അല്‍ത്താഫ് സലീം സംവിധാനം ചെയ്ത ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്ന സിനിമയിലൂടെ കരിയര്‍ തുടങ്ങുകയും മായാനദി എന്ന ചിത്രത്തിലൂടെ പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്ത നടിയാണ് ഐശ്വര്യ ലക്ഷ്മി. പിന്നീട് വിജയ് സൂപ്പറും പൗര്‍ണമിയും, വരത്തന്‍ തുടങ്ങി നിരവധി സിനിമകളുടെ ഭാഗമായ താരം തമിഴ്, തെലുങ്ക് സിനിമകളിലും തന്റെ സാന്നിധ്യം അറിയിച്ചു. മണിരത്‌നത്തിന്റെ സംവിധാനത്തില്‍ രണ്ട് ഭാഗങ്ങളിലായി പുറത്തിറങ്ങിയ പൊന്നിയന്‍ സെല്‍വനിലൂടെ തമിഴ്‌നാട്ടിലും ഐശ്വര്യ വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു.
താരത്തിന്റേതായി തമിഴില്‍ പുറത്തിറങ്ങിയ ഏറ്റവും പുതിയ ചിത്രമാണ് ഗാട്ടാ ഗുസ്തി 2. വിഷ്ണു വിഷാല്‍ നായകവേഷത്തിലെത്തിയ ചിത്രം വലിയ വിജയമാണ് തമിഴ്‌നാട്ടിലെ തിയേറ്ററുകളില്‍ നിന്നും നേടിയത്. ചെല്ല അയ്യാവു സംവിധാനം ചെയ്ത ചിത്രം അമ്പത് കോടിയിലധികമായിരുന്നു തിയേറ്ററുകളില്‍ നിന്നും സ്വന്തമാക്കിയത്. ചിത്രവുമായി ബന്ധപ്പെട്ട് ഗലാട്ട പ്ലസിന് നല്‍കിയ അഭിമുഖത്തില്‍ ഹോളിവുഡ് നടിയും ബി.ജെ.പി എം.പിയുമായ കങ്കണ റണാവത്തിനെ കുറിച്ച് താരം പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ട്രോളുകള്‍ക്ക് കാരണമാകുന്നത്.
കങ്കണയെ തനിക്ക് ഒരുപാട് ഇഷ്ടമാണെന്നും ഒരു മാഡ് ജീനിയസ് അഥവാ അതീവ ബുദ്ധിശാലായായാണ് താന്‍ കങ്കണയെ നോക്കികാണുന്നത് എന്നുമായിരുന്നു ഐശ്വര്യ അഭിമുഖത്തില്‍ പറഞ്ഞത്. നന്നായി സംസാരിക്കാന്‍ താരം സ്വയം പരിശീലിച്ച രീതിയും പാര്‍ലമെന്റില്‍ കങ്കണ നല്‍കുന്ന പ്രസംഗങ്ങളും തനിക്ക് ഒരുപാട് ഇഷ്ടമാണെന്നും താരം പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് താരത്തിനെതിരെ വിമര്‍ശനവുമായി സിനിമാ പേജുകളും മറ്റ് ഐഡികളും രംഗത്തെത്തിയത്.
രാഷ്ട്രീയ പ്രവേശത്തിന് ശേഷം ഒട്ടനവധി വിവാദ പരാമര്‍ശങ്ങളാണ് കങ്കണ നടത്തിയിരിക്കുന്നതെന്നും ഇത്തരത്തില്‍ ഒരാളെ പിന്തുണയ്ക്കുന്നത് എന്തിനാണെന്നുമാണ് ഭൂരിഭാഗം പേരും ചോദ്യമുന്നയിക്കുന്നത്. നഴ്‌സുമാരുടെ തൊഴില്‍ ലൈംഗികവത്കരിക്കപ്പെട്ടതാണെന്ന് അടുത്തിടെ താരം നടത്തിയ പ്രസ്താവന വലിയ രീതിയില്‍ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയ ഉത്തര്‍പ്രദേശ് ഗവര്‍ണറെ പിന്തുണച്ച് കൊണ്ട് താരം രംഗത്തെത്തിയതും വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു.
നീറ്റ് വിഷയത്തില്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കൊണ്ട് വിദ്യാര്‍ത്ഥികള്‍ നടത്തിയ സമരത്ത കങ്കണ പരിഹസിച്ചിരുന്നു. ജെന്‍സി സമരമുഖത്ത് നിന്ന് വരുന്ന റീലുകള്‍ കണ്ട് തനിക്ക് ഛര്‍ദിക്കാന്‍ തോന്നുവെന്നും ആരാണ് ഇവരെ പെറ്റ് വളര്‍ത്തുന്നത് എന്നുമായിരുന്നു താരത്തിന്റെ പരിഹാസം. ഇത്തരത്തിലുള്ള നിലപാടുകള്‍ സ്വീകരിക്കുന്ന കങ്കണയെ പിന്തുണക്കുന്നതിനാണ് ഐശ്വര്യ ലക്ഷ്മിക്കെതിരെ ഉയരുന്ന വിമര്‍ശനങ്ങളില്‍ ഭൂരിഭാഗവും.
Content Highlight: Social media trolls Aishwarya Lekshmi for saying that she loves Kangana Ranaut
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.