തന്റെ സെലിബ്രിറ്റി ക്രഷ് ആരാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഇന്ത്യന്‍ ക്രിക്കറ്റര്‍ ശുഭ്മന്‍ ഗില്‍. ഒരു മീഡിയ ഇന്ററാക്ഷനിടയിലാണ് ക്രഷ് ആരാണെന്ന ചോദ്യം ശുഭ്മന് നേരെ ഉയര്‍ന്നത്. ആദ്യം ഒന്ന് മടിച്ചെങ്കിലും രശ്മിക മന്ദാനയുടെ പേര് താരം പറയുകയായിരുന്നു. ന്യൂസ് 18 ആണ് ഇത് സംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

നേരത്തെ ബോളിവുഡ് താരം സാറാ അലിഖാനെ ഡേറ്റ് ചെയ്യുന്നു എന്ന റൂമറുകളോടും ശുഭ്മന്‍ പ്രതികരിച്ചിരുന്നു. ഒരു അഭിമുഖത്തിനിടയില്‍ സാറയെ ഡേറ്റ് ചെയ്യുകയാണോ എന്ന അവതാരകയുടെ ചോദ്യത്തിന് ആയിരിക്കാം, അല്ലായിരിക്കാം എന്നാണ് ശുഭ്മന്‍ പ്രതികരിച്ചത്.

അടുത്തിടെ രശ്മികയും ബോളിവുഡ് സിനിമകളില്‍ സജീവമായിരുന്നു. അമിതാഭ് ബച്ചനൊപ്പം ഗുഡ്‌ബൈ എന്ന ചിത്രത്തിലൂടെ ബോളിവുഡിലേക്ക് അരങ്ങേറിയ രശ്മിക അടുത്തിടെ സിദ്ധാര്‍ത്ഥ് നായകനായ മിഷന്‍ മഞ്ജുവില്‍ നായികയായെത്തിയിരുന്നു.

ശന്തനു ഭാഗ്ജി സംവിധാനം ചെയ്ത മിഷന്‍ മഞ്ജു ജനുവരി 20നാണ് റിലീസ് ചെയ്തത്. ഭൂമിക ചൗള, ഷാരിബ് ഹഷ്മി, പരമീത് സേതി എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

ഇന്ത്യന്‍ സിനിമാ ലോകം കാത്തിരിക്കുന്ന പുഷ്പ 2 ആണ് രശ്മികയുടെ പുതിയ പ്രൊജക്ടുകളിലൊന്ന്. അല്ലു അര്‍ജുന്‍ നായകനാവുന്ന ചിത്രത്തില്‍ ഫഹദ് ഫാസിലാണ് വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സുകുമാറാണ് സംവിധാനം.

Content Highlight: shubman gill says rashmika madana is his crush