ഈ പൗരാണിക സംസ്‌കാരത്തിനു ഉള്ളിലും ഇവര്‍ സൂക്ഷിക്കുന്ന ഈ സംസ്‌കാരം പടിഞ്ഞാറന്‍ സംസ്‌കാരങ്ങളെ അനുകൂലിക്കുന്നവരെപ്പോലും പരാജയപ്പെടുത്തും. ഈ ഗോത്രത്തിലെ സ്ത്രീകള്‍ക്ക് ഭര്‍ത്താവല്ലാത്തവരുമായി ലൈംഗികബന്ധം അനുവദനീയമാണ്. വിവാഹമോചനശേഷം എല്ലാ സമ്പാദ്യവും തിരിച്ചുവാങ്ങാം. മകളുടെ ഭര്‍ത്താവില്‍ നിന്നും ഇവര്‍ക്ക് ഏറെ ആദരവും ലഭിച്ചിരുന്നു. മരുമകന്‍ ഇവര്‍ക്കൊപ്പം ഒരേമുറിയില്‍ ഇരുന്ന് ഭക്ഷണം കഴിക്കാന്‍ പോലും ഭയന്നിരുന്നു.
തലപ്പാവുകള്‍ കൊണ്ട് മുഖം മറയ്ക്കുന്ന ഇവരുടെ പുരുഷന്മാരുടെ രീതി ഇവര്‍ക്ക് നിഗൂഢഭാവം നേടിക്കൊടുത്തിരുന്നു. അതുകൊണ്ടുതന്നെ അവര്‍ക്കിടയിലെ പുരുഷന്മാര്‍ അറിയപ്പെട്ടത് സഹാറയിലെ കറുപ്പന്മാര്‍” എന്നായിരുന്നു. നമ്മള്‍ വിസ്മരിച്ചുപോയ ഒരു കാല്‍പ്പനിക കാലഘട്ടത്തിന്റെ ഓര്‍മ്മകള്‍ നമ്മുടെ ഉള്ളില്‍ ഉണര്‍ത്തും തൗരഗ് വിഭാഗത്തില്‍പ്പെട്ടവരുടെ ഈ ചിത്രങ്ങള്‍.
ഈ പൗരാണിക സംസ്‌കാരത്തിനു ഉള്ളിലും ഇവര്‍ സൂക്ഷിക്കുന്ന ഈ സംസ്‌കാരം പടിഞ്ഞാറന്‍ സംസ്‌കാരങ്ങളെ അനുകൂലിക്കുന്നവരെപ്പോലും പരാജയപ്പെടുത്തും. ഈ ഗോത്രത്തിലെ സ്ത്രീകള്‍ക്ക് ഭര്‍ത്താവല്ലാത്തവരുമായി ലൈംഗികബന്ധം അനുവദനീയമാണ്. വിവാഹമോചനശേഷം എല്ലാ സമ്പാദ്യവും തിരിച്ചുവാങ്ങാം. മകളുടെ ഭര്‍ത്താവില്‍ നിന്നും ഇവര്‍ക്ക് ഏറെ ആദരവും ലഭിച്ചിരുന്നു. മരുമകന്‍ ഇവര്‍ക്കൊപ്പം ഒരേമുറിയില്‍ ഇരുന്ന് ഭക്ഷണം കഴിക്കാന്‍ പോലും ഭയന്നിരുന്നു.
ഈ ഗോത്രവിഭാഗം ഇസ്‌ലാം മതം സ്വീകരിച്ചവരാണെങ്കിലും ലോകത്തെ മറ്റ് മുസ്‌ലീങ്ങള്‍ ഒരിക്കലും അംഗീകരിക്കാത്ത തരത്തിലുള്ള ചില ആചാരരീതികള്‍ പിന്തുടരുന്നവരാണ്.

ഈ ഗോത്രത്തില്‍ സ്ത്രീകളല്ല, പുരുഷന്മാരാണ് മുഖം മറയ്ക്കുന്നത്. അതിനവര്‍ നല്‍കിയ മറുപടിയാണ് ശരിക്കും ഞെട്ടിക്കുന്നത്. 2001 മുതല്‍ സഹാറ മരുഭൂവില്‍ തൗരഗ് വിഭാഗങ്ങളെ പിന്തുടരുന്ന ഫോട്ടോഗ്രാഫര്‍ ഹെന്റിയേറ്റ ബട്ട്‌ലര്‍ ഒരിക്കല്‍ ഇവരോട് ചോദിച്ചു, എന്താണ് ഇത്തരമൊരു രീതി പിന്തുടരുന്നതെന്ന്. അപ്പോള്‍ അവര്‍ നല്‍കിയ വിശദീകരണം വളരെ ലളിതമാണ്.
“സ്ത്രീകള്‍ വളരെ സുന്ദരികളാണ്. ഞങ്ങള്‍ അവരുടെ മുഖം കാണാന്‍ ഇഷ്ടപ്പെടുന്നു”

തൗരഗ് വിഭാഗത്തില്‍പ്പെടുന്നവര്‍ സഹാറയില്‍ മാത്രമല്ല കാണപ്പെടുന്നത്. ഇതേ ഭൂഖണ്ഡത്തിന്റെ മറ്റുചിലഭാഗങ്ങളില്‍ കൂടി ഇവര്‍ കാണപ്പെടുന്നുണ്ട്.
ഇവര്‍ക്കിടയിലെ സ്ത്രീകള്‍ക്ക് വിവാഹത്തിനു മുമ്പ് ആരെ വേണമെങ്കിലും പ്രണയിക്കാം. “ആണ്‍കുട്ടികള്‍ക്കുള്ള അതേ സ്വാതന്ത്ര്യം കൗമാരപ്രായക്കാരായ പെണ്‍കുട്ടികള്‍ക്കും അനുവദിക്കുന്നു.” ബട്‌ലര്‍ പറയുന്നു.
തൗരഗ് പുരുഷന്മാര്‍ക്ക് എപ്പോള്‍ വേണമെങ്കിലും അവര്‍ ഇഷ്ടപ്പെടുന്ന സ്ത്രീകളുടെ കുടിയില്‍പോകാം. മുന്‍വശത്ത് ഒട്ടകത്തെ നിര്‍ത്തിയിട്ട് രാത്രി അവിടെ ചിലവഴിക്കാം. ആ യുവതിക്കൊപ്പം അവരുടെ ബന്ധുക്കള്‍ അവിടെയുണ്ടെങ്കില്‍ അവരിതൊന്നും ശ്രദ്ധിക്കുകപോലുമില്ല.

തൊട്ടടുത്ത ദിവസം ഇതേയുവതിക്ക് തന്റെ കുടിയിലേക്ക് മറ്റൊരു പുരുഷനെ ക്ഷണിക്കണമെങ്കില്‍ അതും ആവാം. ആരും ചോദ്യം ചെയ്യില്ല.
ഈ ഗോത്രവിഭാഗം ഏറ്റവും പ്രധാന്യം നല്‍കുന്ന ഒന്നാണ് വ്യക്തിയുടെ സ്വകാര്യത. വിവാഹാഭ്യര്‍ത്ഥന നിയമം ലംഘിക്കുകയെന്നത് അപമാനമാണ്. അക്കാരണം കൊണ്ടുതന്നെ പുരുഷന്മാര്‍ പുലര്‍ച്ചയാകുന്നതിനു മുമ്പു തന്നെ പോകും.
“ഏറെ കരുതലോടെ സംസാരിക്കുന്നവരാണ് തൗരഗ്. എല്ലാ കാര്യങ്ങളും വളരെ വിവേകത്തോടെയാണ് ചെയ്യുന്നത്.” ബട്‌ലര്‍ പറയുന്നു.

ലൈംഗിക പങ്കാളിയെ തെരഞ്ഞെടുക്കുന്നതില്‍ നിയന്ത്രണമൊന്നുമില്ലാത്തതിനാല്‍ ഇവര്‍ക്കിടയിലുള്ള പെണ്‍കുട്ടികളില്‍ 20 മുകളിലുള്ളവരും വിവാഹിതരാകാത്തത് അസാധാരണത്വമൊന്നുമില്ല.
ഇതിനിടയില്‍ അവരുടെ പുരുഷന്റെ കവിതകളാണ് അവര്‍ ആകര്‍ഷിക്കപ്പെടണം. പുരുഷന്മാര്‍ക്ക് മാത്രമല്ല സ്ത്രീകള്‍ക്കും എഴുതാനറിയാം. അവരുടെ അമ്മമാര്‍ അവര്‍ അവരുടെ ലിപികളില്‍ എഴുതാന്‍ പരിശീലിപ്പിക്കും.

“പുരുഷന്മാരെ ആകര്‍ഷിക്കാന്‍ സ്ത്രീകളും കവിതകളെഴുതും. ” ബട്‌ലര്‍ പറയുന്നു.
വിവാഹം കഴിച്ചാലും സ്ത്രീകള്‍ക്ക് അവര്‍ അതുവരെ അനുഭവിച്ച ഒരു അധികാരവും നഷ്ടമാകില്ല. സ്ത്രീകള്‍ക്ക് സ്വന്തമായി വീടുണ്ടാകും, മൃഗങ്ങളുടെ ഉടമസ്ഥതയുണ്ടാവും.
“മൃഗങ്ങളാണ് തൗരഗിന് എല്ലാം. അവര്‍ അതിന്റെ പാലു കുടിക്കും. ഇറച്ചി ഭക്ഷിക്കും. തൊലി ഉപയോഗിക്കും. വില്പന നടത്തും. മൃഗങ്ങള്‍ മരിക്കുമ്പോള്‍ തൗരഗും മരിക്കും.” മാധ്യമപ്രവര്‍ത്തകന്‍ പീറ്റര്‍ ഗ്വിന്‍ പറയുന്നു.

തൗരഗുകള്‍ക്കിടയിലെ മിക്ക വിവാഹങ്ങളും വിവാഹമോചനങ്ങളില്‍ കലാശിക്കാറുണ്ട്. അങ്ങനെ സംഭവിക്കുമ്പോള്‍ വീടും മൃഗങ്ങളും ഭാര്യയുടെ അവകാശമാണ്. വിവാഹസമയത്ത് അവര്‍ക്കു ലഭിച്ചതെല്ലാം സ്ത്രീയുടേതാകും.
ചുരുക്കി പറഞ്ഞാല്‍ പുരുഷന്‍ അവന്റെ ഒട്ടകത്തെയും കൊണ്ട് സ്വന്തം അമ്മയുടെ അടുത്തേക്ക് തിരിച്ചുപോരേണ്ടിവരും. കുട്ടികളും സ്ത്രീയുടെ ഒപ്പമായിരിക്കും.

തൗരഗുകള്‍ക്കിടയിലെ മിക്ക വിവാഹങ്ങളും വിവാഹമോചനങ്ങളില്‍ കലാശിക്കാറുണ്ട്. അങ്ങനെ സംഭവിക്കുമ്പോള്‍ വീടും മൃഗങ്ങളും ഭാര്യയുടെ അവകാശമാണ്. വിവാഹസമയത്ത് അവര്‍ക്കു ലഭിച്ചതെല്ലാം സ്ത്രീയുടേതാകും.
ചുരുക്കി പറഞ്ഞാല്‍ പുരുഷന്‍ അവന്റെ ഒട്ടകത്തെയും കൊണ്ട് സ്വന്തം അമ്മയുടെ അടുത്തേക്ക് തിരിച്ചുപോരേണ്ടിവരും. കുട്ടികളും സ്ത്രീയുടെ ഒപ്പമായിരിക്കും.

വിവാഹമോചനത്തെ മോശമായ കാര്യമായല്ല ഇവര്‍ കാണുന്നത്. പലപ്പോഴും മകളുടെ വിവാഹമോചനം ഇവര്‍ ആഘോഷിക്കും. മകള്‍ വീണ്ടും വിവാഹിതയാകാന്‍ തയ്യാറാണെന്ന് അറിയിക്കാനെന്നപോലെ.
പക്ഷെ ഒരിക്കലും ഇവരുടേത് മാതൃമേധാവിത്വ സമൂഹമല്ല. ” പുരുഷന്മാരാണ് ഇരിക്കുകയും രാഷ്ട്രീയം സംസാരിക്കുകയും ചെയ്യുന്നത്. എന്നാല്‍ ഇവിടെ സ്ത്രീകള്‍ക്കും ഇതെല്ലാം ചെയ്യാം.
പുരുഷന്‍മാര്‍ക്ക് ഇരുന്ന് രാഷ്ട്രീയം പറയാനുള്ള സ്വാതന്ത്ര്യമുണ്ട്. എന്നാല്‍ സ്ത്രീകള്‍ക്ക് വേണമെങ്കില്‍ അതിനെതിരെ നിലപാടെടുക്കാനും സ്വാതന്ത്ര്യമുണ്ട്. പിന്നില്‍ നില്‍ക്കാതെ തന്റെ കുടുംബത്തിലെ ഭര്‍ത്താവിനോടും മകനോടും സ്വതന്ത്രമായി അഭിപ്രായം പറയാനും സ്ത്രീകള്‍ക്ക് കഴിയും.
തൗരഗ് സമുദായം ഒരു മാതൃദായക്രമ സമൂഹമാണ്. സ്ത്രീകേന്ദ്രിതമാണ് ഇതിന്റെ കുടുംബഘടന. “പരമ്പരാഗതമായി പുരുഷന്‍മാര്‍ സ്ത്രീ ഗ്രൂപ്പുകള്‍ക്കുള്ളിലാണ് വരാറ്, അവര്‍ സ്വതന്ത്രരാവുക കുറവാണ്” ബട്‌ലര്‍ വ്യക്തമാക്കുന്നു.


വളരെ അസാധാരണമായ ഒരു രീതി ഇവര്‍ക്കിടയിലുണ്ട്: ലൈംഗികബന്ധമില്ലാത്തവര്‍ക്കും മൂത്തവര്‍ക്കും മുമ്പിലിരുന്ന് ആഹാരം കഴിക്കുന്നത് പുരുഷന്മാരെ സംബന്ധിച്ച് വളരെ മോശമായ കാര്യമായാണ് ഇവര്‍ കാണുന്നത്. അമ്മായിയമ്മയുടെ മുമ്പിലാണെങ്കില്‍ അത് തീര്‍ത്തും മോശമായ കാര്യമായാണ് പരിഗണിക്കുന്നത്.
“മരുമകനൊപ്പം യാത്രചെയ്യുകയായിരുന്ന ഒരു തൗരഗ് സ്ത്രീയ്‌ക്കൊപ്പം ഭക്ഷണം കഴിക്കേണ്ടവന്നതിനുശേഷമാണ് ഇക്കാര്യം എനിക്കു ബോധ്യമായത്.” ബട്‌ലര്‍ പറയുന്നു.
“ഞങ്ങള്‍ അത്താഴം കഴിക്കുകയായിരുന്നു. പുരുഷന്‍ പുറം തിരിഞ്ഞ് നിന്നു. അമ്മായിയമ്മയ്‌ക്കൊപ്പം ഭക്ഷണം കഴിക്കണമെന്ന് കരുതി ഈ പാവം പയ്യന്‍ പേടിച്ചിരിക്കുകയാണ് എന്ന് അവര്‍ എന്നോട് പറഞ്ഞു.” ബട്‌ലര്‍ ഓര്‍ക്കുന്നു.
ഇക്കാര്യത്തില്‍ യുവാവിന് യാതൊരു പരാതിയുമില്ല. നിങ്ങള്‍ അവര്‍ക്ക് വെള്ളം കൊടുത്തില്ലെങ്കില്‍ എത്രദാഹിച്ചാലും അവര്‍ വെള്ളം ആവശ്യപ്പെടില്ലെന്നും ബട്‌ലര്‍ പറയുന്നു.

ഇക്കാരണം കൊണ്ടുതന്നെ തൗരഗുകള്‍ ഒരിക്കലും വെള്ളം വേണോയെന്ന് ചോദിക്കാന്‍ മടിക്കാറില്ല. അവര്‍ക്കു മുമ്പില്‍ വരുന്ന യാത്രികരെ രാജാവിനെപ്പോലെയാണ് പരിപാലിക്കുന്നത്.
ഇതൊക്കെയാണ് കാര്യമെങ്കിലും ഇവര്‍ ഇന്ന് ഒട്ടേറെ ഭീഷണികള്‍ നേരിടുകയാണ്. അവര്‍ക്ക് തീവ്ര ഇസ്‌ലാമിസ്റ്റ് ഗ്രൂപ്പുകളുമായി നിരന്തരം സംഘട്ടനത്തിലേര്‍പ്പെടേണ്ടി വരുന്നു. ദശാബ്ദങ്ങളായി അവര്‍ സ്വാതന്ത്ര്യത്തിനുവേണ്ടി പൊരുതുകയാണ്.
തെക്കുപടിഞ്ഞാറന്‍ ലിബിയയില്‍ കഴിയുന്ന തൗരഗുകള്‍ മറ്റൊരു ഭീഷണി കൂടി നേരിടുന്നുണ്ട്. ഇസിസിന്റെ. മാലി, നൈഗര്‍, വടക്കന്‍ നൈജീരിയ എന്നിവിടങ്ങളില്‍ ജീവിക്കുന്നവര്‍ക്ക് ബോക്കൊ ഹറാമിനെയും പേടിക്കണം.
അതുകൊണ്ടുതന്നെ അവരുടെ സംസ്‌കാരത്തില്‍ ചില മാറ്റങ്ങള്‍ വന്നിരിക്കുന്നു. സ്ത്രീകളും ഹിജാബ് ധരിക്കുന്നത് കണ്ടുവരുന്നുണ്ടെന്നാണ് ബട്‌ലര്‍ പറയുന്നത്. ഒരു ഫാഷനായാണ് സ്ത്രീകള്‍ ഇത് ധരിക്കുന്നതെന്നാണ് അവര്‍ പറയുന്നതെങ്കിലും ഇക്കാര്യത്തില്‍ തനിക്ക് വ്യക്തതയില്ലെന്നാണ് ബട്‌ലര്‍ അഭിപ്രായപ്പെടുന്നത്.

കടപ്പാട് ഡെയ്‌ലി ഓണ്‍ലൈന്‍
