ലോകകപ്പിന് മുമ്പ് നിങ്ങള്‍ യശസ്വിക്ക് കളിക്കാന്‍ കുറച്ച് അവസരം നല്‍കണം. അങ്ങനെയാണെങ്കില്‍ അദ്ദേഹം അതിന് വേണ്ടി തയ്യാറാകും. ലോകകപ്പിന് ഒരു മാസം മുമ്പ് നിങ്ങള്‍ക്ക് പെട്ടെന്ന് മനസിലാകില്ല യശസ്വി കളിക്കുമോ എന്ന്. നിങ്ങള്‍ അവനെയും തയ്യാറാക്കി നിര്‍ത്തണം,’ ദാസ്ഗുപ്ത തന്റെ യൂട്യൂബ് ചാനലില്‍ പറഞ്ഞു.
ജെയ്സ്വാള്‍ സെഞ്ച്വറി ആഘോഷിക്കുന്ന ചിത്രം
ഇന്ത്യയ്ക്ക് വേണ്ടി 2025 ഫെബ്രുവരിയിലാണ് ജെയ്സ്വാള്‍ ഏകദിനത്തില്‍ അരങ്ങേറ്റം കുറിച്ചത്. ആറ് ഏകദിനങ്ങളില്‍ നിന്ന് 285 റണ്‍സ് താരം നേടിയിട്ടുണ്ട്. 116* റണ്‍സിന്റെ ഉയര്‍ന്ന സ്‌കോറും താരത്തിനുണ്ട്. 71.2 എന്ന ആവറേജിലാണ് താരം റണ്‍സ് നേടിത്. 97.6 സ്‌ട്രൈക്ക് റേറ്റിലാണ് താരത്തിന്റെ ബാറ്റിങ്.
രണ്ട് സെഞ്ച്വറികളാണ് ഏകദിനത്തിലെ ആറ് മത്സരങ്ങളില്‍ നിന്ന് ജെയ്‌സ്വാള്‍ അക്കൗണ്ടിലാക്കിയത്. 2025 ചാമ്പ്യന്‍സ് ട്രോഫി ടീമിന്റെ ഭാഗമായിരുന്നെങ്കിലും ജെയ്‌സ്വാളിന് കളത്തിലിറങ്ങാന്‍ അവസരം ലഭിച്ചില്ല. പകരക്കാരനായി വരുണ്‍ ചക്രവര്‍ത്തിയെയായിരുന്നു ടീമില്‍ ഉള്‍പ്പെടുത്തിയത്.
അതേസമയം 2026ല്‍ അഫ്ഗാനിസ്ഥനെതിരെയാണ് ജെയ്‌സ്വാള്‍ അവസാനമായി ഏകദിനത്തില്‍ കളിച്ചത്. മത്സരത്തില്‍86 പന്തില്‍ 110 റണ്‍സാണ് താരം നേടിയത്. 14 ഫോറും മൂന്ന് സിക്‌സും താരം നേടിയിരുന്നു.
ടി-20യില്‍ 23 മത്സരത്തിലെ 22 ഇന്നിങ്‌സില്‍ നിന്ന് 723 റണ്‍സ് താരം നേടിയിട്ടുണ്ട്. അതേസമയം നിലവില്‍ ഇന്ത്യയുടെ ടെസ്റ്റ് ടീമില്‍ മാത്രമാണ് ജെയ്‌സ്വാളിന് അവസരം ലഭിക്കുന്നത്.
Content Highlight: Deep Dasgupta Supports Indian Player Yashasvi Jaiswal Ahead 2027 ODI World Cup
