മലയാളത്തിന് പുറമെ അന്യഭാഷയിലും ഗംഭീര പ്രൊജക്ടുകള്‍ ലൈനപ്പിലുള്ള നടന്മാരിലൊരാളാണ് പൃഥ്വിരാജ്. താരത്തിന്റെ ഏറ്റവും പുതിയ ചിത്രമായ ദായ്‌റ റിലീസിന് തയാറെടുക്കുകയാണ്. ബോളിവുഡിലെ ഗംഭീര സംവിധായകരിലൊരാളായ മേഘ്‌ന ഗുല്‍സാര്‍ സംവിധാനം ചെയ്ത ചിത്രത്തിന്റെ ട്രെയ്‌ലര്‍ സിനിമാപ്രേമികള്‍ക്കിടയില്‍ വലിയ ചര്‍ച്ചയായിരുന്നു.

പൊലീസ് എന്‍കൗണ്ടര്‍ പ്രമേയമായി വരുന്ന ചിത്രത്തില്‍ എ.സി.പി രമണ്‍ കുമാര്‍ എന്ന കഥാപാത്രമായാണ് പൃഥ്വി വേഷമിടുന്നത്. താരത്തിന്റെ കരിയറിലെ മികച്ച കഥാപാത്രങ്ങളിലൊന്നാകും രമണ്‍ കുമാറെന്ന് പലരും അഭിപ്രായപ്പെടുന്നുണ്ട്. ബോളിവുഡ് താരം കരീന കപൂറും ദായ്‌റയില്‍ പ്രധാനവേഷം കൈകാര്യം ചെയ്യുന്നു.

ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി നടക്കുന്ന പ്രസ് മീറ്റാണ് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച. പ്രസ് മീറ്റിനെ പൃഥ്വിയോട് ഒരാള്‍ ചോദിച്ച ചോദ്യവും അതിന് താരം നല്‍കിയ മറുപടിയും പലരുടെയും ശ്രദ്ധയാകര്‍ഷിച്ചു. ദായ്‌റയിലെ രമണ്‍ കുമാറും പൃഥ്വിയും തമ്മില്‍ എന്തെങ്കിലും സാമ്യതയുണ്ടോ എന്ന ചോദ്യത്തിന് ഒരു കാര്യത്തില്‍ മാത്രം സാമ്യതയുണ്ടെന്നായിരുന്നു താരത്തിന്റെ മറുപടി.

‘രമണ്‍ കുമാറും ഞാനും ഒരു കാര്യത്തില്‍ സിമിലറാണ്. ഞങ്ങള്‍ക്ക് രണ്ടുപേര്‍ക്കും ദേഷ്യം കണ്‍ട്രോള്‍ ചെയ്യാനറിയില്ല. എന്റെ ഏറ്റവും മോശം ക്വാളിറ്റികളിലൊന്നാണത്. അത് ഇത്രയും അഭിമാനത്തോടെ പറയേണ്ട കാര്യമല്ല എന്നെനിക്ക് അറിയാം. അത് ശരിയാക്കാന്‍ എന്നാലാകും വിധം ഞാന്‍ പ്രയത്‌നിക്കുന്നുണ്ട്. ഇപ്പോള്‍ അതില്‍ ചെറിയ മാറ്റം വന്നിട്ടുണ്ടെന്ന് തോന്നുന്നു.

അച്ഛനായതിന് ശേഷമാണ് അക്കാര്യത്തില്‍ മാറ്റം വന്നതെന്ന് പറയാം. മുമ്പ് ഉള്ളതിനെക്കാള്‍ കുറച്ചൊക്കെ മെച്ചപ്പെട്ടിട്ടുണ്ടെന്നാണ് തോന്നുന്നത്. ആ ഒരു ഇമോഷനെ നിയന്ത്രിക്കുന്ന കാര്യത്തില്‍ മാത്രം ഞാന്‍ ഇപ്പോള്‍ വീക്കാണ്. ദേഷ്യപ്പെടാതിരിക്കാന്‍ ശ്രമിക്കുന്ന കാര്യത്തില്‍ കുറച്ച് മോശമാണ് എന്റെ അവസ്ഥ,’ പൃഥ്വിരാജ് പറയുന്നു.

സമീപകാലത്ത് വലിയൊരു ഹിറ്റില്ലാത്ത അവസ്ഥയിലൂടെയാണ് പൃഥ്വി ഇപ്പോള്‍ കടന്നുപോകുന്നത്. മലയാളത്തില്‍ ഏറ്റവുമൊടുവില്‍ റിലീസ് ചെയ്ത ഖലീഫ പ്രതീക്ഷക്കൊത്ത് ഉയരാതെ പോവുകയായിരുന്നു. ബോളിവുഡില്‍ ചെയ്യുന്ന ദായ്‌റ താരത്തിന്റെ കരിയറില്‍ നിര്‍ണായകമാണ്. രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്യുന്ന ഒടിയനും പൃഥ്വിയുടെ ലൈനപ്പില്‍ പ്രതീക്ഷ നല്‍കുന്ന ഒന്നാണ്.

Content Highlight: Prithviraj saying he is weaker in anger management