കൊച്ചി: കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിനൊപ്പം ഉറങ്ങി മലയാളികളും, കണ്ണന്താനത്തിന്റെ ദുരിതാശ്വാസ ക്യാമ്പിലെ ഉറക്കം സോഷ്യല്‍ മീഡിയയില്‍ പുതിയ ഹാഹാഷ് ടാഗുമായാണ് ആഘോഷമാക്കുന്നത്. കണ്ണന്താനം സ്ലീപ് ചലഞ്ച് എന്ന ഹാഷ് ടാഗോടെ നിരവധി പേരാണ് തങ്ങള്‍ “ഉറങ്ങുന്ന” ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്ക് വെയ്ക്കുന്നത്.

മനുഷ്യന് ഉറങ്ങാനും പാടില്ലേ!ഉറങ്ങുമ്പോ ഫോട്ടോയെടുത്ത് ഫെയ്‌സ്ബുക്കിലിടുന്നത് ആരാടാ, എന്നിങ്ങനെ പരിഹാസവുമായാണ് പോസ്റ്റുകള്‍ വരുന്നത്. ഉറങ്ങി കിടക്കുന്ന ചിത്രം എടുത്ത് ഫേസ്ബുക്കിലിട്ടാണ് സോഷ്യല്‍ മീഡിയ കണ്ണന്താനത്തിന്റെ ഉറക്കം ആഘോഷമാക്കുന്നത്.

Also Read മോദിജി തരാമെന്ന് പറഞ്ഞ പതിനഞ്ച് ലക്ഷം കേരളത്തിന്; സോഷ്യല്‍ മീഡിയയില്‍ ഹാഷ്ടാഗ് ക്യാംപെയ്ന്‍

ഒരു രാത്രി ദുരിതാശ്വാസ ക്യാംപില്‍ അന്തിയുറങ്ങാന്‍ തീരുമാനിച്ചതായുള്ള കണ്ണന്താനത്തിന്റെ പോസ്റ്റാണ് വ്യാപക പരിഹാസത്തിന് ഇടയാക്കിയത്. ചങ്ങനാശ്ശേരിയിലെ എസ്.ബി ഹൈസ്‌കൂളിലെ ക്യാംപിലാണ് മന്ത്രി ഉറങ്ങാന്‍ കിടന്നത്.

ക്യാംപില്‍ ഉറങ്ങുന്ന കണ്ണന്താനത്തിന്റെ ചിത്രം അടക്കം ഫേസ് ബുക്കില്‍ കണ്ണന്താനം തന്നെ പോസ്റ്റ് ചെയ്യുകയായിരുന്നു. നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി തരാമെന്ന് പറഞ്ഞ 15 ലക്ഷം കേരളത്തിന് കൊടുക്കൂ എന്ന് പറഞ്ഞ് കൊണ്ട് സോഷ്യല്‍ മീഡിയയില്‍ #My15lakhsForKerala ഹാഷ്ടാഗ് പ്രതിഷേധം നടന്നിരുന്നു.

ചില പോസ്റ്റുകള്‍ കാണാം